Monday 30 September 2019

INTERNATIONAL DAY FOR ELDERLY PEOPLE- OCTOBER 1

INTERNATIONAL DAY FOR ELDERLY PEOPLE- OCTOBER 1
ലോക വൃദ്ധദിനം
1st October is celebrated as the International Day for Elderly People each year which was first established at 14th of December in the year 1990 by the United Nations General Assembly. It was started celebrating for the first time on October 1st in the year 1991 to aware the people about issues which affects the elders as well as to appreciate their contribution towards the society.The day is celebrated every year to make certain the welfare of elder persons as well as to enroll their significant involvement in the society to get promoted from their knowledge and ability. The Plan of Action on Ageing was adopted by the World Assembly on ageing to encourage the society development for all ages. The day is celebrated worldwide to examine issues, promote public awareness and focus on which type of behavior can help older men and women throughout their life.
International Day for Older Persons is specially celebrated for the senior citizens all across the world to focus on the responsibilities towards their lives through the demonstration of promotional material in schools, institutions, offices and public notice boards. People are getting encouraged about their responsibilities towards the lives of elder people to make their life better and happy by analyzing all the problems affecting the life of older people.
1950 ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000 ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത് [1] 1991 ഒക്ടോബർ ഒന്നിനാണ് ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.[2]
ജനസംഖ്യാ ജരണം സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതിയും 2002 ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ് ( senescence) ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ദിനം ഉപയൊഗപ്പെടുത്തുവാനും, ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം.  വൃദ്ധരുടെ അന്തര്ദ്ദേശീയ വര്ഷമായി ആചരിച്ചിരുന്നു. സൊസൈറ്റി ഫോര്ഓള്ഏജസ് എന്ന ആശയം പ്രചരിപ്പിക്കാന്ആയിരുന്നു വര്ഷം പ്രധാനമായും വിനിയോഗിച്ചത്. 2002 ല്ഐക്യരാഷ്ട്രസഭ ജനസംഖ്യാ ജരണത്തെ കുറിച്ച് ഒരു കര്മ്മ പദ്ധതി തയാറാക്കി.
സമൂഹത്തിലെ കര്മ്മശേഷിയുള്ള പൌരന്‍‌മാരായി എങ്ങനെ വൃദ്ധരെ നിലനിര്ത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവര്ത്തനങ്ങളില്അവരെ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചര്ച്ചകള്നടന്നത്. ലക്ഷ്യത്തിലേക്ക് രാജ്യത്തെ വിവിധ സര്ക്കാരുകള്എത്രത്തോളം എത്തിച്ചേര്ന്നു എന്ന് വിലയിരുത്താന്ഉള്ള അവസരമാണ് ഒക്ടോബര്ഒന്നിലെ അന്തര്ദ്ദേശീയ വൃദ്ധദിനം.വൃദ്ധരുടെ വിശപ്പും ദാരിദ്ര്യവും ഇല്ലാതാക്കുക, അവര്ക്ക് മാന്യമായി ജീവിക്കാനും സ്വാഭാവികമായും മാന്യമായി മരിക്കാനും ഉള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കേണ്ടത് സമൂഹത്തിന്റെ, സര്ക്കാരുകളുടെ കടമയാണ്.
50 കൊല്ലം കൊണ്ട് ലോകത്തെ 60 വയസ്സു കഴിഞ്ഞ ആളുകളുടെ എണ്ണം 200 കോടിയാവും എന്നാണ് സൂചന. ഇന്ന് പത്തിലൊരാള്‍ 60 കഴിഞ്ഞ ആളാണെങ്കില്‍ 2050 ല്അഞ്ചിലൊരാള്‍ 60 വയസ്സ് കഴിഞ്ഞ ആളായിരിക്കും. 2150 ലാവട്ടെ മൂന്നിലൊരാള്‍ 60 കഴിഞ്ഞവരായിരിക്കും. സാഹചര്യം മുന്നില്കണ്ട് വൃദ്ധന്‍‌മാരെ ശുശ്രൂഷിക്കാനും അവര്ക്ക് ആശ്രയം ആകാനും ഉള്ള സംവിധാനങ്ങള്ഒരുക്കുക മാത്രമല്ല അവരെ സമൂഹത്തിലെ പ്രധാന ചാലക ശക്തിയുടെ ഭാഗം ആക്കാനും കൂടിയാണ് ശ്രമം നടക്കുന്നത്.
മക്കള്പെരുവഴിയിലുപേക്ഷിക്കുന്ന മാതാപിതാക്കളുടെ വാര്ത്തകള്നിറഞ്ഞ പത്രത്താളുകളാണ് ഓരോ പ്രഭാതത്തിലും നമ്മെ വരവേല്ക്കുന്നത്. വാർദ്ധക്യം ജീവിതത്തിന്റെ അനിവാര്യമായ അവസ്ഥയാണ് . ഇന്നല്ലെങ്കിൽ നാളെ ഓരോരുത്തരും അവസ്ഥയിലൂടെ കടന്നു പോകേണ്ടതാണ്. നമുക്ക് വേണ്ടി വഴിവെളിച്ചം പകർന്നു തന്ന് ജീവിതസായാഹ്നത്തിലെത്തിയ വൃദ്ധജനങ്ങളെ കരുണയോടും കരുതലോടും കൂടി കാണേണ്ടത് നമ്മുടെ കർത്തവ്യം കൂടിയാണ് . തലമുറകളുടെ വിടവ് അവർക്ക് ദുരിതം സമ്മാനിക്കാതെ നോക്കേണ്ടതും ആവശ്യമാണ് . സമൂഹത്തിന് അവർ നൽകിയ സ്നേഹവും സേവനവും നമുക്കീ ദിനത്തിൽ ഓർമ്മിക്കാം
1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്. 1991 ഒക്ടോബർ ഒന്നിനാണ് ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.

