H.G ALVARES MAR JULIUS OF GOA
പരിശുദ്ധ അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ

He
suffered alone as forsaken by everybody, just like his own Master, Jesus. As a
true Christian, Alvares Mar Julius Thirumeni suffered like the Disciples and
Martyrs of the early Christianity.Antonio Francisco Xavier Alvares (Alvares Mar
Julius) was born on April 29 1836 to a Goan Catholic family in Verna, Goa,
India. He was initially appointed as a priest of the Roman Catholic Church in
Goa. Alvares thirumeni was appointed by the Archbishop of Goa to minister to
Catholics in territories of British India. The Portuguese Crown claimed these
territories by virtue of old privileges of Padroado (papal privilege of royal
patronage granted by popes beginning in the 14th century). The more modern
Popes and the Congregation of Propaganda Fide separated these areas and
re-organized them as Vicariates Apostolic ruled by non-Portuguese bishops,
since the English rulers wished to have non-Portuguese bishops.
Successive
Portuguese governments fought against this, terming this as unjustified
aggression by later Popes against the irrevocable grant of Royal Patronage to
the Portuguese Crown, an agitation that spread to the Goan patriots, subjects
of the Portuguese Crown.When, under Pope Pius IX and Pope Leo XIII, the
hierarchy in British India was formally re-organized independently of Portugal
but with Portuguese consent, a group of pro-Padroado Goan Catholics in Bombay
united under the leadership of the scholar Dr. Lisboa e Pinto and Fr. Alvares
as the Society for the Defense of the Royal Patronage and agitated with the
Holy See, the British India government and the Portuguese government against
these changes.
ഭാഗ്യസ്മരണാർഹനായ പരിശുദ്ധ അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ 96 മത്
ഓർമ്മ പെരുന്നാൾ 2019 September 23,24 (ഇന്നും നാളെയുമായി} വി. സഭ ഭക്തി ആദരവോടുകൂടി കൊണ്ടാടുന്നു.... പ്രധാന പെരുന്നാൾ പരിശുദ്ധ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ഗോവ പഞ്ചിം സെൻറ് .മേരീസ് പള്ളിയിൽ..അഭിവന്ദ്യ അൽവാരീസ് തിരുമേനി
