Friday 30 October 2020

പട്ടിണിയില്ലാതെ ഇന്ത്യ സാധ്യമോ ?

 

പട്ടിണിയില്ലാതെ

 ഇന്ത്യ സാധ്യമോ ?

പരമ ദരിദ്ര രാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതായി റിപ്പോർട്ട്‌. അയൽ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും മാത്രമല്ല; നിരവധി ആഫ്രിക്കൻ രാജ്യങ്ങളെയും പട്ടിണിയിൽ ഇന്ത്യ പിന്നിലാക്കി.ലോക വിശപ്പുസൂചികയിൽ ഇന്ത്യ, ബംഗ്ലാദേശിനും പാകിസ്താനും മ്യാൻമാറിനും നേപ്പാളിനും ശ്രീലങ്കയ്ക്കുമൊക്കെ പിറകിലാണെന്ന കണക്കുകൾ സൂചിപ്പിക്കുന്നു.

പട്ടിണി രാജ്യമായ എത്യോപ്യയിലെ  സ്ഥിതിയൊക്കെ  ഇന്ന്  മെച്ചപ്പെട്ടു . മനുഷ്യദൈന്യത്തിന്റെ നടുക്കുന്ന ദൃഷ്ടാന്തങ്ങളായി  എത്യോപ്യയിലെ കുട്ടികളുടെ ചിത്രങ്ങൾ ഇന്ന് മാധ്യമങ്ങളിൽ വരുന്നില്ല. ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ ആഹാരലഭ്യതയുടെ കാര്യത്തിൽ ഇന്നും ഇന്ത്യയുടെ അവസ്ഥ പരമ ശോചനീയമാണെന്നാണ് ലോകവിശപ്പുസൂചിക വ്യക്തമാക്കുന്നത്. 107 രാജ്യങ്ങളുടെ കണക്കെടുത്തതിൽ 94-ാമത് സ്ഥാനമാണ് നമ്മുടെ രാജ്യത്തിന്. കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ കണക്കിൽ 102-ാം സ്ഥാനത്തായിരുന്നു നാം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഏറക്കുറെ സൗജന്യമായി ഭക്ഷ്യധാന്യം ലഭ്യമാക്കുന്ന ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കിയിട്ടും ലക്ഷ്യം കൈവരിക്കാനായിട്ടില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

വിശപ്പുസൂചിക നിശ്ചയിക്കുന്ന മാനദണ്ഡം ശാരീരികാരോഗ്യവും ശിശുക്കളുടെയും നവജാതശിശുക്കളുടെയും മരണനിരക്കുമൊക്കെയായി ബന്ധപ്പെട്ടാണ്. വയസ്സിനൊത്ത ഉയരം, ഉയരത്തിനൊത്ത തടി എന്നിവ അതിൽ പ്രധാന ഘടകമാണ്. യഥാസമയം ആവശ്യത്തിന് പോഷകമുള്ള ഭക്ഷണം കിട്ടാത്തതിനാൽ വളർച്ചമുടിച്ച നാലരക്കോടിയിലേറെ കുട്ടികൾ ഇന്ത്യയിലുണ്ട്. ഇത്തരത്തിൽ ലോകത്താകെയുള്ള കുട്ടികളുടെ എണ്ണത്തിന്റെ മൂന്നിലൊന്നും ഇവിടെയാണ്. ഗ്രമീണജനതയിൽ നാലിലൊന്നും ദാരിദ്ര്യരേഖയ്ക്ക് കീഴെയാണെന്നതാണ് ഇതിന്റെ കാരണം. പട്ടിണിമരണമുണ്ടാകുന്നില്ലെന്നത് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെയും തൊഴിലുറപ്പുപദ്ധതിയുടെയും മേന്മയായി പറയാമെന്നുമാത്രം. അഞ്ചുവയസ്സിൽത്താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 1990- ആയിരത്തിന് 12.5 ആയിരുന്നത് കഴിഞ്ഞ വർഷമാകുമ്പോഴേക്കും 5.2 ആയി കുറച്ചുകൊണ്ടുവരാനായി. ഭക്ഷണം, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയാണതിന് നിദാനം. നവജാതശിശുക്കളുടെ മരണനിരക്ക്  വികസിതരാജ്യങ്ങളിലെ നിരക്കിനൊപ്പം കുറച്ചുകൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞപ്പോൾ മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ മോശമായി വരുന്നുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

സമാധാനത്തിനുള്ള വർഷത്തെ നൊേബൽ സമ്മാനം ഐക്യരാഷ്ട്രസഭയുടെ ഉപസ്ഥാപനമായ ലോകഭക്ഷ്യപദ്ധതിക്ക് നൽകിയത് പരക്കെ ശ്ലാഘിക്കപ്പെട്ടതാണ്. ഭരണകൂടത്തിന്റെ ആദ്യപരിഗണന വിശപ്പുരഹിത സമൂഹസൃഷ്ടിയാവണം. വിശപ്പകറ്റുക എന്നതിനർഥം റേഷൻ സൗജന്യം മാത്രമല്ല, ആരോഗ്യത്തോടെ ജീവിക്കാനുള്ള പോഷകാഹാരവും പരിസരവും ലഭ്യമാക്കുക എന്നതുകൂടിയാണ്. വികസിത രാജ്യങ്ങൾക്കൊപ്പമെത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് പോഷകാഹാരം കിട്ടാതെ മുരടിക്കുന്ന ബാല്യവും മാതാവിന് പോഷകാഹാരവും പരിചരണവും കിട്ടാത്തതിനാൽ നവജാതശിശു മരിക്കുന്ന അവസ്ഥയും ഇല്ലാതാക്കുന്നതിനുള്ള കർമപരിപാടി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഇനിയും വൈകിക്കൂടാ.      പരമ ദരിദ്ര രാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതായി റിപ്പോർട്ട്‌. അയൽ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും മാത്രമല്ല; നിരവധി ആഫ്രിക്കൻ രാജ്യങ്ങളെയും പട്ടിണിയിൽ ഇന്ത്യ പിന്നിലാക്കി. 2014 55-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കൊല്ലം 102-ാം സ്ഥാനത്തേക്ക്കൂപ്പുകുത്തിയതായും ആഗോളപട്ടിണി സൂചിക വ്യക്തമാക്കുന്നു. രാജ്യാന്തര സന്നദ്ധസംഘടനകളായ  കൺസേൺ വേൾഡ്വൈഡ്‌,  വെൽത്ഹംഗർ ലൈഫ്എന്നിവ സംയുക്തമായി  പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ്ഇന്ത്യയുടെ ദയനീയസ്ഥിതി വിശദീകരിക്കുന്നത്‌. പോഷകാഹാരക്കുറവ്‌, അഞ്ച്വയസ്സിൽ താഴെയുള്ള കുട്ടികളിലെ വളർച്ചമുരടിപ്പ്‌, ഭാരക്കുറവ്‌, ശിശുമരണനിരക്ക്എന്നിവയുടെ അടിസ്ഥാനത്തിലാണ്സൂചിക. ഏറ്റവും മികച്ച സ്കോർ പൂജ്യവും ഏറ്റവും മോശം സ്കോർ നൂറും ആണ്‌. ഇന്ത്യക്ക്ലഭിച്ചത്‌ 30.3 ആണ്‌. ഗുരുതര പട്ടിണി നിലനിൽക്കുന്ന രാജ്യമാണ്ഇന്ത്യയെന്നാണ്ഇത്വ്യക്തമാക്കുന്നത്‌. വികസനത്തിന്റെ വേഗം വർധിക്കുമ്പോഴും പട്ടിണിയുടെ ദൈന്യത രാജ്യത്ത് കുറയുന്നില്ല.കോവിഡ് മൂലം ലോകത്ത് പട്ടിണി ഇരട്ടിയാകുമെന്ന് ഐക്യരാഷ്്ട്രസഭ. മഹാവിപത്തൊഴിവാക്കാന്നടപടി വേണമെന്ന് യു.എന്നിന്റെ വേള്ഡ്  ഫുഡ് പ്രോഗ്രാം മുന്നറിയിപ്പു നല്കി. വര്ഷം അവസാനത്തോടെ 26.5 കോടി  മനുഷ്യര്പട്ടിണിയുടെ പിടിയിലാകും. കേന്ദ്ര കേരള സർക്കാരുകൾ ജാഗ്രതയോടെ  പ്രവർത്തിക്കേണ്ട  സമയമാണ്.

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

 

 

 

WORLD SAVINGS DAY- OCTOBER 30, ലോക സമ്പാദ്യ ദിനം.