ജനസംഖ്യാ ജരണം സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതി 2002 ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ് ( senescence) ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ദിനം ഉപയൊഗപ്പെടുത്തുവാനും, ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം.ആരറിയുന്നു പ്രായമായവരുടെ നൊമ്പരങ്ങള്.! പ്രായമായവരെ ബഹുമാനിക്കുക, സഹായിക്കുക, ആദരിക്കുക, സ്നേഹിക്കുക! ഇനിയൊരിക്കലും വൃദ്ധസദനങ്ങളില്കണ്ണുനീര്തളം കെട്ടികിടക്കാതിരിക്കട്ടെ ! അവിടേനിന്നിനിയൊരിക്കലും നെടുവീര്പ്പുകളുയരാതിരിക്കട്ടെ !
Prof. John Kurakar

യാക്കോബായക്കാർ സത്യം മനസ്സിലാക്കിവൈരാഗ്യം വെടിഞ്ഞ് മാതൃ പള്ളിയിലേക്ക് മടങ്ങി വരിക

യാക്കോബായക്കാർ  സത്യം മനസ്സിലാക്കിവൈരാഗ്യം വെടിഞ്ഞ് മാതൃ പള്ളിയിലേക്ക് മടങ്ങി വരിക

പരിശുദ്ധ പാത്രിയർക്കീസ് ബാവായെ  കേരളത്തിലെ  യാക്കോബായ വിഭാഗത്തിലെ നേതാക്കൾ തെറ്റായ വിവരങ്ങളും ഫോട്ടോകളുംകാണിച്ച് ഇൻഡ്യൻ ജുഡീഷ്യറിയേയും ക്രമസമധാന പാലകരെയും  വിമർശിക്കാൻ  പ്രേരിപ്പിക്കുകയാണ് . ഇത്  വലിയ പ്രശ്‍നങ്ങൾക്കു കാരണമാകും .ഇത് ഇന്ത്യയുടെ  ആഭ്യന്തിര കാര്യങ്ങളിലുള്ള  വിദേശിയുടെ ഇടപെടലായി വ്യാഖ്യാനിക്കപ്പെടും.ഇൻഡ്യയിലെ നീതിന്യായ വ്യവസ്ഥയെ  ഉപദേശിക്കാൻ  ആരും മെനക്കെടേണ്ടതില്ല .ഇന്ത്യയിൽ ക്രമസമാധാനം  തകർന്നിട്ടില്ല . തകർന്നത് സിറിയയിലാണ് .അവിടെ  3 മെത്രാപ്പോലീത്തന്മാരെ തീവ്രവാദികൾ പിടിച്ചു കൊണ്ടുപോയിട്ട് ഇപ്പോൾ 3 വർഷമായി. അവർ ജീവിച്ചിരിപ്പുണ്ടോ അതോ വധിക്കപ്പെട്ടോ എന്നു പോലും സഭയ്ക്ക് അറിയില്ല.
  ഓർത്തഡോൿസ് സഭയുമായി  യോജിച്ചുപോകാനാണ്  പരിശുദ്ധ പിതാവ്  ഇന്ത്യയിലെ അനുയായികളോട് പറയേണ്ടത് .യോജിപ്പിനു തടസ്സമായി നിൽക്കുന്നത് പാത്രിയർക്കീസ് വാഴിച്ചുവിട്ട മെത്രാൻമാരാണ്  .സഭ യോജിപ്പിലായാൽ പണിയില്ലാതാകുന്നത് ഇക്കൂട്ടർക്കല്ലേ ?കൂടുതൽ പണം നൽകിയാണ്  മെത്രാൻ പട്ടം പലരും വാങ്ങിയത് .വൈദികരുടെ കാര്യവും  യോജിപ്പിനു തടസ്സവുമല്ലേ ?പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിക്കുന്നതും  പെരുവഴിയിൽ കുർബാന അർപ്പിക്കുന്നതും ശരിയാണോ?ഓർത്തഡോൿസ് /യാക്കോബാ സഭ /പള്ളി തർക്കങ്ങൾ  ബാലിശമാണ് .ഇരുകൂട്ടരുടെയും ആരാധനാ , വിശ്വാസം , കൂദാശകൾ ഒന്ന് തന്നെയാണ് ! പള്ളി /ദേവാലയം ഭരണം 1934 ഭരണന ഘടന പ്രകാരം ഭരിക്കപ്പെടണം , നടത്തപ്പെടണം എന്നതാണ് കോടതി വിധി ! വിശ്വാസത്തിന്റെ പേരിൽ ആരും കോടതിയില് പോയിട്ടുമില്ല .  വിശ്വാസികൾ സത്യാ ദൈവത്തെ ആരാധിക്കുന്നു എങ്കിൽ , അവർക്ക് ഒരേ  ദൈവാലയത്തിൽ ആരാധിക്കാം
