Tuesday, 20 October 2020

അക്കിത്തത്തിന് WINDOW OF KNOWLEDGE ൻറെ ആദരാഞ്ജലി.

 അക്കിത്തത്തിന്  WINDOW OF KNOWLEDGE ൻറെ ആദരാഞ്ജലി.

ജ്ഞാനപീഠ ജേതാവും മലയാളത്തിലെ മുതിര്ന്ന കവിയുമായ അക്കിത്തം അച്യുതന് നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നുതൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യംവാര്ദ്ധക്യസഹജമായ അസുഖങ്ങള് കാരണം 2020 ഒക്ടോബർ  15 ന്   വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്.പതിറ്റാണ്ടുകള് നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില് 2019 ലെ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു.അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറികോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങില് ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങള് പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങുന്നത്പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര് അക്കിത്തത്ത് മനയില് 1926 മാര്ച്ച് 18ന് അക്കിത്തത്ത് വാസുദേവന് നമ്പൂതിരിയും ചേകൂര് മനയ്ക്കല് പാര്വ്വതി അന്തര്ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം.കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള് അദ്ദേഹത്തിന്റേതായുണ്ട്ബലിദര്ശനം എന്നകൃതിക്ക് 1972 ല് കേരള സാഹിത്യഅക്കാദമി അവാര്ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്ഡ്, 1974 ലെ ഓടക്കുഴല് അവാര്ഡ്സഞ്ജയന് പുരസ്കാരംപത്മപ്രഭ പുരസ്കാരംഅമൃതകീര്ത്തി പുരസ്കാരംസമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന് പുരസ്കാരം, 2012ലെ വയലാര് അവാര്ഡ്, 2016ലെ എഴുത്തച്ഛന് പുരസ്കാരം, 2017ലെ പത്മശ്രീ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസംബലിദർശനംപണ്ടത്തെ മേൽശാന്തിമാനസ പൂജഇടിഞ്ഞു പൊളിഞ്ഞ ലോകംവെണ്ണക്കല്ലിന്റെ കഥമനസാക്ഷിയുടെ പൂക്കൾകളിക്കൊട്ടിലിൽനിമിഷ ക്ഷേത്രംഅമൃതഗാഥികആലഞ്ഞാട്ടമ്മ എന്നിവയാണ് പ്രധാന കൃതി.1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975- ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985- ആകാശവാണിയിൽ നിന്ന് വിരമിച്ചു.2019 നവംബറിൽ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം നൽകി ആദരിച്ചിരുന്നു. 2017- പദ്മശ്രീ പുരസ്കാരവും, 2012- വയലാർ പുരസ്കാരവും, 2008- എഴുത്തച്ഛൻ പുരസ്കാരവും 1974- ഓടക്കുഴൽ അവാർഡും, 1972-ലും 73-ലുമായി കേരളകേന്ദ്രസാഹിത്യ അക്കാദമി അവാർഡുകളും അക്കിത്തത്തിന് ലഭിച്ചു

''ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവി-ലായിരം സൗരമണ്ഡലംഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ്ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നുനിത്യനിർമലപൗർണമി''.ഇരുപത്തിയാറാം വയസ്സിലാണ് കവി ഇരുപതാം നൂറ്റാണ്ടിന്റെ എന്ന  കവിത  രചിച്ചത്ഭാര്യ പരേതയായ ശ്രീദേവി അന്തര്ജനംമക്കള്പാർവതിഇന്ദിരവാസുദേവന്ശ്രീജലീലനാരായണന്.പ്രശസ്ത ചിത്രകാരന് അക്കിത്തം നാരായണന് സഹോദരനാണ്.

