DR.SANJAY RAJU (സഞ്ജയ് രാജു)
(OPHTHALMOLOGIST)

കേരളത്തിൽ അറിയപ്പെടുന്ന നേത്ര ചികിത്സാ വിദഗ്ദ്ധനാണ് ഡോ. സഞ്ജയ് രാജു. അദ്ദേഹം ശാസ്താംകോട്ട എംടിഎംഎം മിഷന് ആശുപത്രിയിലെ നേത്ര ചികിത്സാ വിഭാഗം മേധാവിയാണ് .പാവപെട്ടരോഗികളുടെ അത്താണിയാണ് ഡോ. സഞ്ജയ് രാജു.അരലക്ഷത്തിലധികം പേരുടെ കണ്ണുകള്ക്ക് വെളിച്ചമേകി ഡോ. സഞ്ജയ് കാഴ്ച നഷ്ടപ്പെട്ടെന്നു വിലപിക്കുന്നവര്ക്ക് കൈത്താങ്ങായി തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ്.
പണത്തിനും അവാർഡുകൾക്കും വേണ്ടി ഡോക്ടർമാർ പരക്കം പായുന്ന ഈ കാലഘട്ടത്തിൽ സ്വന്തം നാട്ടിലെ പാവപെട്ടവർക്കുവേണ്ടി ജീവിതം മാറ്റിവച്ച ഒരു അസാധാരണ വ്യക്തിയാണ് ഈ ഡോക്ടർ .അപൂര്വരോഗം ബാധിച്ച 22 വയസുകാരിയുടെ കണ്ണില് നിന്ന് 11 മില്ലിമീറ്റര് നീളമുള്ള പുഴുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോ. സഞ്ജയ് രാജുവിന് പ്രശംസയുടെ പ്രവാഹമാണ് .
ആറ്റിങ്ങല് സ്വദേശിനിയായ ഹസീനയാണ് വലതുകണ്ണില് ഗുരുതര രോഗമായി ശാസ്താംകോട്ട ഓർത്തഡോൿസ് സഭയുടെ ആശുപത്രിയിലെത്തിയത്.

അറുപതിനായിരത്തോളം പേര്ക്ക് നഷ്ടപ്പെട്ടെന്നു കരുതിയ കാഴ്ചയുടെ ലോകം വീണ്ടും സമ്മാനിച്ച ഡോ. സഞ്ജയ് രാജു കേരളത്തിൻറെ കണ്ണിലുണ്ണിയാണ് കാഴ്ച നഷ്ടപ്പെട്ടെന്നു വിലപിക്കുന്നവര്ക്ക് കൈത്താങ്ങായി തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഈ ശാസ്‌താംകോട്ട മുതുപിലാക്കാട് സ്വദേശി പറയുന്നു . ആതുരശുശ്രൂഷാ രംഗത്തെ സേവനത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാട് സഞ്ജയ് വ്യക്തമാക്കുന്നു.

ഊണും ഉറക്കവും ഉപേക്ഷിച്ചാണ് പലപ്പോഴും ശസ്ത്രക്രിയ നടത്തിയത്. രാവിലെ ആറിന് ഓപ്പറേഷന്‍ തിയറ്ററില്‍ കയറിയ സഞ്ജയ് രാത്രി 11നാണ് ഇറങ്ങിയത്. ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തി നടുവുവേദന ഉള്പ്പെ ടെ നിരവധി അസുഖങ്ങളും സഞ്ജയെ പിടികൂടിയിട്ടുണ്ട്. എങ്കിലും തളരാതെ മുന്നോട്ടു പോകാനാണ് തീരുമാനം. വന്കിലട ആശുപത്രികളില്നിടന്ന് നിരവധി ഓഫറുകള്‍ വന്നെങ്കിലും സ്വന്തം നാട്ടിലെ ആശുപത്രി തന്നെ സഞ്ജയ് തെരഞ്ഞെടുക്കുകയായിരുന്നു.
അമ്മ ട്രീസ ഈ ആശുപത്രിയില്‍ നേഴ്സായിരുന്നു. ചെറുപ്പത്തില്‍ അമ്മയെ കാണാന്‍ ആശുപത്രിയില്‍ സ്ഥിരമായി സഞ്ജയ് എത്തിയിരുന്നു. പതിയെ അമ്മ തുറന്നിട്ടു തന്ന സേവനപാത തന്നെ സഞ്ജയ് തെരഞ്ഞെടുത്തു.നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മുതുപിലാക്കാട് അമ്പിയില്‍ പാപ്പച്ചന്റെയും ട്രീസയുടെയും മകനാണ് ഡോ. സഞ്ജയ്. ഡെന്റല്‍ സര്ജെനായ ഇന്ദുവാണ് ഭാര്യ. മക്കള്‍: ജഹാന്‍, ഹന്ന. ഡോക്ടർ സഞ്ജയ് രാജുവിന് കുരാക്കാർ സാംസ്ക്കാരിക വേദി , കേരള കാവ്യകലാ സാഹിതി , കേരള പാലിയേറ്റിവ് കെയർ ഇനിഷ്യറ്റിവ് , ഗ്ലോബൽ വിഷ്വൽ ഫോറം എന്നീ സംഘടനകളുടെ അഭിനന്ദനങ്ങൾ .
പ്രൊഫ്. ജോൺ കുരാക്കാർ
ഗ്ലോബൽ കൗൺസിൽ ട്രസ്റ്റീ , യു.ആർ ഐ
No comments:
Post a Comment