1958-ലെ പ്രസ്തുത വിധിയുടെ അന്തസത്ത ഉൾക്കൊണ്ടാണ് പാത്രിക്കിസ് കക്ഷി നിരുപാധികം, മലങ്കര സഭയുടെ അംഗീകൃത ഭരണഘടനയ്‌ക്ക്‌ വിധേയമായി, മലങ്കരയുടെ പരിശുദ്ധ കാതോലിക്ക ബാവായുടെ കീഴിൽ പരിശുദ്ധ അന്ത്യോഖ്യ പാത്രിക്കിസിൻ്റെ സാന്നിധ്യത്തിൽ മലങ്കര സഭയിൽ തിരികെയെത്തിയത്.പരിശുദ്ധ കാതോലിക്കാ ബാവായുടെ അധികാരത്തിനും, മലങ്കര സഭയുടെ 1934 ഭരണഘടനയ്ക്കും വിധേയേപ്പെട്ടു നിന്നവർ 1970 -കളോടെ വീണ്ടും മലങ്കരയിൽ പരസ്യ കലാപത്തിന് വിത്ത് വിതച്ചത് ഒരു വിശ്വാസത്തിൻ്റെയും പേരിലല്ല, മറിച്ചു സുപ്രീം കോടതിയുടെ വിധിയോടെ കൈമോശം വന്ന സമാന്തര അധികാര കേന്ദ്രത്തെ മലങ്കരയിൽ സൃഷ്ടിക്കാൻ വേണ്ടി മാത്രമായിരുന്നു.1995-ലെ സുപ്രീം കോടതി വിധിയോടെ പരിശുദ്ധ പാത്രിയാർക്കിസിൻ്റെ സ്ഥാനം മലങ്കര സഭയിൽ അസ്തമയ ബിന്ദുവിൽ എത്തുകയും, മലങ്കര സഭയിലെ ഔദോഗിക വിഭാഗം ഏതെന്നു വിധിക്കുകയും, 1934 ഭരണഘടനാ അനുസൃതമായാണ് മലങ്കര സഭയും അതിൻ്റെ 1064 ഇടവകകളും ഭരിക്കേണ്ടത് എന്ന് ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു.
 1995-ലെ വിധിയുടെ പശ്ചാത്തലത്തിൽ സത്യങ്ങൾ ബോധ്യപ്പെട്ട യാക്കോബായ വിഭാഗത്തിലെ 3 മെത്രാന്മാരും, നിരവധി വൈദികരും, വിശ്വാസികളും മലങ്കര സഭയുടെ കാതോലിക്കറ്റിനു കീഴിൽ വന്നു.1995-ലെ വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ നീരീക്ഷണത്തിൽ, റിട്ട്. ജസ്റ്റിസ് മളിമീടിൻ്റെ മേൽനോട്ടത്തിൽ പൂർണ്ണ മലങ്കര അസോസിയേഷൻ വിളിച്ചു ചേർത്ത് അതിൽ മലങ്കര മെത്രാപ്പോലീത്തയെയും കൂട്ട് ട്രസ്റ്റിമാരെയും തിരഞ്ഞെടുക്കുന്നതിന് തീരുമാനിച്ചു മുന്നോട്ടു പോയി.
ഇതേ സമയം തോമസ് മാർ ദിവാനാസിയോസിൻ്റെ നേതൃത്വത്തിൽ പുത്തൻകുരിശിൽ ബദൽ അസോസിയേഷൻ വിളിച്ച പുതിയ ഭരണഘടനയും, "യാക്കോബായ സഭ" എന്ന പുതിയ സഭയെയും, പുതിയ കാതോലിക്കായെയും പ്രഖ്യാപിച്ചു. ഇത്തരമൊരു ഒരു പുതിയ സഭാ പ്രഖ്യാപനം വഴി മലങ്കര സഭയുടെ 1934 ഭരണഘടന അനുസരിച്ചും, രാജ്യത്തിൻ്റെ പരമോന്നത നീതി പീഠങ്ങളുടെ തീർപ്പു അനുസരിച്ചും, യാക്കോബായ വിഭാഗം തങ്ങളുടെ മലങ്കര സഭയിലെ എല്ലാ അവകാശ വാദങ്ങളെയും ഉപേക്ഷിച്ചു സ്വയം പിരിഞ്ഞു പോയി. ഇനി നുണകളുടെ ഭാണ്ഡക്കെട്ട്  ചുമന്നുനടന്നിട്ട്  എന്തുകാര്യം?

പ്രൊഫ്. ജോൺ കുരാക്കാർ

സത്യം മനസിലാക്കുന്ന വിശ്വാസി രക്ഷപെടും

സത്യം മനസിലാക്കുന്ന വിശ്വാസി രക്ഷപെടും
മലങ്കര സഭയിൽ  കേസ്സിന്റെ അന്തിമവിധി വന്നു കഴിഞ്ഞു.  വിധി നടത്തിപ്പുകൾ  വേഗത്തിൽ നടക്കുകയാണ് .പിറവം പള്ളിയിലെ  വൈകാരികമായ പല രംഗങ്ങളും നാം കണ്ടുകൊണ്ടിരിക്കുകയാണ് . നിസാരമായ ഒരു കാരണത്തിന്റെ പേരിൽ രണ്ടു ചേരിയായി തിരിഞ്ഞ് കേസ്സും, അടിയും, വഴക്കും ,പള്ളി പൂട്ടിക്കലും മറ്റുമായി  എത്ര നാളായി കടന്നു പോകുന്നു  .ഒരു സത്യം എല്ലാവരും അറിയണം ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ തെക്കൻ ഭദ്രാസനത്തിലെ   പള്ളികളിൽ  കേസും വഴക്കുമൊന്നുമില്ല  ഏതാനം  വടക്കൻ ഭദ്രാസനങ്ങളിൽ മാത്രമാണ്  പ്രശനമുള്ളത് . പാത്രീയാർക്കീസ് വിഭാഗം അവിടെയാണുള്ളത് . പിറവത്തും കട്ടച്ചിറയും മറ്റും പാവപെട്ട യാക്കോബായ വിശ്വാസികളിൽ  ആവേശം കുത്തിനിറയ്ക്കാനാണ് അവരുടെ തിരുമേനിമാർ ശ്രമിക്കുന്നത് . പള്ളി അടിച്ചുപൊളിച്ചു കളയാൻ വരെ യാക്കോബായ മെത്രാന്മാർ  പാവം വിശ്വാസിയോട് പറയുന്നു .  ദേശിയ സഭയായ ഓർത്തഡോൿസ് സഭയെ തകർക്കാൻ ആർക്കെങ്കിലും കഴിയുമോ ? ജയിലിൽ പോകാൻ  പാവപെട്ട യുവാക്കളെ ആവേശം കൊള്ളിക്കുന്നതിനു പകരം  ഇനി ജോലിക്കുവേണ്ടി കാത്തിരിക്കേണ്ടാത്ത , കുടുംബബാധ്യതയില്ലാത്ത  മെത്രാന്മാർക്ക്  ജയിലിൽ പോയി കുറെ ദിവസം  കഴിഞ്ഞുകൂടേ ? ഒരു പള്ളിയും വിട്ടുകൊടുക്കില്ല വിശ്വാസികളുടെ  മുൻപിൽ ചുവന്ന കുപ്പായക്കാരുടെ മതിൽ തീർക്കും എന്ന്  യാക്കോബായ തിരുമേനിമാർ പറഞ്ഞിരുന്നു ?. എന്തു മതിൽ എങ്ങനെ തീർക്കും.? ബഹു: കലക്റ്റർ അവർകൾ മാറ്റി നിർത്തി ഒരു മനിറ്റ് സംസാരിച്ചപ്പോൾ  തുരുമേനിമാർ  വണ്ടിയിൽ കയറി സുരക്ഷിത സ്ഥാനത്ത് എത്തി. അവിടെ നാഥനില്ലാത്ത പാവം വിശ്വാസി  പെരുവഴിയിൽ .മസ്സിലുപിടിച്ചാൽ പോലീസ് അടിച്ച് എല്ലെടിക്കും, കേസ്സിൽ പെടുത്തി കുടു:ബം കുട്ടി ചോറാക്കും.
