എന്റെ ഭൂഖണ്ഡാന്തര യാത്രകൾ - പഠനാനുഭവങ്ങൾ"(MY INTER CONTINENTAL JOURNEYS- EXPERIENTIAL LEARNING.)
COMRADE മീഡിയായുടെ 'പുസ്തക പരിചയം " എന്ന പാരമ്പരയിലേക്ക് സ്വാഗതം സാഹിത്യകാരൻ , മികച്ച അദ്ധ്യാപകൻ , യു.ആർ .ഐ ഏഷ്യ റീജിയൻ സെക്രട്ടറി ജനറൽ എന്നീ നിലകളിൽ അറിയപ്പെടുന്ന ഡോക്ടർ എബ്രഹാം കരിക്കത്തിന്റെ ഏറ്റവുംപുതിയ പുസ്തകമായ "എന്റെ ഭൂഖണ്ഡാന്തര യാത്രകൾ - പഠനാനുഭവങ്ങൾ"(MY INTERCONTINENTAL JOURNEYS- EXPERIENTIAL LEARNING.) എന്ന യാത്രാവിവരണ ഗ്രന്ഥമാണ് ഇന്ന് പരിചയപ്പെടുത്തുന്നത് .ഇത് പ്രഫസർ കരിക്കത്തിന്റെ 17 മാത് കൃതിയാണ് . ഇദ്ദേഹത്തിന്റെ "ഉഗ്രൻകുന്നിൻറെ പുരാവൃത്തം , super soul re -visited എന്നീ നോവലുകൾ പ്രസിദ്ധങ്ങളാണ് .
1975 -ൽ കൊല്ലം ഫാത്തിമ മാതാ കോളേജിൽ എം .എ യ്ക്ക് ഒന്നാം വര്ഷം പഠിക്കുന്ന സമയത്ത് ആരംഭിച്ച അദ്ദേഹത്തിൻറെ വിദേശയാത്ര ഇന്നും തുടരുകയാണ് .ഒന്നാമദ്ധ്യായമായ "ആദ്യയാത്രയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ " മുതൽ 38 -)o അദ്ധ്യായമായ "യാത്രാപഥത്തിലെ താരകങ്ങൾ"വരെ നീളുന്ന യാത്രകളും, പഠനാനുഭവങ്ങളുമാണ് ഈ കൃതിയിലുള്ളത് . അദ്ദേഹത്തിന്റെ വരികളിലൂടെ :” ഒരു നാടൻ യുവാവായിരുന്ന എന്നെ സംസ്കാരസമ്പന്നനാക്കിയതിലും എന്നിൽ ഒരു ലോക വീക്ഷണം കരുപിടിപ്പിക്കുന്നതിലുംവിവിധ സംഘടനകളി ലുള്ള പ്രവർത്തനങ്ങൾ സഹായിച്ചു.
” ഡോക്ടർ കരിക്കത്തി ന്റെ യാത്രകൾക്ക് മൂന്നു ഘട്ടങ്ങളുണ്ട്. 1975 മുതൽ 1990 വരെയുള്ള ആദ്യ15 വർഷം തെസെ കമ്മ്യൂണിറ്റിയോടൊപ്പമായിരുന്നവെങ്കിൽ 1990 മുതൽ 2005 വരെയുള്ള 15 വർഷം അഖില ലോക സഭാ കൗൺസിലിനോടൊപ്പവും 2005 മുതൽ 2020 വരെയുള്ള മൂന്നാംഘട്ടം യു ആർ ഐ എന്ന പ്രസ്ഥാനത്തിനൊപ്പവും ആയിരുന്നു. ലോകത്തിലെ വിവിധങ്ങളായ സംസ്കാരങ്ങളും ,ആചാരങ്ങളും അനുഷ്ടനങ്ങളും മറ്റും പഠിക്കാനും ഉൾകൊള്ളാനും ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട് . നൂറുകണക്കിന് യുവാക്കളെ സാമൂഹ്യ സേവനത്തിന്റെ പാതയിലേക്ക് നയിക്കാനും വിവിധ രാജ്യങ്ങളിൽ പരിശീലത്തിന് അയക്കാനും കഴിഞ്ഞിരിക്കുന്നു . .ആസ്ട്രേലിയയിലെ മൊണാഷ് യൂണിവേസ് സിറ്റിയിൽ ഗ്രന്ഥകർത്താവിന്റെ രണ്ടാമത് പി. എച്ച് .ഡി ഗവേഷണത്തിനായി ഒരു മാസം താമസിച്ച് പഠിച്ച സംഭവം നമ്മുടെ വിദ്യാർത്ഥികൾക്ക് പ്രചോദനം തന്നെയാണ് .മാർത്തോമ്മാ സഭയുടെ സഹാ യം ഒരു ഘട്ടത്തിൽ ഗ്രന്ഥകർത്താവിനു ലഭിച്ചിരുന്നു .പിൽ കാലത്ത് അദ്ദേഹത്തിൽ നിന്ന് സഭയ്ക്കും ധാരാളം നേട്ടം ഉണ്ടായിട്ടുണ്ട്
.ഇംഗ്ലണ്ടിലേക്കുള്ള യാത്രയും വില്യം ഷേക്സ്പെയറിന്റെ നാടായ സ്ട്രാറ്റ് ഫോർഡ് അപ്പോൺ ആവണിലേക്കുള്ള തീർത്ഥ യാത്രാനുഭവങ്ങളും വളരെ ഹൃദയ സ്പർശിയായി രേഖപ്പെടുത്തിയിരിക്കുന്നു. കോളജ് ജീവിതവും ഇംഗ്ലീഷ് അദ്ധ്യാപനവും ഷേക്സ്പീരിയൻ നാടകങ്ങളിലും കവിതകളിലൂടെയുമുള്ള സഞ്ചാരങ്ങളും എല്ലാം കോളേജ് ജീവിത കാലഘട്ടത്തിലേക്ക് ഗ്രന്ഥകർത്താവിനെ കൊണ്ടെത്തിക്കുന്നു .യു എ എയിൽ2018 നവംബറിൽ നടന്ന ഒന്നാമത് ലോക സഹിഷ്ണുതാ സമ്മേളനത്തെ കുറിച്ചും ഈ പുസ്തകത്തിൽ പ്രതി പാദിക്കുന്നുണ്ട് .
