Friday, 9 October 2020

WORLD MENTAL HEALTH DAY- OCTOBER-10 ലോക മാനസികാരോഗ്യദിനം.

 WORLD MENTAL HEALTH DAY- OCTOBER-10

ലോക മാനസികാരോഗ്യദിനം.

World Mental Health Day was observed for the first time on 10 October 1992. It was started as an annual activity of the World Federation for Mental Health by the then Deputy Secretary General Richard Hunter. The day is officially commemorated every year on October 10th.Everyone’s experience of mental health is different. That’s why our Champions are sharing their stories this World Mental Health Day, to help change the way people think and act about mental health problems.

This year’s World Mental Health Day comes at a time when our daily lives have changed considerably as a result of the COVID-19 pandemic. The past months have brought many challenges: for health-care workers, providing care in difficult circumstances, going to work fearful of bringing COVID-19 home with them; for students, adapting to taking classes from home, with little contact with teachers and friends, and anxious about their futures; for workers whose livelihoods are threatened; for the vast number of people caught in poverty or in fragile humanitarian settings with extremely limited protection from COVID-19; and for people with mental health conditions, many experiencing even greater social isolation than before. And this is to say nothing of managing the grief of losing a loved one, sometimes without being able to say goodbye.According to our research more than half of adults (60%) and over two thirds of young people (68%) said their mental health got worse during lockdown. We know that many have developed new mental health problems as a result of the pandemic.

ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ വർഷവും ഒക്ടോബർ 10  ന്  മാനസിക ആരോഗ്യദിനമായി ആചരിക്കുന്നു . മാനസിക ആരോഗ്യ പോഷണ പ്രവർത്തനങ്ങൾ ലോകമെമ്പാടും ശക്തിപ്പെടുത്തുന്നതിലേക്കായി നിഷ്കർഷിക്കപ്പെട്ട ദിനമാണിത് . . മാനസിക രോഗങ്ങൾ സർവസാധാരണമാണ് . നാലു പേരിൽ ഒരാൾ ജീവിതത്തിൽ പല അവസരങ്ങളിലും മാനസിക അസ്വസ്ഥത അനുഭവിക്കുന്നുഅവരോടു പങ്കുചേർന്ന്അവരെ മനസ്സിലാക്കി സഹകരിക്കുക എന്നത് ചികിത്സക്കുംസുഖപ്രാപ്തിക്കുംപുനരധിവാസത്തിനും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.

ദുര്ബല മനസ്സുള്ള ഇന്നത്തെ നമ്മുടെ കുട്ടികളെ  നാളെയുടെ അഭിമാനമായി മാറ്റാൻ നമ്മുടെ മാതാപിതാക്കൾക്ക് കഴിയണം   മഹാനായ  എഡിസൻറെ  ജീവിതത്തിലെ സംഭവ  കഥ  പ്രചോദനമാകണം

''അമ്മേ ദാ.. കത്ത് അമ്മയ്ക്കു തരാന് ക്ലാസ് ടീച്ചര് പറഞ്ഞു".വൈകുന്നേരം സ്കൂള് വിട്ടുവന്ന തോമസ് ആൽവാ   എഡിസണ് അമ്മയ്ക്കു നേരേ ഒരു പേപ്പര് നീട്ടിക്കൊണ്ട് പറഞ്ഞു... ആകാംക്ഷയോടെ എഡിസന്റെ അമ്മ  കത്ത് വാങ്ങികത്തിലൂടെ കണ്ണോടിച്ച എഡിസന്റെചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ  കത്ത് ഉറക്കെ വായിച്ചു." നിങ്ങളുടെ മകന് അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ് ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന് മതിയാവില്ലനിങ്ങള് തന്നെ കൂടുതല് സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം".

നാളുകള് കടന്നുപോയിമാസങ്ങളുംവര്ഷങ്ങളും കഴിഞ്ഞുഎഡിസണ് ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറിഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള് അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ് മടക്കിയ ഒരു പഴയ പേപ്പര് കഷണം കിട്ടിഎഡിസണ് അതെടുത്ത് നോക്കിഅന്ന് തന്റെ ടീച്ചര് അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്എഡിസണ് അത് വായിച്ചു നോക്കിഅതില് ഇങ്ങനെ എഴുതിയിരുന്നു:

നിങ്ങളുടെ മകന് ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്ഇവനെ പഠിപ്പിച്ച് സമയം കളയാന് ഞങ്ങള്ക്കാവില്ലദയവായി ഇനി ഇവനെ  സ്കൂളിലേയ്ക്ക് അയയ്ക്കരുത്."ഇത് വായിച്ചശേഷം എഡിസണ് മണിക്കൂറുകള് ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞുഅവസാനം അയാള് തന്റെ പഠനമുറിയിലെ മേശയില് നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു:

ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില് മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്ത്ഥ ധീര വനിത"   കഥ അതിന്റെ എല്ലാ അര്ത്ഥത്തിലും നമുക്ക് ഓര്ക്കാം. "നമുക്ക് കാറ്റിന്റെ ദിശ മാറ്റാൻ കഴിയില്ലപക്ഷേ നമ്മുടെ ആഗ്രഹങ്ങൾ എന്ന ലക്ഷ്യസ്ഥാനത്തേക്കെത്തുവാനായി കാറ്റിന്റെ ദിശയ്ക്കൊത്ത് സഞ്ചരിക്കുവാൻ നമ്മോട്  ചേർന്നുനിൽക്കുന്നവരെ പ്രാപ്തരാക്കാൻ കഴിയും..."തളർത്തരുത്..ധൈര്യത്തോടെ മുന്നേറാൻNAMUKK അവർക്കൊപ്പം നിൽക്കാം....

   ലോക മാനസികാരോഗ്യദിനത്തിൽശരീരത്തിന് നമ്മൾ നൽകുന്ന പ്രാധാന്യം മനസ്സിന് നൽകുന്നുണ്ടോയെന്ന് ഈയവസരത്തിലെങ്കിലും ഓർക്കണം.ലോകത്തിൽ ഓരോ 40 സെക്കൻഡിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്ഓരോ ആത്മഹത്യയും അവരുമായി ബന്ധപ്പെട്ട 135 പേരെ ബാധിക്കുന്നു എന്നും ഓർക്കണം. വർഷത്തെ ലോകാരോഗ്യ സംഘടനയുടെ പ്രതിപാദ്യവിഷയം ആത്മഹത്യ തടയലാണ്

ഇന്ത്യയിലെ കണക്ക് കുറച്ചുകൂടി അലട്ടുന്നതാണ് .ഇന്ത്യയിലെ യുവജനങ്ങൾക്കിടയിലെ ഒന്നാമത്തെ മരണകാരണം ആത്മഹത്യയാണ് ,ആത്മഹത്യ ചെയ്യുന്ന ഭൂരിഭാഗം ആളുകളും വിഷാദരോഗം ,മദ്യപാനം കൊണ്ടുള്ള മാനസിക പ്രശ്നങ്ങൾ പോലെയുള്ള മാനസിക രോഗങ്ങൾക്കടിമയാണ് .

 

പ്രൊഫ്ജോൺ കുരാക്കാർ

No comments:

Post a Comment