പാവം യാക്കോബായക്കാർ സത്യം  അറിയണം മലങ്കര ഓർത്തഡോൿസ്  സഭ കേസ് കൊടുത്തല്ല ഒരു പള്ളികളിലും പ്രശ്നം സൃഷ്ടിച്ചത് . 1958 ൽ സഭ ഒന്നായതിനു ശേഷം 1972 ൽ സഭയിൽ ഭിന്നത ഉണ്ടാക്കിയത് ആരാണ് ? 2017 ജൂലൈ 3 ലെ വിധിക്കു ശേഷവും മലങ്കര സഭ സമാധാന മാർഗങ്ങൾ തന്നെയാണ് അവലംബിച്ചത്. മലങ്കരയിൽ ശാശ്വത സമാധാനവും കേസുകളുടെ അന്തിമ വിധിയും വ്യവഹാരങ്ങളുടെ സമാപനവും കൈവന്നിരിക്കുകയാണ് . ഇനി നിങ്ങളുടെ മക്കളും ഭർത്താക്കന്മാരും ജയ് വിളിച്ചു ആക്രോശങ്ങൾ നടത്തുന്നത് മലങ്കര സഭക്ക് എതിരായിട്ടല്ല മറിച്ചു ഈ രാജ്യത്തെ നിയമത്തിനും ഭരണഘടനക്കും എതിരായിട്ടാണെന്ന് ഒന്നോർക്കുന്നത് നല്ലതാണ് .... രാജ്യത്തെ നിയമങ്ങൾക്ക് എതിരെ നിൽക്കുന്നവർ രാജ്യദ്രോഹികൾ ആണെന്ന് ഓർക്കുന്നത് നല്ലതാണ് .... നമ്മുടെ സഹോദരങ്ങൾ പലരും ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ ജോലി ചെയ്യുന്നവരും താമസമാക്കിയവരുമാണ്. അതുകൊണ്ട് അതിലെ ഒരുപറ്റം ആൾക്കാർ നാളെ മുതൽ ഇന്ത്യ മഹാരാജ്യത്തെ നിയമങ്ങൾ അനുസരിക്കില്ല എന്നും അറബി സുൽത്താന്റെയോ അമേരിക്കൻ പ്രസിഡന്റിനേയോ അനുസരിക്കുള്ളൂ എന്നുപറഞ്ഞാൽ ഈ രാജ്യത്ത് എങ്ങനെ ജീവിക്കാൻ പറ്റും ? മലങ്കര അന്ത്യോഖ്യ ബന്ധം മാത്രമല്ല മലങ്കര സഭയും ഓറിയന്റൽ ഓർത്തോഡോക്സ് സഭയിലെ മറ്റെല്ലാ സഭകളുമായി ഉള്ള ബന്ധം നീണാൾ വാഴണമെന്ന് തന്നെയാണ് മലങ്കര സഭ ആഗ്രഹിക്കുന്നതും. കൂടാതെ മറ്റു സഭകളോടും നല്ല ബന്ധത്തിൽ തന്നെയാണ് പോകുന്നതും പോകാൻ ആഗ്രഹിക്കുന്നതും . സത്യത്തിനു നേരെ കണ്ണടച്ചു ഇരുട്ടാക്കാൻ  ആരും ശ്രമിക്കരുത് .ശുദ്ധ അബദ്ധങ്ങളും കല്ലുവച്ച നുണകളും വിളിച്ചു പറഞ്ഞുനടക്കുന്നത് ശരിയല്ല .യാക്കോബായ സഹോദരങ്ങൾ ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും ഇന്നത്തെ നിങ്ങളുടെ അവസ്ഥക്ക് കാരണക്കാർ മലങ്കര  ഓർത്തോഡോക്സ് സഭയല്ല എന്ന്
