TRIBUTE PAID TO JOSEPH MARTHOMA METROPOLITAN.
ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അന്തരിച്ചു
മാര്ത്തോമ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്ത്തോമ മെത്രാപ്പൊലീത്ത (90) അന്തരിച്ചു. പാന്‍ക്രിയാസ് കാന്സറിനെ തുടര്ന്ന് കുറച്ചുനാളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2020 ഒക്ടോബർ 18 പുലര്ച്ചെ 2.30 ഓടെയാണ് അന്ത്യം സംഭവിച്ചത്.13 വര്ഷമായി മാര്ത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയാണ്. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിന്ഗാമിയായി 2007 ലാണ് ഇദേഹം അവരോധിക്കപ്പെട്ടത്. മാരാമണ്‍ കണ്വെന്ഷന്റെ മുഖ്യ സംഘാടകനായിരുന്നു. മാരാമണ്‍ കണ്വന്ഷനിലെ രാത്രി യോഗങ്ങളില്‍ സ്ത്രീകള്ക്കുണ്ടായിരുന്ന വിലക്ക് നീക്കിയതടക്കം സഭയിലെ വിപ്ലവകരമായ മാറ്റങ്ങള്ക്ക് വഴിവെച്ച പുരോഹിതനാണ് ഡോ. ജോസഫ് മാര്ത്തോമ മെത്രാപ്പൊലീത്ത.
.നിലപാടുകളുടെ ധീരതയായിരുന്നു ജോസഫ് മാര്ത്തോമാ മെത്രാപ്പോലീത്തയെ വ്യത്യസ്തനാക്കിയിരുന്നത്. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്ഗാമിയായി 13 കൊല്ലം സഭയെ നയിച്ച ജോസഫ് മാര്ത്തോമാ മെത്രാപ്പോലീത്തയ്ക്ക് വലിയ വേദനയോടെയാണ് വിശ്വാസ സമൂഹം വിട ചൊല്ലിയത്.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്ഗാമിയായായാണ് ജോസഫ് മാര്ത്തോമ്മ മെത്രാപ്പോലീത്ത സഭാ തലവനാകുന്നത് . സഫ്രഗന്‍ മെത്രാപ്പോലീത്തയായിരുന്ന ജോസഫ് മാര്‍ ഐറേനിയോസിനെ ജോസഫ് മാര്ത്തോമ്മ എന്ന പേരിലാണ് സഭയുടെ അധ്യക്ഷനായി വാഴിച്ചത്. മലങ്കര മാര്ത്തോമ്മാ സുറിയാനി സഭയുടെ 21–ം മാര്ത്തോമ്മയാണ് ജോസഫ് മെത്രാപ്പോലീത്ത. 2007 ഒക്ടോബര്‍ രണ്ടിനായിരുന്നു സ്ഥാനാരോഹണം. 1931 ജൂണ്‍ 27 ന് മരാമണിലായിരുന്നു ജനനം. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പ്പാന്റെ കുടുംബമായ പാലക്കുന്നത്ത് തറവാട് തന്നെയായിരുന്നു ജോസഫ് മാര്ത്തോമ്മാ മെത്രാപ്പോലീത്തയുടെയും കുടുംബം. കുടുംബത്തിലെ അഞ്ചാമത്തെ മെത്രാപോലീത്തയാണ് ജോസഫ് മാര്ത്തോമ്മാ.പി.ടി.ജോസഫ് എന്നായിരുന്നു ആദ്യനാമം. പി ടി ലൂക്കോസും മറിയാമ്മയുമാണ് മാതാപിതാക്കള്‍. ആലുവ യുസി കോളജിലെ പഠനത്തിനുശേഷം ബെംഗളുരു യുണൈറ്റഡ് തിയോളജി കോളജില്‍ ചേര്ന്നു,1957 ല്‍ പുരോഹിതനായി, 1975 ഫെബ്രുവരിഎട്ടിന് ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്എപ്പിസ്കോപ്പ ആയി.. 1999 ല്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്ത്തോമ്മാ മെത്രാപ്പാലീത്തായായപ്പോള്‍ ജോസഫ് മാര്‍ ഐറേനിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയായി നിയോഗിക്കപ്പെട്ടു. ട്രാൻസ്ജെൻഡറുകളുടെ പുനരധിവാസത്തിനു മുൻകൈയെടുത്തതിലൂടെ അദ്ദേഹം സാമൂഹ്യസേവനത്തിന്റെ പുതിയ പാത വെട്ടിത്തുറന്നു .
മനുഷ്യന്റെ ഭൗതിക ജീവിതത്തിലും ദൈവികമുഖം വെളിപ്പെടണമെന്നു കർമംകൊണ്ട് ആഗ്രഹിച്ച ആധ്യാത്മിക ഗുരുവാണ് ജോസഫ മാർത്തോമ്മദൈവത്തെയും മനുഷ്യനെയും ഒരുപോലെ സ്നേഹിച്ചുകൊണ്ടാണ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്ന നിലയിൽ പരമ്പര്യത്തനിമയോടെ അദ്ദേഹം മാർത്തോമ്മാ സഭയെ 21–ാം നൂറ്റാണ്ടിനായി രൂപപ്പെടുത്തിയത്. വെല്ലുവിളികളെ സാധ്യതകളാക്കി മുന്നേറിയപ്പോൾ അദ്ദേഹം എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായി. മനുഷ്യനെപ്പോലെതന്നെ മെത്രാപ്പൊലീത്ത പ്രകൃതിയെയും സ്നേഹിച്ചു. പമ്പാനദി അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ എന്നും ഒഴുകിയിരുന്നു. നദിയുടെ അക്കരെ ഇക്കരെ നീന്തിയിരുന്ന മെത്രാപ്പൊലീത്ത, കണ്ടുശീലിച്ച മേൽപ്പട്ടക്കാരിൽനിന്നു വ്യത്യസ്തനായി. പമ്പാനദിയുമായുള്ള അഭേദ്യബന്ധമാണ് അദ്ദേഹത്തെ തികഞ്ഞ പ്രകൃതിസ്നേഹിയാക്കിയത്. പമ്പാനദി മലിനമാകുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.
ആഗോളതാപനത്തിനെതിരെ സന്ദേശമുയർത്തി മാരാമൺ കൺവൻഷനിൽ ഒരുലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്ത മഹനീയദൗത്യത്തിൽ മെത്രാപ്പൊലീത്തയുടെ ഇടപെടൽ കാണാം. അശരണർ, രോഗികൾ, ദരിദ്ര ജനവിഭാഗങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് അദ്ദേഹത്തിന്റെ കരുതൽ ലഭിച്ചു. പ്രളയദുരിതം നേരിട്ടവർക്കു വേണ്ടി സഭയുടെ 100 വീടുകൾ എന്ന പദ്ധതി അദ്ദേഹത്തിന്റെ സ്നേഹമുദ്രയാണ്.അദ്ദേഹം മൂന്നുതവണ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ അധ്യക്ഷനായിരുന്നു. നാഷനൽ കൗൺസിൽ ഓഫ് ചർച്ചസിന്റെയും ചർച്ചസ് ഓക്സിലറി ഫോർ സോഷ്യൽ ആക്ഷന്റെയും (കാസാ) ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെയും അധ്യക്ഷ പദവികളിലും അദ്ദേഹം ശോഭിച്ചു. സമർപ്പിതജീവിതത്തിന്റെ സവിശേഷമുദ്രകൾ ശേഷിപ്പിച്ചാണ് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത യാത്രയാകുന്നത് അദ്ദേഹത്തിന് WINDOW OF KNOWLEDGE ൻറെ ആദരാഞ്ജലികൾ.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment