ചെങ്ങന്നൂർ -കൊട്ടാരക്കര -തിരുവനന്തപുരംറെയിൽവേ-ലൈൻ
യാഥാർഥ്യമാകണം
റെയിൽവേയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങൾ റെയിൽവേ ബോർഡിന്റെയും കേന്ദ്രസർക്കാരിന്റെയും മുന്നിലെത്തിക്കാൻ നമുക്ക് കഴിയണം .റെയിൽവേ വികസനത്തിൽ കേരളം അവഗണിക്കപ്പെടുന്നുവെന്ന പരാതികൾ എന്നുമുണ്ട്. രണ്ടുവർഷമായി സംസ്ഥാനത്തിനുള്ള റെയിൽവേ വിഹിതം കുറയുന്നതും പരാതികൾക്കിടയാക്കുന്നു.
2017-'18 വർഷം 1206 കോടി രൂപ സംസ്ഥാനത്തെ റെയിൽവേ വികസനത്തിനായി നീക്കിെവച്ചപ്പോൾ
2018-'19 സാമ്പത്തികവർഷത്തിൽ ഇത് 923 കോടി രൂപയായി. ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്ന പൊതുഗതാഗതസംവിധാനമാണ് റെയിൽവേ.റെയിൽവേ സ്റ്റേഷനുകൾ മോടിപിടിപ്പിക്കുന്നതിൽ മാത്രമാവരുത് വികസനം.
സ്റ്റേഷനുകളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കണമെന്നതിൽ തർക്കമില്ല. പക്ഷേ, കേരളത്തിനുവേണ്ടത് കൂടുതൽ യാത്രാസൗകര്യമാണ്. ദീർഘദൂര തീവണ്ടികൾക്കൊപ്പം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ ഹ്രസ്വദൂരവണ്ടികളും വേണം. ചെങ്ങന്നൂർ -കൊട്ടാരക്കര -തിരുവനന്തപുരം റെയിൽവേലൈൻ ഉണ്ടായാൽ പതിനായിരക്കണക്കിന് ആളുകൾക്കാണ് പ്രയോജനപ്പെടുന്നത് .ലാഭകരമായി തീരാവുന്ന ഒരു പാതയാണിത് . കൊട്ടാരക്കരയിലെ ഒരു പ്രമുഖ സാമൂഹ്യപ്രവർത്തകനും ചിന്തകനുമായിരുന്ന ബിഷപ്പ് ഡോക്ടർ ജോർജ് തെക്കേടത്ത് തന്റെ ജീവിതം .ചെങ്ങന്നൂർ -കൊട്ടാരക്കര -തിരുവനന്തപുരം റെയിൽവേലൈൻ യാഥാർഥ്യമാക്കുന്നതിനു വേണ്ടി നീക്കിവച്ച വ്യക്തിയായിരുന്നു .ഈ റയിൽവേ പാതക്കുവേണ്ടി അദ്ദേഹം നൂറുകണക്കിന് ആളുകളെ സംഘടിപ്പിച്ചുകൊണ്ടു കൊണ്ട് ചെങ്ങന്നൂർ മുതൽ തിരുവനന്തപുരം വരെ പദയാത്ര നടത്തിയിരുന്നു ഈ പാത യാഥാർഥ്യമാക്കാൻ കേരളത്തിലെ എം.പി മാർ ഒറ്റകെട്ടായി രംഗത്തുവരണം .കൃത്യമായ വിലയിരുത്തലും ഇടപെടലും ആവശ്യമായ കാര്യങ്ങൾപോലും ചർച്ചയാവാതെ പോകുന്നത് കഷ്ടമാണ് .
കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് കൂടുതൽ ഹ്രസ്വദൂര സർവീസുകൾ ആരംഭിക്കണം . കൊല്ലം-ചെങ്കോട്ട പാതയിലുൾപ്പെടെ കൂടുതൽ വണ്ടികൾ വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. എറണാകുളത്തെ ഇന്റഗ്രേറ്റഡ് കോച്ചിങ് ടെർമിനൽ ഉൾപ്പെടെയുള്ള വിഷയങ്ങളും പരിഗണിക്കപ്പെടണം. കേരളത്തിൽ റെയിൽവേയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മിക്കതിനും പ്രതീക്ഷിച്ച വേഗമില്ല. റെയിൽവേ കേരളത്തെ അവഗണിക്കരുത് .
No comments:
Post a Comment