2002 ൽ പുതിയ ഭരണഘടന ഉണ്ടാക്കി പിരിഞ്ഞുപോയത് ആരാണ് ? എന്തിന് ? ഒന്നാം നൂറ്റാണ്ടു മുതൽ  കേരളത്തിൽ മലങ്കര സഭയില്ലേ ? മാർത്തോമ്മാ ശ്ലീഹായെ  യാക്കോബായക്കാർക്ക് മറക്കാനാകുമോ ?മലങ്കര സഭയുടെ അതിപുരാതന ദേവാലങ്ങളിൽ പ്രധാനപ്പെട്ട  ഒരു ദേവാലയമല്ലേ  പിറവം സെൻറ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി?.1000 പള്ളികളുടെ തലപ്പള്ളി( യേശു കുഞ്ഞിനെ വണങ്ങി പൊന്ന്, മൂര്, കുന്തിരിക്കം കാഴ്ച്ചവച്ച മൂന്ന് രാജാക്കൻമാരുടെ പള്ളി .1970 കാലഘട്ടത്തിൽ പരി. സഭയിൽ തർക്കം ഉടലെടുത്തപ്പോൾ മുതൽ ഈ ദേവാലയത്തിലും തർക്കം ഉടലെടുക്കുകയും, ഓർത്തഡോക്സ് വൈദികരെ തല്ലി പുറത്താക്കുകയും ചെയ്തു.ഓർത്തഡോക്സ്‌ വിശ്വാസികൾക്ക് പള്ളിയിൽ ആരാധന സ്വാതന്ത്യം നിഷേധിച്ച അവസരത്തിൽ ധാരളം വ്യവഹാരങ്ങൾ പളളി കോടതിയിലും മറ്റും നടന്നില്ലേ ?.മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വികാരിയായി ശുശ്രുഷക്കു  വന്ന വട്ടക്കാട്ടിൽ ഫാ.സ്കറിയ കശീശയെ 2014 ൽ ബലമായി പുറത്താക്കിയ യാക്കോബായ വിഭാഗം പിറവം പള്ളി തങ്ങളുടേതാണെന്ന്  പ്രചരിപ്പിച്ചു.  സമാധാനം ആഗ്രഹിക്കുന്ന  യാക്കോബായക്കാർ  ആദ്യം ചെയ്യേണ്ടത്  പടക്കുതിര ഭാഷ ഉപേക്ഷിക്കണം .ആ ഭാഷ ആ വിഭാഗത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂ . ഓർത്തഡോക്സ്‌ കാരും  യാക്കോബായക്കാരും  സഹോദരങ്ങളാണ് . ഒരു ബസ്സിൽ യാത്രചെയ്യാം , ഒരു ആശുപത്രിയിൽ കിടക്കാം , ഒരുമിച്ച് ഭക്ഷണം കഴിക്കാം  പക്ഷെ  ഒരു പള്ളിയിൽ പോകാൻ പാടില്ലപോലും . അമ്മയെ മറന്നാലും അന്ത്യോക്കയെ  മറക്കില്ല പോലും .അമ്മയെയും അപ്പനെയും  മറക്കാതെ അന്ത്യോക്കയെ നമുക്ക്  ഓർക്കാമല്ലോ .

പ്രൊഫ്. ജോൺ കുരാക്കാർ
.




Monday 23 September 2019

സുപ്രീംകോടതിയുടെ ശാസനയില്‍ പ്രതികരിക്കാനില്ലെന്ന് ചീഫ് സെക്രട്ടറി


സുപ്രീംകോടതിയുടെ ശാസനയില്പ്രതികരിക്കാനില്ലെന്ന് ചീഫ് സെക്രട്ടറി

മരട് ഫ്ളാറ്റ് കേസിൽ വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവിന് ശേഷം തുടര്നടപടിയെക്കുറിച്ച് ആലോചിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എന്നാൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർബാധ്യസ്ഥരാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി .സി മൊയ്തീൻ പറഞ്ഞു.നിയമലംഘനത്തെ സര്ക്കാര്പിന്തുണയ്ക്കുകയാണോ എന്നതടക്കമുള്ള രൂക്ഷവിമര്ശനമായിരുന്നു ചീഫ് സെക്രട്ടറിക്ക് നേരെ സുപ്രീംകോടതി ഉന്നയിച്ചത്. കോടതിയുടെ വിമര്ശനത്തില്പ്രതികരിക്കാനില്ലെന്നും സുപ്രീംകോടതി വിധിവന്നതിന് ശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂവെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാന്സര്ക്കാര്ബാധ്യസ്ഥരാണെന്നും കോടതി ആവശ്യപ്പെട്ടാല്കോടതിയില്ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോടതി പറയുന്നതുപോലെ കാര്യങ്ങള്നടത്തുമെന്ന് മന്ത്രി .സി.മൊയ്തീൻ പറഞ്ഞു. ' പ്രളയം മറ്റ് ഏത് സംസ്ഥാനത്തെക്കാളും കേരള സര്ക്കാര്നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. മരട് സംഭവത്തില്സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്സര്ക്കാര്ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതിന് എതിരായ നയം സ്വീകരിക്കാന്സര്ക്കാരിന് കഴിയില്ല.'- മന്ത്രി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിനിടെ കേരളത്തിലെ പ്രളയത്തിൽ എത്ര പേർ മരിച്ചുവെന്നും വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ചു കൊടുത്തോ എന്നും ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചിരുന്നു.



പ്രൊഫ്.ജോൺ കുരാക്കാർ