TRIBUTE PAID TO AKKITHAM
ACHUTHAN NAMBOOTHIRI, RENOWNED MALAYALAMPOET AND JNANPITH WINNER
ജ്ഞാനപീഠ ജേതാവും മലയാളത്തിലെ മുതിര്ന്ന കവിയുമായ അക്കിത്തം അച്യുതന് നമ്പൂതിരി വിടവാങ്ങി.
Renowned Malayalam
poet and Jnanpith winner Akkitham Achuthan
Namboothiri passed away on 15th
October,2020,Thursday morning. He was 94. He was undergoing treatment for
age-related ailments at a private hospital in Thrissur for the past few days. Born in 1926 at Kumaranallur in Palakkad district,
Akkitham grew up to become the tallest poet in contemporary Malayalam
literature, enjoying an indisputable position as the last Mahakavi of Kerala.
He introduced “meaningful modernism” in Malayalam poetry several decades ago.
He worked for nearly three decades with
Akashvani as scriptwriter and editor. Akkitham had close associations with
Communist ideologue E.M.S. Namboodiripad when they both were part of the social
reform movement.He began dabbling in poetry very early in life by scribbling on
temple walls. He made notable contributions to Malayalam literature through his
poems, stories, plays and essays. He has nearly four dozen works to his credit.
Some of his seminar works include Pathalathinte Muzhakkam, Irupatham
Noottandinte Ithihasam, and Balidarshanam. Among his widely read works were Bhagavatham, Nimisha Kshetram,
Vennakkallinte Katha, Manassakshiyude Pookkal, Panchavarnakkili, Arangettam,
Madhuvidhu, Oru Kula Munthiringa, Idinju Polinja Lokam, Amritagathika,
Samathwathinte Akasham, Prathikara Devata and Manasapooja. “He
was a man of inimitable virtue who displayed great positivity and optimism. The
modernism he heralded was quite meaningful. People could easily understand his
poetry, which abounded in imageries that they could very well associate with.
That’s his greatness.Akkitham’s widely quoted lines “Velicham dukhamanunnee, thamassallo
sughapradam” still have few parallels in modern
Malayalam poetry not only in popularity but in depth as well.He was widely
praised for his powerful imagery that ordinary people could easily associate
themselves with.His work Balidarshanam won
the State and Central Sahitya Akademi Awards in 1972-73. He was the co-editor
of Mangalodayam and Yogakshemam journals.
He was awarded Padma Sri in 2017. Apart from the Ezhuthachan Award he won in
2008, he was bestowed with Odakkuzhal Award, Asan Award, Sanjayan Award,
Lalithambika Antharjanam Award and several other honours.Akkitham was honoured
last month when the 55th edition of the country’s most prestigious Jnanpith
Award was bestowed on him at a special function held at his house at
Kumaranallur. He did Malayalam literature proud by becoming the sixth Keralite
to receive the Jnanpith laurel. Although the award was announced in November
2019, the Covid-19 lockdown delayed the award ceremony till September this
year.
Akkitham believed in the ultimate power of love. He advocated for a
universal love towards everything that exists in Nature, a sort of leitmotif
that resonates all throughout his poetic creations.
He had donned
multiple roles of that of a writer, journalist and editor. In 2008, he had
bagged the Ezhuthachan award and in 2017 he was conferred the Padma Shri. He
had authored 47 books which included poetry, drama, short story, essays and
translations.
Akkitham had introduced modernity into Malayalam poetry when in 1952 he
had penned the work 'Irupatham Nootandile Ithihasam'. This work had many
admirers as well as a host of critics, who felt it was against Communism.
His first guru
was Achutha Warrier. From the age of 8 years to 12 years, he learnt the Rig
Veda, the ancient Indian religions collection of Vedic Sanskrit hymns, from his
father. Later, he studied Sanskrit and astrology from Kodakatt Shankunni
Nambisan.