                  WORLD SAVINGS DAY- OCTOBER 30,

ലോക സമ്പാദ്യ ദിനം.

World savings day is celebrated  every year 30 October. The day aims to promote the savings and financial security of individuals and nations as a whole. The aim of the day is to change the behavior of people towards saving and constantly remind the importance of wealth. Saving wealth helps to start a business, get a good education, and avail good healthcare treatment.  The saving habit in people will give independence to both people as well as the Country. In 1924, the first International Thrift Congress was held in Milan, Italy. The congress declared 30 October as the World Thrift day.  The first World Thrift Day was celebrated in 1925. . The day was established to create awareness among the people about the idea of saving their money in a bank rather than keeping it at home. In today's world, wealth is essential to safeguard your health. How health makes wealth?

സമ്പാദ്യ ശീലത്തിൻറെ പ്രാധാന്യം ചൂണ്ടിക്കാട്ടി ലോകമെമ്പാടും ഉള്ള രാജ്യങ്ങൾ ഇന്ന്, ഒക്ടോബര് 30  വേൾഡ് സേവിങ്സ് ഡേ ആചരിക്കുന്നു.ആദ്യ ദിനാചരണം നടന്നത് ഇറ്റലിയിലെ മിലാനോയി ലാണ്.ഇറ്റാലിയൻ പ്രഫസർ ഫിലിപ്പോ റാവിസ്സയാണ് ആദ്യ ലോക സേവിങ്സ് ദിനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.പലപ്പോഴും ചെറിയ നിക്ഷേപങ്ങളാണ് വലിയ സമ്പത്തിലേക്കുള്ള മുതൽക്കൂട്ടാകാറുള്ളത്.

സമ്പത്ത് സ്വരുക്കൂട്ടാമനും ര്ധിപ്പിക്കാനും വ്യക്തികളെ പ്രേരിപ്പിച്ച് ലോകമെമ്പാടും ലോക സേവിങ്സ് ദിനം ആചരിക്കാറുണ്ട്ഒക്ടോബര്‍ 30 ആണ് വേൾഡ് സേവിങ്സ് ഡേയായി ആചരിക്കുന്നത്.1924- ഇറ്റലിയിലെ മിലാനോയിൽ നടന്ന ആദ്യ അന്താരാഷ്ട്ര സേവിങ്സ് ബാങ്ക് കോണ്ഗ്രസിൽ വെച്ചാണ് ലോക സേവിങ്സ് ഡേ ഒക്ടോബര്‍ 30 ആചരിക്കണമെന്ന തീരുമാനം ഉണ്ടാകുന്നത്ആദ്യ ദിനാചരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ആകട്ടെഇറ്റാലിയൻ പ്രഫസർ ഫിലിപ്പോ റാവിസ്സയും.ഇന്ന് ലോകമെമ്പാടുമുള്ള ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വേൾഡ് സേവിങ്സ് ഡേ ആചരിക്കുന്നുകുടുംബത്തിൻറെ ഐശ്വര്യത്തിനു മാത്രമല്ല രാജ്യപുരോഗതിക്കും സമ്പാദ്യ ശീലം വളര്ത്തേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടി  ദിവസം ലോകമെമ്പാടും ബോധവൽക്കരണ പരിപാടികളും മറ്റും നടത്തിവരുന്നു .

 

പ്രൊഫ്ജോൺ കുരാക്കാർ

Wednesday 28 October 2020

ഇന്ന് ലോക മസ്തിഷ്കാഘാത ദിനം.

 WORLD STROKE DAY –OCTOBER 29,    

 ഇന്ന് ലോക മസ്തിഷ്കാഘാത ദിനം.

World Stroke Day, on October 29th, seeks to emphasize the serious nature and high rates of stroke. The day is also observed to raise awareness of the prevention and treatment of strokes. Stroke is one of the leading causes of disability and death not only in India but all over the world. A stroke occurs when the supply of blood to the brain is stopped or blocked. Without a steady supply of blood, the brain’s cells start to die. As the brain dies slowly, without any medical intervention or treatment, so does the body. Once a stroke occurs, symptoms may start showing up. These symptoms are likely to have very different presentations among men and women.