ജനിച്ചത്
കത്തോലിക്കാ കുടുംബത്തിലായിരുന്നു. അവസാനം ഓർത്തഡോക്സ് സഭയിലെത്തി.
ഗോവയിലെ പഞ്ചിമിൽ നിന്നും25 കിലോമീറ്റർ അകലെയുളള വെർണയിലെ " ദേവ്ഘർ'' എന്ന കുടുംബത്തിൽ 1836 ഏപ്രിൽ 29 ന്
അേൻറാണിയോ ഫ്രാൻസിസ്കോ സേവ്യർ അൽവാരീസ് എന്ന അൽവാരീസ് ജനിച്ചു. കാർഷിക പ്രാധാന്യമുളള കുടുംബമായിരുന്നു അദ്ദേഹത്തിേൻറത്. വെർണയിൽ ക്രിസ്ത്യാനികളും ബ്രാഹ്മണരും ഇടകലർന്ന് ജീവിച്ചിരുന്നു. ക്രിസ്ത്യാനികൾ തന്നെ ഹിന്ദു കുടുംബങ്ങളിൽ നിന്നും മതപരിവർത്തനം ചെയ്യപ്പെട്ടവരായിരുന്നു. അൽവാരീസിെൻറ കുടുംബം സാരസ്വത് ബ്രാഹ്മണരായ പൈ കുടുംബത്തിൽ നിന്നു വന്നവരായിരുന്നു. ഫ്രാഞ്ചു എന്നായിരുന്നു അൽവാരീസിനെ മാതാപിതാക്കൾ ഓമനപ്പേരായി വിളിച്ചിരുന്നത്. ഇടവക രജിസ്റ്റർ പ്രകാരം 1836 മെയ്
6 ന് വീടിനു സമീപമുളള ഹോളിക്രോസ് ദേവാലയത്തിൽ, ജനിച്ച് എട്ടാം ദിവസം മാമ്മോദീസാ നടത്തി.. അൽവാരീസിെൻറ പ്രാഥമിക വിദ്യാഭ്യാസം വീട്ടിനടുത്തുളള ഹോളിക്രോസ് ദേവാലയത്തിലെ പ്രൈമറി സ്കൂളിലും, സെക്കണ്ടറി വിദ്യാഭ്യാസം 5 കിലോമീറ്റർ അകലെയുളള ലൊത്തിലെം ഗ്രാമത്തിലെ സെക്കണ്ടറി സ്കൂളിലും നടത്തി. തുടർന്ന് 1848 ൽ
ഉപരി പഠനത്തിനായി സെൻറ് മൈക്കിൾ കോളേജിൽ ചേർന്നു. (1848 പരുമല തിരുമേനി ജനിച്ചവർഷമാണ്) അവിടുത്തെ പഠനത്തിനു ശേഷം 1853 ൽ
ഗോവയിലെ സാൽസെറ്റ് താലൂക്കിലുളള റാഷോൾ സെമിനാരിയിൽ വൈദിക പഠനത്തിനായി ചേർന്നു. ഫിലോസഫി,തിയോളജി എന്നിവ പ്രധാന വിഷയങ്ങളാക്കിയാണ് പഠനം തുടർന്നത്. 1859 ൽ
അൽവാരീസ് ദൈവശാസ്ത്രത്തിൽ ബിരുദം നേടി. വൈദികനാകാനുളള മോഹവും ഇംഗ്ലീഷ് പഠനത്തിനുളള സാധ്യതകളും തേടി അദ്ദേഹം 1859 ൽ
ബോംബെയ്ക്ക് തിരിച്ചു... ബോംബെയിലെത്തിയ യുവാവായ അൽവാരീസ് ജസ്യൂട്ടുകാർ നടത്തിയിരുന്ന ഒരു സ്ക്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1862 നവംബർ 6 ന് റോമൻ കത്തോലിക്ക സഭയുടെ വൈദികനായി അദ്ദേഹത്തിന് പട്ടം ലഭിച്ചു. തുടർന്ന് 5 വർഷക്കാലത്തോളം അൽവാരീസ് അച്ചൻ പദ്രുവാദോ ഗ്രൂപ്പിെൻറ കീഴിൽ ദാദറിലെ സാൽവേഷൻ ചർച്ച്, മാഹിമിലെ സെൻറ് മൈക്കിൾ ചർച്ച് തുടങ്ങിയ ദേവാലയങ്ങളിൽ അസിസ്റ്റൻറ് വികാരിയായി സേവനമനുഷ്ഠിച്ചു. എട്ടുവർഷം കൊണ്ട് ഇംഗ്ലീഷ് ഭാഷയിൽ നല്ല പരിജ്ഞാനം നേടി, പ്രഗത്ഭനായ ഒരു ഇംഗ്ലീഷ് പ്രഭാഷകനായി മാറി. ആത്മനിറവോടെ ബോംബെയിൽ കഴിയുമ്പോഴും തന്റെ പ്രവർത്തനമേഖല ജന്മദേശമായ ഗോവയാക്കണം എന്നദ്ദേഹം മോഹിച്ചു. അങ്ങനെ 1867 ൽ