His passion was
for music and painting. Akkitham started writing from the age of 8 years.
He was a follower of the writers like Edassery, Balamani Amma, Nallappat
Narayana Menon, Kuttikrishna Marar, V.T. Bhattahtiripad, etc which honed his
language skills in writing.
Earlier, he had
bagged the Kendra Sahitya Academy award, Kerala Sahitya Academy award,
Odakuzhal award, Asan award, Vallathol award and finally now the Jnanapeetom
Award. People from different walks of life offered condolences. Kerala
Governor Arif Mohammed Khan has said the passing of Mahakavi Akkitham
Achuthan Namboothiri is a great loss for Indian literature and Malayalam
poetry.
ജ്ഞാനപീഠ ജേതാവും മലയാളത്തിലെ മുതിര്ന്ന കവിയുമായ അക്കിത്തം അച്യുതന് നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്ദ്ധക്യസഹജമായ അസുഖങ്ങള് കാരണം കഴിഞ്ഞ ദിവസം ആശുപത്രിയില് പ്രവേശിപ്പിച്ച അക്കിത്തം
2020 ഒക്ടോബർ
15 ന് വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്.പതിറ്റാണ്ടുകള് നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില് 2019 ലെ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു.അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറി. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങില് ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങള് പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങുന്നത്. പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര് അക്കിത്തത്ത് മനയില് 1926 മാര്ച്ച് 18ന് അക്കിത്തത്ത് വാസുദേവന് നമ്പൂതിരിയും ചേകൂര് മനയ്ക്കല് പാര്വ്വതി അന്തര്ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം.കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള് അദ്ദേഹത്തിന്റേതായുണ്ട്. ബലിദര്ശനം എന്നകൃതിക്ക് 1972 ല് കേരള സാഹിത്യഅക്കാദമി അവാര്ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡ്, 1974 ലെ ഓടക്കുഴല് അവാര്ഡ്, സഞ്ജയന് പുരസ്കാരം, പത്മപ്രഭ പുരസ്കാരം, അമൃതകീര്ത്തി പുരസ്കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന് പുരസ്കാരം, 2012ലെ വയലാര് അവാര്ഡ്, 2016ലെ എഴുത്തച്ഛന് പുരസ്കാരം, 2017ലെ പത്മശ്രീ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, പണ്ടത്തെ മേൽശാന്തി, മാനസ പൂജ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കൾ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം, അമൃതഗാഥിക, ആലഞ്ഞാട്ടമ്മ എന്നിവയാണ് പ്രധാന കൃതി
1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
2019 നവംബറിൽ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം നൽകി ആദരിച്ചിരുന്നു. 2017-ൽ പദ്മശ്രീ പുരസ്കാരവും, 2012-ൽ വയലാർ പുരസ്കാരവും, 2008-ൽ എഴുത്തച്ഛൻ പുരസ്കാരവും 1974-ൽ ഓടക്കുഴൽ അവാർഡും, 1972-ലും 73-ലുമായി കേരള, കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകളും അക്കിത്തത്തിന് ലഭിച്ചു.
''ഒരു കണ്ണീർക്കണം മറ്റു
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ മറ്റു
ള്ളവർക്കായ്ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിർമലപൗർണമി''.
ഇരുപത്തിയാറാം വയസ്സിലാണ് കവി ഇരുപതാം നൂറ്റാണ്ടിന്റെ എന്ന ഈ കവിത രചിച്ചത്.
ഭാര്യ പരേതയായ ശ്രീദേവി അന്തര്ജനം. മക്കള്: പാർവതി, ഇന്ദിര, വാസുദേവന്, ശ്രീജ, ലീല, നാരായണന്.പ്രശസ്ത ചിത്രകാരന് അക്കിത്തം നാരായണന് സഹോദരനാണ്.
പ്രൊഫ്.ജോൺ കുരാക്കാർ
No comments:
Post a Comment