Over 6 million people die as a result of a stroke. Throughout the world, stroke is the second leading cause of death. Additionally, current statistics suggest that the number of people expected to have a stroke has increased. Now, one in four people is likely to have a stroke.The annual event was started in 2006 by the World Stroke Organization (WSO) and the WSO declared stroke a public health emergency in 2010. The WSO now has an ongoing campaign that serves as a year-round interface for advocacy, policy, and outreach to support strides and continue progress made on World Stroke Day.Strokes don't discriminate. A stroke can affect anyone, at any age.

ഇന്ന് ലോകപക്ഷാഘാത ദിനംഎല്ലാ വര്ഷവും ഒക്ടോബര്‍ 29നാണ് പക്ഷാഘാത ദിനമായി ആചരിക്കുന്നത്ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത സംഘടന (World Stroke Organisation : WSO ) രൂപം കൊണ്ടത്‌ 2006 ഒക്ടോബർ 29 നാണ്അതുകൊണ്ടാണ്  ദിവസം പക്ഷാഘാത ദിനമായി ആചരിക്കുന്നത്പക്ഷാഘാതം പ്രതിവർഷം 1.5 കോടി പേരേ ബാധിക്കുകയുംആറ് സെക്കന്റിൽ ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്യുന്നുവെന്നാണ് കണക്ക്പക്ഷാഘാതത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക്ശരിയായ പരിചരണത്തിലൂടെ ഒരു നല്ല ജീവിതം വീണ്ടെടുക്കാം.ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത സംഘടന (World Stroke Organisation : WSO ) രൂപം കൊണ്ടത്‌ 2006 ഒക്ടോബർ 29 നാണ്.

മനുഷ്യരുടെ മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനം സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതത്തിനാണ്ഹൃദ്രോഗവും കാന്സറും കഴിഞ്ഞാല്‍, മൂന്നാമത്തെ പ്രധാന മരണകാരണമാണ് സ്ട്രോക്ക്ആറു പേരില്‍ ഒരാള്ക്ക് എന്ന തോതില്‍ മസ്തിഷ്ക്കാഘാതം അഥവാ സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ട്രക്തയോട്ടത്തില്‍ വരുന്ന തടസം മൂലം തലച്ചോറില്‍ വരുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം . അടുത്തകാലത്തായി ഇന്ത്യ ഉള്പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ യുവാക്കളില്‍ സ്ട്രോക്ക് വ്യാപകമാകുന്നുണ്ട്ഉപ്പിന്റെ അമിതോപയോഗം മൂലമുള്ള രക്തസമ്മര്ദമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

പെട്ടെന്ന് ശരീരത്തിന്റെ ഒരു വശം തളരുകമുഖം കോടിപ്പോകുകപെട്ടെന്ന് സംസാര ശേഷി നഷ്ടമാകുകശരീരത്തിന്റെ ബാലന്സ് തെറ്റുകപെട്ടെന്ന് കാഴ്ചശക്തി നഷ്ടപ്പെടുകപെട്ടന്നുള്ള ബോധക്ഷയംശക്തമായ തലവേദനയും തലകറക്കവും എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍:അമിത രക്തസമ്മര്ദംപ്രമേഹംപുകവലിമദ്യപാനംപൊണ്ണത്തടിവ്യായാമക്കുറവ്അധിക കൊഴുപ്പ്ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയെല്ലാം സ്ട്രോക്കിനു കാരണമാകാറുണ്ട്.എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം

സ്ട്രോക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് രോഗം വന്നു ചികില്സിക്കുന്നതിനേക്കാള്‍ നല്ലത് .ഭക്ഷണത്തിലൂടേയും ജീവിതശൈലിയിലൂടേയും രോഗം നിയന്ത്രിച്ചു നിര്ത്തുക എന്നതാണ് പ്രധാനംനിത്യവും വ്യായാമം ചെയ്യുകനല്ല ഭക്ഷണശീലങ്ങള്‍ പിന്തുടരുകഅമിത കൊളസ്ട്രോള്‍, പ്രമേഹംബിപി എന്നിവ നിയന്ത്രിക്കുക പുകവലി ഒഴിവാക്കുക എന്നിവയാണ് മസ്തിഷ്ക്കാഘാതം വരാതെ നോക്കാനുള്ള മാര്ഗ്ഗങ്ങള്‍.

പ്രൊഫ്ജോൺ കുരാക്കാർ