കൂടുതൽ ഉത്സുകനായി പ്രവർത്തിക്കുവാനുളള അഭിനിവേശവുമായി ഗോവയിൽ തിരിച്ചെത്തി. .....തുടർന്നുളള 20 വർഷക്കാലം ഫാദർ അൽവാരീസിെൻറ ജീവിതത്തിലെ സംഭവ ബഹുലമായ കാലഘട്ടമായിരുന്നു. ഒരു വൈദികൻ ദൈവാലയത്തിൽ ഇരുന്നു പ്രാർത്ഥിക്കുവാൻ മാത്രമുളളവനല്ല , മറിച്ച് സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെയ്ക്കേണ്ടവൻ കൂടി ആയിരിക്കണമെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച കാലഘട്ടം. തൂലിക പടവാളിനെക്കാൾ ശക്തമാണെന്നു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. റവ. ഫാ.ഡി. മാനുവൽ അഗസ്തീനോ 1876 ൽ
ആരംഭിച്ച A CRUZ (A CROSS) എന്ന
ഫ്രഞ്ചു ഭാഷയിലുളള ഒരു വാരികയുടെ പത്രാധിപസമിതിയിൽ അൽവാരീസച്ചൻ 1880 ൽ
അംഗമായി. തൻറെ ആശയഗതികൾ ജനങ്ങളുമായി പങ്കുവയ്ക്കുവാനുളള ഏറ്റവും വലിയ വേദിയായി വാരികയെ അദ്ദേഹം കണ്ടു. ഫാദർ അൽവാരീസിനെപ്പോലെ ധാരാളം വൈദികരും അത്മായക്കാരും ആ വാരികയിൽ എഴുതിപ്പോന്നു. കത്തോലിക്കാസഭയിലെയും സമൂഹത്തിലെയും തിന്മകൾക്കെതിരെ, പരിവർത്തനത്തിെൻറ പടവാളായി A CRUZ എന്ന
വാരിക ഗർജ്ജിച്ചു. പോർച്ചുഗീസ് ഭരണാധികാരികളെ വിമർശിച്ചു കൊണ്ടുളള ലേഖനങ്ങളുടെ റിപ്പോർട്ട് പോർച്ചുഗലിലും ലഭിച്ചു കൊണ്ടിരുന്നു. ഗോവയിലെ അന്നത്തെ ഗവർണ്ണർ കാർലോസ ലൂജിനിയോ കൊറിയ ഡി സിൽവായോ,ആർച്ച്ബിഷപ്പ് ഒർണലാസ് വാസ കോൺവലോസോ എന്നിവർ വിമർശനങ്ങളെ ഗൗരവമായി എടുത്തില്ല. എന്നാൽ 1882 ൽ
സ്ഥാനമേറ്റ ആർച്ച്ബിഷപ്പ് ഡോ.അേൻറാണിയോ സെഖാബ്ദിയോ വാലെെൻറ വാരികയെക്കുറിച്ച് പഠിക്കുകയും അതിലെ ലേഖനങ്ങൾ പോർട്ടുഗീസുകാരുടെ നിലനില്പിനെത്തന്നെ അപകടത്തിലാക്കുമെന്നും, വിപ്ലവകരങ്ങളായ നവീന ആശയങ്ങൾ സഭയിൽ ഭിന്നിപ്പുണ്ടാക്കുമെന്നും വിലയിരുത്തി ജൂലായ് മാസത്തിൽ വാരിക നിരോധിച്ചു.. A CRUZ വാരിക നിരോധിച്ചപ്പോൾ കൂടുതൽ ആളുകൾക്ക് അതു വായിക്കുവാനുളള അഭിനിവേശം ഉണ്ടായി.അൽവാരീസച്ചനും സഹപ്രവർത്തകരും ചേർന്ന് ആർച്ച്ബിഷപ്പിനെതിരെ പോർച്ചുഗീസ് രാജാവിന് പരാതി നൽകി. രാജാവിെൻറ നിർദ്ദേശപ്രകാരം സുപ്രീം കോടതി കേസെടുത്തു. പത്രസ്വാതന്ത്ര്യം പുന:സ്ഥാപിക്കണമെന്ന് വിധി പ്രസ്താവിക്കുകയും, A CRUZ പുനരാരംഭിക്കാൻ കോടതി അനുവാദം നല്കുകയും ചെയ്തു. ആർച്ച്ബിഷപ്പിനെ ധിക്കരിച്ചതു മൂലം കത്തോലിക്കാ സഭയുടെ വൈദികനായിരുന്ന അൽവാരീസിനെ, 1882 നവംബറിൽ ബിഷപ്പ് വാലെേൻറാ മുടക്കി. എങ്കിലുംഅൽവാരീസച്ചൻറെ കൂർത്ത മുനയുളള ആരോപണങ്ങൾ നിഷേധിക്കാൻ ത്രാണിയില്ലാതെ പോർച്ചുഗീസ് അധികാരികളും കത്തോലിക്കസഭാ നേതൃത്വവും വലഞ്ഞു. വീക്കിലി പുനരാരംഭിച്ചുവെങ്കിലും ആർച്ച്ബിഷപ്പിെൻറ എതിർപ്പുമൂലം വാരിക വായിക്കാൻ സഭാംഗങ്ങൾ ധൈര്യം കാണിച്ചില്ല. ക്രമേണ സാമ്പത്തിക ബുദ്ധിമുട്ടുമൂലം വീക്കിലിയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു.. സാഹിത്യകുതുകിയായ ഫാദർ അൽവാരീസിെൻറ രണ്ടാമത്തെ ശ്രമമായിരുന്നു വെരാദ് (A Verade - Truth) എന്ന
വാരിക. സഭാ വിഷയങ്ങളെക്കാൾ കൂടുതൽ, സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കാനാണ് ഈ വാരികയിലൂടെ അദ്ദേഹം ശ്രമിച്ചത്. ആ കാലഘട്ടത്തിൽ ഗോവയിലെ ജനങ്ങൾ ബഹുഭൂരിപക്ഷവും അലസന്മാരായിരുന്നു. ഗോവയിലെ ധാർമ്മിക സാംസ്കാരിക അപചയങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുവാൻ അദ്ദേഹത്തിനായി. വിദ്യാസമ്പന്നരും സാംസ്ക്കാരിക പ്രവർത്തകരുമായ ധാരാളം പേർ അദ്ദേഹത്തോടൊപ്പം ചേർന്നു. സാമൂഹ്യ പരിവർത്തനത്തിന് വഴി കാട്ടുന്ന ഒരു ആശാ കേന്ദ്രമായി VERADE പ്രവർത്തിച്ചു. A CRUZ നിരോധിച്ചതു മൂലമുണ്ടായ ജനങ്ങളുടെ പ്രതികരണം മനസ്സിലായ ആർച്ച്ബിഷപ്പ് വാലൻറെ നിശ്ശബ്ദനായി സമൂഹനന്മ ലക്ഷ്യമാക്കി ഫാ. അൽവാരീസ് അഞ്ച് കത്തോലിക്കാ വൈദികരെ ചേർത്ത് 1871 സെപ്റ്റംബർ 13 ന്
ഒരു ചാരിറ്റബിൾ അസോസ്സിയേഷൻ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. പട്ടണത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഭിക്ഷക്കാരെ തെരഞ്ഞുപിടിച്ച് അവരെ സ്വന്തം വീട്ടിൽ താമസിപ്പിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. സഹപ്രവർത്തകരായ വൈദികർ കൂടാതെ, സത്കർമ്മം ചെയ്യുന്നതിൽ തല്പരരായ ധാരാളം ചെറുപ്പക്കാരും രംഗത്തെത്തി. പെട്ടെന്നു തന്നെ ഗോവയുടെ പല പ്രാന്തപ്രദേശങ്ങളിലും സമാന സംഘടനകൾ രൂപം കൊളളുകയും ഭിക്ഷക്കാരേയും രോഗികളേയും പകർച്ചവ്യാധിയുളളവരേയും സംരക്ഷിക്കുന്നതിനായി പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. പട്ടണത്തിലെ സമ്പന്നർ പണം നൽകി അൽ വാരീസ് അച്ചനെ സഹായിച്ചു പോന്നു. 1885 ൽ
ഗോവയിൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ '' കോളറയക്ക് എങ്ങനെ ചികിത്സിക്കാം" എന്ന
40 പേജുളള ഒരു ചെറിയ പുസ്തകം അദ്ദേഹം പുറത്തിറക്കി. ഗോവയിലെ ഭക്ഷ്യ പ്രശ്നം പരിഹരിക്കാൻ, മരച്ചീനി കൃഷി ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുകയും 20 പേജുളള മറ്റൊരു ലഘുലേഖനം അദ്ദേഹം 1916 ൽ