ഡോ .എബ്രഹാം കരിക്കത്തിന്റെ യാത്രയുടെ മൂന്നാം ഘട്ടം ആയപ്പോഴേക്കും അദ്ദേഹത്തിന്റെ വായനയും പഠനവും വിശുദ്ധഗ്രന്ഥങ്ങൾ കേന്ദ്രമാക്കി ആയിരുന്നു .വേദങ്ങളും ഉപനിഷത്തും ,പരിശുദ്ധ ഖുറാനും അദ്ദേഹത്തെ ആകർഷിച്ചു . ലോക സംഘടനായ യു .ആർ .ഐ യുടെ തടക്കത്തെ കുറിച്ചും വളർച്ചയെക്കുറിച്ചും ഈ പുസ്തകത്തിന്റെ പതിനേഴാമത് അധ്യായത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട് . ബാലിയിൽ നടന്ന മത സമ്മേള നം , സൗത്ത് കൊറിയയിൽ ബുദ്ധാശ്രമത്തിൽ നടന്ന ആദ്യ ഗ്ലോബൽ കൌൺസിൽ ,ആഫ്രിക്കയിൽ ഗാന്ധിജിയുടെ ഫിനിക്സ് ആശ്രമത്തിൽ നടന്ന സമ്മേളനം ,കാനഡയിൽ നടന്ന ഏഴാമത് ലോകമതസമ്മേളനം എന്നിവ ഗ്രന്ഥകാരന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു . ഫ്രാൻസിലെ തെസേ കമ്മ്യൂണിറ്റി സ്ഥാപകൻ ബ്രദർ റോജരുടെ മഹത്തായ സേവനത്തെ ഗ്രന്ഥകർത്താവ് ഈ കൃതിയിൽ അനുസ്മരിക്കുന്നു .കെ.സി മാത്യു സാർ ഉൾപ്പെടെ നൂറുകണക്കിന് വ്യക്തികളെ ഈ കൃതിയിൽ അനുസ്മരിക്കുന്നുണ്ട് . എബ്രഹാം കരിക്കത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച രണ്ടു വ്യക്തികളാണ് മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോർജ് ഷൂൾസ് ,കാനഡയിൽ താമസിക്കുന്ന 18 വയസ്സുള്ള ഇന്ത്യക്കാരി കെഹ് കഷാൻ എന്നിവരാണ് .ഇവരെ പോലെ പതിനായിരക്കണക്കിന് ആളുകൾ ലോക സാമാധാനത്തിനുവേണ്ടി രംഗത്തിറങ്ങണമെന്ന് ഗ്രന്ഥകർത്താവ് ആഗ്രഹിക്കുന്നു . വായനക്കാരെ എഴുത്തുക്കാരൻ തന്നോടൊപ്പം ഭൂഖണ്ഡാന്തരങ്ങളിൽ കൊണ്ടുപോകുന്നതോടപ്പം യുദ്ധമില്ലാത്ത,സമാധാനം വാഴുന്ന ഒരു ലോകത്തിനായി അണിചേരാൻ വായനക്കാരെ ക്ഷണിക്കുകയുംചെയ്യുന്നു. ആണവായുധ മത്സരം , കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ചൂഷണം തുടങ്ങി അത്യന്തം സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളും അവയ്ക്കുള്ള ഉത്തരവും കണ്ടെത്തുന്നതിന്, വായനക്കാർക്ക് ഒരു ആത്മ പരിശോധന നടത്തുന്നതിനും ഈ പുസ്തകം ഉപകരിക്കും.മനോഹരമായ ഈ പുസ്തകം 100 രൂപ വിലക്ക് കരിക്കം യു.ആർ.ഐ ഓഫീസിൽ നിന്ന് ലഭിക്കും ."പുസ്തക പരിചയത്തിലേക്കുള്ള കൃതികൾ പ്രൊഫ്. ജോൺ കുരാക്കാർ ,കരിക്കം പി.ഓ ,കൊട്ടാരക്കര എന്ന വിലാസത്തിൽ അയക്കുകകോംറേഡ് മീഡിയായിക്കു വേണ്ടി
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment