Sunday 29 April 2018

സ്വകാര്യബസ് ഉടമകൾക്ക് എന്തുപറ്റി ?


സ്വകാര്യബസ് ഉടമകൾക്ക്
 എന്തുപറ്റി ?
വിദ്യാര്ത്ഥികള്ക്ക് നല്കിയിരുന്ന കണ്സഷന് നിര്ത്തലാക്കാൻ കേരളത്തിൽ സ്വകാര്യബസ് ഉടമകൾക്ക്എന്തെങ്കിലും പ്രത്യക  സാഹചര്യമോ കാരണമോ ഉണ്ടോ? ആർക്കും  ഇത് അംഗീകരിക്കാവുന്നതല്ല  സ്കൂള് തുറക്കുന്ന ജൂണ് ഒന്നുമുതല് വിദ്യാര്ത്ഥികളുടെ കണ്സഷന് യാത്ര നിര്ത്തലാക്കുമെന്നാണ്  അവരുടെ സംഘടനയുടെ തീരുമാനം പോൽ .വിദ്യാർത്ഥി സമൂഹത്തിൻറെ ശക്തി ക്ഷയിച്ചിട്ടുണ്ടാകും എന്ന് കരുതിയാകും ഇത്തരത്തിൽ തീരുമാനമെടുത്തത് .പണ്ടുമുതലെ കുട്ടികൾക്ക് നൽകിവരുന്ന ഒരാനുകൂല്യമാണിത് .ഇതിനു പൊതുസമൂഹത്തിൻറെ അംഗീകാരവുമുണ്ട് .നഷ്ടത്തിലോടുന്ന  കെ.എസ് .ആർ .ടി .സി  പോലും  അത് നിർത്തലാക്കാൻ ആലോചിട്ടുപോലുമില്ല.
സത്യത്തിൽ വിദ്യാര്ത്ഥി സമൂഹത്തെയും പൊതു സമൂഹത്തെയുംപ്രൈവറ്റ് ബസ്സുടമകള്  ഒരു പോലെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. പാവപ്പെട്ട വിദ്ധാർഥികൾ  പലപ്പൊഴും യാതന സഹിച്ചാണ്യാത്രചെയ്യുന്നത്‌ .പലപ്പോഴും വിദ്യാര്ത്ഥികളോട് വളരെ മോശമായി പെരുമാറുകയും ഇരുന്നു യാത്ര ചെയ്യാന് പോലും അനുവദിക്കാത്ത  ജീവനക്കാരുള്ള സ്വകാര്യ ബസ്സുകളില് പലയിടങ്ങളിലും ഓടുന്നുണ്ട് . കുട്ടികളോട് മനുഷ്യത്വം കാണിക്കുന്ന സ്വകാര്യ ബസ് ഉടമകളും വിരളമായിട്ടെങ്കിലുമുണ്ട് .ഡീസല് വിലവര്ധന യാഥാര്ഥ്യമായിരിക്കെ, അത് സമൂഹത്തിന്റെയാകെ പ്രശ്നമായിരിക്കെ, പാവപ്പെട്ടവൻറെ മക്കള്ക്ക് നല്കുന്ന യാത്രാനിരക്കിലെ സൗജന്യത്തിൽ കത്തിവയ്ക്കലാണോ അതിനു പരിഹാരം? ബസ്സ്  നിങ്ങളുടെ സ്വന്തമാകാം ,നിരവധി ബസ്സുകളും ഉണ്ടാകാം , ബസ്സ് കുറെ ദിവസത്തേക്ക് നിരത്തിലിറക്കാതെയുമിരിക്കാം .പക്ഷെ അത്  സ്ഥിരമായി നാടിൻറെ റോഡിലൂടെ  ഓടേണ്ടതല്ലേ ?വിദ്യര്ത്ഥികളെ സൗജന്യ നിരക്കിൽ   കൊണ്ടു പോകുന്ന ഉത്തവാദിത്തംസ്വകാര്യ ബസ്സുകളെ  പോലെ കെ.എസ .ആർ .ടി സി യും ഏറ്റെടുക്കണം .സാമൂഹ്യ പ്രതിബദ്ധത എല്ലാവർക്കും വേണം .
പ്രൊഫ്. ജോൺ കുരാക്കാർ