(Mandioca - Value of its cultivation) പ്രസിദ്ധപ്പെടുത്തുകയും ചെയ്തു... രോഗികളെ ശുശ്രൂഷിക്കാൻ പണം തികയാതെ വന്നപ്പോൾ സമ്പന്നരെ കണ്ട് ധനശേഖരണം നടത്തി ഫാദർ അൽവാരീസ് രോഗികളെ സഹായിച്ചു. പണപ്പിരിവിനു ചെന്നപ്പോൾ ഒരു സമ്പന്നൻ അദ്ദേഹത്തിെൻറ കൈകളിൽ തുപ്പിയ സംഭവം പോലും ഉണ്ടായിട്ടുണ്ട്. എന്നിട്ടും സുസ്മേരവദനനായി, "ഈ
തുപ്പൽ എനിക്ക്, ഇനി ആ രോഗികൾക്ക് എന്തെങ്കിലും തരൂ" എന്ന് പറഞ്ഞതു കേട്ട് ഞെട്ടിപ്പോയ ആ വ്യാപാരി അദ്ദേഹത്തിന്റെ മരണം വരെ അൽവാരീസിനെ സഹായിച്ചു പോന്നു. മദർ തെരേസേയുടെ ചരിത്രത്തിലും ഇപ്രകാരം ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരിക്കൽ വഴിയിൽ കിടന്നു മരിച്ച ഒരു കോളറാരോഗിയെ, മറ്റാരുടെയും സഹായം കിട്ടാതെ വന്നപ്പോൾ സ്വയം തോളിലേറ്റിക്കൊണ്ടുപോയി സംസ്കാരം നടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. കോളറാമൂലം മരിക്കുന്നവരെ തൊടാൻപോലും ആളുകൾ ഭയക്കുന്ന കാലം. സ്വന്തം ബന്ധുക്കൾ പോലും ആ ജഡം വീട്ടിൽ കയറ്റാൻ സമ്മതിക്കാറില്ല. ചരിത്രത്തിൽ മറ്റൊരു വ്യക്തിയും കാണിക്കാത്ത ധീരമായ നടപടികളാണ് അൽവാരീസ് നിർവഹിച്ചത്. പിന്നീട് കൊളംബോയിൽ കോളറ പടർന്നപ്പോൾ പുസ്തകത്തിെൻറ ഇംഗ്ലീഷ് പരിഭാഷ 'Direction of Treatment of
Cholera' രോഗികളുടെ ഇടയിൽ സൗജന്യമായി വിതരണം ചെയ്തു.ഗോവയിലെ രോഗികളും പട്ടിണിപ്പാവങ്ങളും ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയെ ആദ്യമായി അൽവാരീസ്അച്ചനിൽ കാണുകയും, അവർ അദ്ദേഹത്തെ കരുണയുടെ അപ്പോസ്തോലൻ ( Apost1e of Charity) എന്നു വിളിക്കുകയും ചെയ്തു. അവസാന കാലത്ത് ഒരു വരുമാനവും ഇല്ലാതിരുന്നിട്ടും ഭിക്ഷയെടുത്ത് രോഗികളെ പരിചരിക്കുകയും തൻറെ അരികിൽ വരുന്നവരെ സഹായിക്കുകയും ചെയ്തുകൊണ്ടിരുന്നു. വാർദ്ധക്യകാലത്തും ഒരു കയ്യിൽ വടിയും മറുകയ്യിൽ ഭിക്ഷാ പാത്രവുമായി അലഞ്ഞ അൽവാരീസ് പിതാവിെൻറ ചിത്രം ചരിത്രത്തിൽ അതുല്യ സ്ഥാനം അർഹിക്കുന്നതാണ്... കർണാടകത്തിലെ ഉഡുപ്പി പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയുളള പ്രശാന്തസുന്ദരമായ സ്ഥലമാണ് ബ്രഹ്മവാർ. അൽവാരീസിന് അവിടെ നേരത്തെ തന്നെ സ്വന്തം സ്ഥലമുണ്ടായിരുന്നു. കല്ലിയാംപുരി നദിയുടെ തീരത്തുളള പ്രകൃതിരമണീയമായ ആ പ്രദേശം തന്റെ ആസ്ഥാനമാക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു. അൽവാരീസ് അച്ചനോടുളള സഹകരണം മൂലം റോമൻ കത്തോലിക്കാ സഭയോട് അകന്നു നിന്നിരുന്ന ആയിരത്തിലധികം കുടുംബങ്ങൾ അന്ന് ബ്രഹ്മവാറിലുണ്ടായിരുന്നു. അവർ അദ്ദേഹത്തെ ദൈവത്തെപ്പോലെ കരുതിയിരുന്നു. അദ്ദേഹത്തിന് എന്തു ചെയ്തു കൊടുക്കാനും അവർ തയ്യാറായിരുന്നു. 