Tuesday, 16 April 2024

പുതുപ്പള്ളി കൈപ്പനാട്ടു കുടുംബവും കൊട്ടാരക്കര കുരാക്കാരൻ വലിയവീട്ടിൽ കുടുംബവും.

പുതുപ്പള്ളി കൈപ്പനാട്ടു കുടുംബവും കൊട്ടാരക്കര കുരാക്കാരൻ വലിയവീട്ടിൽ കുടുംബവും.

കുറവിലങ്ങാട് വലിയ വീട്ടിൽ നിന്ന് പിരിഞ്ഞ രണ്ടു ശാഖകളാണ് പുതുപ്പള്ളി കൈപ്പനാട്ടു കുടുംബവും കൊട്ടാരക്കര കുരാക്കാരൻ വലിയവീട്ടിൽ കുടുംബവും. 1705 കുറവിലങ്ങാട് വലിയവീട്ടിൽ നിന്നും കൊട്ടാരക്കര കിഴക്കെത്തെരുവ് വലിയവീട്ടിൽ താമസമാക്കിയ കുറവിലങ്ങാട്ടുകാരൻ മാത്തനാണ് കുരാക്കാരൻ വലിയവീട്ടിൽ കുടുംബത്തിന്റെ സ്ഥാപകൻ.
കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിന്റെ ആദ്യത്തെ പ്രസിഡന്റ്റവ. ഫാദർ അലക്സാണ്ടർ വലിയവീട്ടിൽ കോർ എപ്പിസ്കോപ്പ ആയിരുന്നു.കൈപ്പനാട്ടു കുടുംബയോഗത്തിന്റെ ആദ്യത്തെ പ്രസിഡന്റ്കുളമ്പുകാട്ടു ചാക്കോ ഈപ്പനായിരുന്നു.
പാറേട്ട് മാത്യൂസ് കാത്തനാർ കൈപ്പനാട്ടു കുടുംബത്തിനു നേതൃത്വം നൽകിയ വൈദീകനായിരുന്നു. പടിഞ്ഞാറെവീട്ടിൽ കുരാക്കാരൻ ചാണ്ടപിള്ള കാത്തനാർ ഒന്നാമൻ കുരാക്കാരൻ കുടുംബത്തിലെ ആദ്യകാല വൈദീകരിൽ ശ്രേഷ്ഠനാണ്.1991 കുരാക്കാരൻ സാംസ്കാരിക വേദിയും 1992
കുരാക്കാരൻ വിമൻസ് അസോസിയേഷനും രൂപീകരിച്ചു.കൈപ്പനാട്ട് കുടുംബയോഗത്തിനു 1984 വനിതാ വിഭാഗം പ്രവർത്തനം ആരംഭിച്ചു. കുരാക്കാരൻ കുടുംബ ചരിത്രം ഒന്നാം പതിപ്പ് 1993 ലും രണ്ടാം പതിപ്പ് 2023 ലും പ്രസിദ്ധികരിച്ചു.

പ്രൊഫ. ജോൺ കുരാക്കാർ


Saturday, 21 August 2021

മധുരിക്കും ഓർമ്മകളുമായി ഒരോണം കൂടി

 

മധുരിക്കും ഓർമ്മകളുമായി

ഒരോണം കൂടി

 

ഓണം മലയാളിമനസ്സുകളിൽ എന്നും ഒരുപിടി മധുരിക്കും ഓർമ്മകളുമായ് ഉത്സവാരവങ്ങളുടെ മേളങ്ങളുണർത്തുന്നു. കനവുകളെല്ലാം കനൽ തന്നകലുമ്പോൾ ഓർമ്മകളുടെയും പ്രതീക്ഷകളുടെയും പേരാണ് "ഓണം ". മഹാമാരിയുടെ കാലത്തും വീടുകളിലും ഓഫീസികളിലും പൂക്കളങ്ങളും പൂവുകളുമായി ഇന്നും സന്തോഷാരവങ്ങളോടെ മാവേലി തമ്പുരാനേ വരവേല്ക്കാൻ എല്ലാവരും മത്സരിക്കുന്നു. നാട്ടിൽ മാത്രമല്ല ലോകത്തിലെവിടെയൊക്കെ മലയാളിയുണ്ടോ അവിടെയൊക്കെ മാവേലിക്ക് വരവേൽപ്പ് ഉണ്ടെന്നുള്ളതാണ് സവിശേഷത.

വർണ്ണാഭമായ പൂക്കളങ്ങളും രുചിയേറിയ വിഭവങ്ങളും ഒരുക്കി കാത്തിരിക്കുന്നത് ഓണത്തിൻറെ മാത്രം സവിശേഷതയാണ് .കേരളത്തിലായാലും മറുനാട്ടിലായാലും മലയാളികൾക്ക് ഓണം കൂട്ടായ്മയുടെയും സന്തോഷം പങ്കുവെക്കലിന്റെയും ഉത്സവമാണ് .സമത്വ സാഹോദര്യത്തിന്റെ സ്വപ്നങ്ങൾ പൂത്തുലഞ്ഞ പുരാവൃത്ത സ്മൃതിയാണ് ഓണത്തിന്റെ നിറവ്. മലയാളിയുടെ മധുരോത്സവമായ പൊന്നോണം സമ്പൽ സമൃദ്ധമായ ഒരു സമൂഹത്തെക്കുറിച്ചുള്ള ഗൃഹാതുരത്വമാണ്. മഹാമാരിയുടെ കാലത്തും പ്രതീക്ഷകളുടെ പൊൻപുലരിയാകട്ടെ ഓണ ദിനം .

എല്ലാവർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ.

 

പ്രൊഫ്. ജോൺ കുരാക്കാർ