അലയൊതുക്കിയ ശാന്തസമുദ്രമായിരുന്നു അക്കിത്തത്തിന്റെ കവിതലളിതമെങ്കിലും അതിന് അത്രമേൽ ആഴമേറിനിരാർഭാടമെങ്കിലും ശബ്ദഘോഷങ്ങളില്ലെങ്കിലും ഭാഷ സർവചൈതന്യത്തോടെ അതിൽ പ്രകാശിച്ചുജീവിതത്തിന്റെമരണത്തിന്റെസ്നേഹത്തിന്റെകരുതലിന്റെമാനവികതയുടെകരച്ചിലിന്റെഏകാന്തതയുടെയൊക്കെ അപാരമായ  കാവ്യദർശനം അക്കിത്തത്തെ അമരനാക്കുന്നു. ‘വെളിച്ചം ദുഃഖമാണുണ്ണീതമസ്സല്ലോ സുഖപ്രദം’ എന്ന രണ്ടു വരിയിൽ മലയാള കവിത ഇതുവരെ നേടിയ കാവ്യപ്രഭയുടെ വെളിച്ചം കാണിക്കാൻ അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനു സാധിച്ചതും.

ഏഴര വയസ്സിൽഅമ്പലച്ചുമരിൽ ജീവിതത്തിലാദ്യത്തെ നാലുവരിക്കവിത കോറിയിട്ടുതുടങ്ങിയ കാവ്യജീവിതത്തിനാണ് ഇന്നലെതൊണ്ണൂറ്റിനാലാം വയസ്സിൽഒരു മഹാകവിത എഴുതിത്തീരുംപോലെ അവസാനമായത്കുട്ടിക്കാലത്തു കൈവിരലിൽതൊട്ട കവിത ഏറെ ഉയരങ്ങളിലേക്കും അംഗീകാരങ്ങളിലേക്കും അദ്ദേഹത്തെ കൊണ്ടുപോകുകയും ചെയ്തുവൈകിയെന്ന കുറവുതീർത്ത്രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം അക്കിത്തത്തെ തേടി കുമരനല്ലൂരിലെ ‘ദേവായനത്തിന്റെ പൂമുഖത്തെത്തി ആഴ്ചകൾക്കുള്ളിലാണ്  അന്ത്യയാത്രഅനന്യമായ ആഴവും പരപ്പും കാലദേശാതിവർത്തിയായ മാനവികതയും സൗമ്യദീപ്തമായ ലാളിത്യവുമാണ് അക്കിത്തക്കവിതകളെ ഭാഷയുടെ നിധിശേഖരത്തിൽ എന്നും കാത്തുവയ്ക്കാൻ മൂല്യവത്താക്കുന്നത്.

ഒരിക്കൽ വിശപ്പാണ് തന്നെക്കൊണ്ടു കവിതയെഴുതിച്ചതെന്ന് അക്കിത്തം പറഞ്ഞിട്ടുണ്ട്യാതനകൾ നിഴലായി കൂടെയുണ്ടായിരുന്ന ‌ കാലത്തും ഒപ്പമുണ്ടായികവിതഏകാന്തതയിൽ വളർന്ന തനിക്ക് അപകർഷബോധമാണ് കൂട്ടുണ്ടായിരുന്നതെന്നും അന്നേരങ്ങളിൽ പലപ്പോഴും തേങ്ങിക്കരഞ്ഞിട്ടുണ്ടെന്നും  അനുഭവങ്ങളാണ് തന്റെ കവിതയുടെ ഉറവയെന്നും അദ്ദേഹം ഓർമിച്ചു.വിനയവും ലാളിത്യവും സൗമ്യവുമായിരുന്നു അക്കിത്തത്തിന്റെ വ്യക്തിത്വംഋഷിതുല്യമായൊരു നിർമമത അദ്ദേഹത്തോടൊപ്പം എന്നുമുണ്ടായിമലയാളത്തിൽ മഹാകവികളെന്നു വിശേഷിപ്പിക്കപ്പെട്ടവരുടെ പരമ്പരയിൽ ഒടുവിലത്തെയാളാണു യാത്രയായിരിക്കുന്നത് അക്കിത്തത്തിന് WINDOW OF KNOWLEDGE ൻറെ ആദരാഞ്ജലി.

 

പ്രൊഫ്ജോൺ കുരാക്കാർ

No comments:

Post a Comment