1855 കാലഘട്ടത്തിൽ ആകമാന കത്തോലിക്കാ സഭയിൽ വിശ്വാസപരമായ കാരണങ്ങളാൽ പിളർപ്പുണ്ടായി. പദ്രുവാദോ - പ്രോപ്പഗന്താ ഗ്രൂപ്പുകൾ പലയിടത്തും ദേവാലയങ്ങളിലെ ആധിപത്യത്തിനു വേണ്ടി ശ്രമം തുടങ്ങി.. ...പാതിരി അൽവാരീസ് ആ സമയത്താണ് സ്വതന്ത്ര കത്തോലിക്കാ മിഷൻ രൂപീകരിക്കുന്നത്. സിലോണിലും അമേരിക്കയിലും വിഘടിച്ചു നിന്നവരെ ഈ മിഷന്റെ അധീനതയിലാക്കി. ബോംബെയിലും കൽക്കത്തയിലും മദ്രാസിലുമൊക്കെയുളള സമാന ചിന്താഗതിക്കാരെ സംയോജിപ്പിച്ചു. കത്തോലിക്കാസഭാ നേതൃത്വത്തിെൻറ അനിഷ്ടത്തിന് പാത്രീഭൂതനായ, അൽവാരീസ്അച്ചനോട് സഹകരിക്കരുതെന്നും,
അദേഹം അർപ്പിക്കുന്ന കുർബ്ബാന വിശുദ്ധ ബലി അല്ലെന്നും ആർച്ച്ബിഷപ്പ് ഇടയലേഖനം ഇറക്കി. അധികാരികളുടെ ഔദ്യോഗിക അംഗീകാരത്തെക്കാൾ വലുത് ജനങ്ങളുടെ സ്നേഹവും സഹകരണവും ആണെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെ 1887 ൽ
അൽവാരീസ് അച്ചന്റെ നേതൃത്വത്തിൽ സംഘടിച്ച ഒരു ഗ്രൂപ്പ് മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെടാൻ തീരുമാനിക്കുകയും അൽവാരീസച്ചൻ കോട്ടയത്തു വന്ന് മലങ്കര മെത്രാപ്പൊലീത്ത ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് തിരുമേനിയെ സന്ദർശിക്കുകയും ചെയ്തു.. സ്വതന്ത്ര കത്തോലിക്കാ മിഷന്റെ സ്ഥാപകനായി രംഗത്തു വന്ന പാതിരി അൽവാരീസിന്, ഗോവ കൂടാതെ കേരളം,മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കൽക്കത്ത, ഇംഗ്ലണ്ട്, അമേരിക്ക എന്നീ പ്രദേശങ്ങളിലെ ജനങ്ങളുമായും ബന്ധമുണ്ടായിരുന്നു. കത്തോലിക്കാ സഭയിൽ അക്കാലത്ത് നിലനിന്നിരുന്ന പദ്രുവാദോ - പ്രൊപ്പഗാന്ത ഗ്രൂപ്പിസം സ്വതന്ത്ര കത്തോലിക്കാ മിഷന് ശക്തി പകർന്നു. സഭ അധികാരം സ്ഥാപിക്കാനുളള വേദിയല്ലെന്നും, മറിച്ച് ജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും സമാധാനത്തിനും, സഹജീവികളെ നമ്മെപ്പോലെ സ്നേഹിക്കാനുളള ഒരു മേഖലയാണെന്നുമുളള അൽവാരീസച്ചന്റെ ആഹ്വാനം കൈക്കൊളളാൻ പതിനായിരങ്ങൾ ലോകത്തിെൻറ നാനാ ഭാഗത്തു നിന്നും രംഗത്തെത്തി.. ....പല
