WORLD SIGHT DAY- THE SECOND THURSDAY OF OCTOBER-
ഇന്ന് ലോക കാഴ്ച ദിനം
World Sight Day is celebrated on the second Thursday of October every year. It aims to spread awareness about blindness and visual impairment. This year, World Sight Day is being celebrated on October 8.There is a different theme every year, with many of those who mark the Day taking the opportunity to both celebrate achievements to date and advocate for increasing attention towards eye care. Globally, the International Agency for the Prevention of Blindness has a leadership role in preparing the annual World Sight Day. This year, the theme of World Sight Day is Hope on Sight. According to the World Health Organization, over 100 crore people around the world have a preventable vision impairment or one that has yet to be addressed. The majority of people with vision impairment are above the age of 50. However, vision loss can affect people of all ages. We know that 2.2. billion people have a visual impairment – that’s a quarter of the world’s population – and that the number of people affected in low and middle income countries is four times higher than in high income countries. The inequalities are huge.
Globally, £189 billion is lost in productivity due to unaddressed myopia (short-sightedness), a common refractive error. But on average, across all of Sight savers’ programmes in Africa and Asia, it costs just £2 to £4 for a pair of prescription glasses – a simple solution which can not only change someone’s entire life, but has also been proven to lead to a significant increase in potential earnings.
ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്.പൊതുജനങ്ങളെ അന്ധത നിവാരണത്തെ കുറിച്ചും ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനാചരണത്തിൻറെ ലക്ഷ്യം .കാഴ്ചയിലെ പ്രത്യാശ’യാണ് ഈ വർഷത്തെ ലോക കാഴ്ച ദിന പ്രമേയം. ലോകത്ത് 100 കോടിയിലേറെ ജനങ്ങൾ കാഴ്ച വൈകല്യം നേരിടുന്നുവെന്നാണു കണക്ക്. ഏറെയും 50 വയസ്സിനു മുകളിലുള്ളവർ. ഇപ്പോൾ കോവിഡും വന്നതോടെ പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ആശങ്കയിലാണ് ഓരോരുത്തരും. ലോകത്താകെയുള്ള അന്ധതയുടെ 51% തിമിരം മൂലമാണെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. ഇന്ത്യയിൽ 20 ലക്ഷം പേർക്കു പ്രതിവർഷം തിമിരം ബാധിക്കുന്നു. ചികിത്സ വൈകിയാൽ തിമിരം വർധിക്കാനും തുടർ ചികിത്സ സങ്കീർണമാകാനും സാധ്യതയുണ്ട്. ഗുരുതരമായാൽ ലെൻസ് ഇരിക്കുന്ന കവചം പൊട്ടുകയോ സ്ഥാനചലനം സംഭവിക്കുകയോ ചെയ്യാം. അടിയന്തര ശസ്ത്രക്രിയയും ആവശ്യമായേക്കാം. കോവിഡ് കാലത്തെ നിയന്ത്രണങ്ങളും ഭയവും ചികിത്സയ്ക്കു വിധേയരാകുന്നതിൽ നിന്ന് ആളുകളെ മാറ്റിനിർത്തുന്നുണ്ട്. എന്നാൽ, തിമിര രോഗികൾ ഈ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.നേത്രസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളില് അവബോധം സൃഷ്ടിക്കാനാണ് എല്ലാവര്ഷവും ഈ ദിവസം ലോക കാഴ്ച ദിനമായി ആചരിക്കുന്നത്.
‘കണ്ണുള്ളപ്പോള് കണ്ണിന്റെ വില അറിയില്ല’ എന്ന പഴഞ്ചൊല്ല് എല്ലാവര്ക്കും അറിയാം. എന്നാല് എത്രപേര് കണ്ണിന് കൃത്യമായ പരിപാലനം നല്കുന്നുണ്ട് എന്ന കാര്യത്തില് സംശയമാണ്. പണ്ട് കാലത്ത് പ്രായമാകുമ്പോഴാണ് കണ്ണട വയ്ക്കേണ്ടി വരുന്നതെങ്കില് ഇന്ന് കൊച്ചു കുട്ടികള് വരെ കണ്ണടകള് ഉപയോഗിക്കേണ്ട അവസ്ഥയിലാണ്.
നല്ല കാഴ്ചശക്തിക്ക് ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്. കണ്ണിന്റെ ആരോഗ്യം വര്ദ്ധിപ്പിക്കാന് പരിപ്പ്, കാരറ്റ്, ഇലക്കറികള്, മുട്ട, സിട്രിസ് അടങ്ങിയ പഴങ്ങള് എന്നിവ കഴിക്കുന്നത് ഉത്തമമാണ്. ധാരാളം വെള്ളം കുടിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പുതിയ തലമുറയെ ഏറ്റവും അലട്ടുന്ന ആരോഗ്യപ്രശ്നം കാഴ്ചശക്തിയാണ്. ഭൂരിഭാഗം പേരും മൊബൈല് ഫോണില് കൂടുതല് സമയം ചെലവഴിക്കുന്നവരാണ്. മൊബൈല്, കമ്പ്യൂട്ടര് തുടങ്ങിയവ നിരന്തരം ഉപയോഗിക്കുന്നത് കണ്ണിനെ പ്രതികൂലമായി ബാധിക്കും. കാഴ്ചക്കുറവ്, തലവേദന എന്നി പ്രശ്നങ്ങള്ക്ക് ഇത് കാരണമാകുന്നു. ഫോണുകള് ഉപയോഗിക്കുന്ന ദൈര്ഘ്യം കുറയ്ക്കുകയോ, പ്രകാശം തടയുന്ന കണ്ണടകള് ഉപയോഗിക്കുകയോ ചെയ്യുക. പുകവലി ശ്വാസകോശത്തിന് മാത്രമല്ല കണ്ണിനും ദോഷകരമാണ്. പുകവലി കണ്ണിന് തിമിരം വരാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു.പതിവായി കണ്ണ് പരിശോധന നടത്തേണ്ടതും അത്യാവശ്യമാണ്.
പ്രൊഫ്. ജോൺ കുരാക്കാർ
.
No comments:
Post a Comment