സഭകളേയും പറ്റി വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിൽ യഥാർത്ഥ സത്യവിശ്വാസം മലങ്കര ഓർത്തഡോക്സ് സഭയുടേതാണെന്ന് തിരിച്ചറിഞ്ഞ അൽവാരീസ്അച്ചൻ ഈ വിശ്വാസത്തെ ലാഭേഛ കൂടാതെ സ്വീകരിക്കുകയായിരുന്നു. ഒന്നോർത്താൽ തനിക്കു ലഭിക്കാമായിരുന്ന എത്ര വലിയ പദവികൾ തൃണവൽഗണിച്ചു കൊണ്ടാണ് മലയാള ഭാഷപോലും അറിയാതിരുന്ന ആ വലിയ മനുഷ്യൻ ഈ മലയാങ്കരസഭയുടെ ആശ്ലേഷത്തിലമർന്നത്? എത്ര ശക്തമായിരുന്നു അദ്ദേഹത്തിെൻറ വിശ്വാസം? ആ ഒരൊറ്റക്കാരണത്താൽ തന്നെ എത്രമാത്രം പീഡനങ്ങൾ അദ്ദേഹത്തിനു സഹിക്കേണ്ടി വന്നു? ഇന്ന് ഓർത്തഡോക്സ് വിശ്വാസികൾ എന്നഭിമാനിക്കുന്നവർ തന്നെ, നമ്മുടെ പൂർവ്വപിതാക്കന്മാർ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച വിശ്വാസത്തിൽ, സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി വിഷം കലർത്താൻ ശ്രമിക്കുന്നതു കാണുമ്പോൾ, പരിശുദ്ധ സഭാമാതാവിനെനോക്കി കൊഞ്ഞനം കുത്തുന്നതു കാണുമ്പോൾ, വിശ്വാസസ്ഥിരതയില്ലാത്തവരായി മറ്റു വാതിലുകൾ തേടി അലയുമ്പോൾ, അദ്ദേഹം തീർച്ചയായും പ്രാർത്ഥിക്കുന്നുണ്ടാവും "പിതാവേ ഇവർ ചെയ്യുന്നത് ഇന്നതെന്നറിയായ്കയാൽ ഇവരോടു ക്ഷമിക്കേണമേ" എന്ന്.... അൻപതു വർഷക്കാലം താൻ സ്നേഹിച്ചതും സേവിച്ചതുമായ കത്തോലിക്കാ സഭ, ചെയ്യാത്ത കുറ്റങ്ങൾക്ക് തന്നെ തളളിപ്പറയുമ്പോഴുളള വേദന പാതിരി അൽവാരീസിനെ കാർന്നുതിന്നുന്ന സമയം.കുഷ്ഠരോഗികളേയും പട്ടിണിപ്പാവങ്ങളേയും സ്നേഹിച്ചതിനും, പോർച്ചുഗീസ് അധികാരികളുടെ അഴിമതി പത്രങ്ങളിൽ തുറന്നെഴുതിയതിനും ശിക്ഷ കിട്ടിയപ്പോൾ, സഹായഹസ്തവുമായി ആരും വരാനില്ലാത്ത സമയം. ദുഖത്തിെൻറയും നിരാശയുടെയും മാനസികാവസ്ഥയിൽ നട്ടം തിരിയുമ്പോൾ, ആശ്വാസത്തിെൻറ കിരണങ്ങൾക്കായി നാലുപാടും പരതിയപ്പോൾ മരുഭൂമിയിലെ മരുപ്പച്ച പോലെ മലങ്കര ഓർത്തഡോക്സ് സഭയുടെ തലവൻ ഇരു കൈകളും നീട്ടി ഫാദർ അൽവാരീസിനെ സ്വീകരിച്ചു.. സിലോണിൽ വച്ചുണ്ടായ പ്രഥമ കൂടിക്കാഴ്ചയിൽ തന്നെ പുലിക്കോട്ടിൽ തിരുമേനിക്ക് അൽവാറീസ് അച്ചനെക്കുറിച്ച് നല്ല മതിപ്പുണ്ടായി. അദ്ദേഹത്തിെൻറ പൂർവ്വ ചരിത്രം, പ്രത്യേകിച്ചും സാമൂഹ്യരംഗത്തെ പ്രവർത്തനങ്ങൾ ആദരവോടെയാണ് ശ്രദ്ധിച്ചത്. പുലിക്കോട്ടിൽ തിരുമേനിയുമായി നടത്തിയ കൂടിക്കാഴ്ച അൽവാരീസച്ചനിൽ പുതിയ ദർശനമുളവാക്കി. അദ്ദേഹത്തിൽ ഒരു ഭാവി മെത്രാപ്പോലീത്തായെ പുലിക്കോട്ടിൽ തിരുമേനി ദർശിച്ചിരിക്കാം. എന്തായാലും ആ കൂടിക്കാഴ്ച പല കാര്യങ്ങൾക്കും വഴിവച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ അതിർത്തികൾ മാറ്റി വരയ്ക്കപ്പെട്ടു. അൽവാരീസച്ചനെ സംബന്ധിച്ചിടത്തോളം നിരാശയുടെയും ആത്മരോദനത്തിെൻറയും പടവുകളിൽ നിന്ന് ആത്മസംതൃപ്തിയുടെയും പ്രത്യാശയുടെയും തീരത്തേക്ക് നടന്നടുക്കുവാൻ കഴിഞ്ഞു... .....സ്വതന്ത്ര കത്തോലിക്കാ മിഷൻ നേതാവായിരുന്ന അൽവാരീസച്ചൻ പുലിക്കോട്ടിൽ ദീവന്നാസ്യോസ് തിരുമേനിയുമായി കൂടിക്കാഴ്ച നടത്തിയശേഷം അദ്ദേഹത്തിെൻറ നിർദ്ദേശ പ്രകാരം പരുമലയിലെത്തി. പരുമല തിരുമേനിയുടെ സാമീപ്യം അൽവാരീസച്ചനിൽ പുതിയ ഉണർവ്വുണ്ടാക്കി. കത്തോലിക്കാ പുരോഹിതരെ കണ്ടുപരിചയിച്ച അൽവാരീസച്ചന് പരുമല തിരുമേനിയുടെ താഴ്മ, വിനയം, പ്രാർത്ഥനാശൈലി, ദുഖിതരോടും രോഗികളോടുമുളള സമീപനം, പിന്നോക്ക ജാതിക്കാർക്കിടയിലെ സുവിശേഷീകരണം തുടങ്ങിയവ കണ്ടപ്പോൾ ഒരു വഴിത്തിരിവിൽ എത്തിയതുപോലെ തോന്നി. യഥാർത്ഥ താപസശ്രേഷ്ഠനായ പരുമല തിരുമേനിയുടെ ദർശനം അൽവാരീസച്ചനിലെ എല്ലാ ഉത്കണ്ഠയും ഉന്മൂലനം ചെയ്തു. പരിശുദ്ധ സഭാപിതാക്കന്മാർ അൽവാരിസച്ചനിൽ ദർശിച്ച അദ്ദേഹത്തിെൻറ കഴിവിെൻറയും, ത്യാഗോജ്വലമായ പുണ്യജീവിതത്തിെൻറയും, അംഗീകാരമെന്ന നിലയിൽ അൽവാരീസച്ചനെ മേൽപ്പട്ടക്കാരനാക്കാൻ തീരുമാനിക്കുകയും ചെയ്തു....
അങ്ങനെ പരിശുദ്ധ പരുമല തിരുമേനിയാൽ റമ്പാൻ സ്ഥാനം സ്വീകരിച്ച അൽവാരീസച്ചൻ, 1889 ജൂലൈ
29 ന് മലങ്കര സഭയുടെ ചരിത്രത്തിൽ നൂതന അദ്ധ്യായം എഴുതിച്ചേർത്തുകൊണ്ട്, ചരിത്രമുറങ്ങുന്ന കോട്ടയം പഴയ സെമിനാരിയുടെ പരിപാവനമായ അങ്കണത്തിൽ നടന്ന മഹനീയമായ ചടങ്ങിൽ വച്ച് അൽവാരീസ് മാർ യൂലിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തായായി അഭിഷേകം ചെയ്യപ്പെട്ടു. സ്വർഗ്ഗത്തിലെ സിംഹാസനത്തിനു മുമ്പാകെ ദൈവംതമ്പുരാനെ ഇടതടവില്ലാതെ സ്തുതിച്ചു കൊണ്ടിരിക്കുന്ന സ്രോപ്പേന്മാരും ക്രോബേന്മാരും ആഹ്ലാദപൂർവ്വം ആ കാഴ്ച കണ്ടു. മലങ്കരസഭയുടെ അതിരുകൾ വികസിക്കുന്നതുകണ്ട് വാങ്ങിപ്പോയ പിതാക്കന്മാരുടെ ആത്മാക്കൾ സന്തോഷിച്ചു. മലയാളം അറിയാൻ വയ്യാത്ത ഒരു റമ്പാച്ചന് മലയാള മണ്ണിൽ വച്ച് മലയാളികളായ, മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ്, ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് (പ.പരുമല തിരുമേനി), കടവിൽ പൗലോസ് മാർ അത്താനാസ്യോസ്,പൗലോസ് മാർ ഈവാനിയോസ് എന്നീ നാലു പിതാക്കന്മാർ ചേർന്ന് നൽകിയ ആ അഭിഷേകത്തിന് വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ മലങ്കരസഭാമക്കൾ ദൃക്സാക്ഷികളായിരുന്നു.
No comments:
Post a Comment