Monday, 30 September 2019

യാക്കോബായക്കാർ സത്യം മനസ്സിലാക്കിവൈരാഗ്യം വെടിഞ്ഞ് മാതൃ പള്ളിയിലേക്ക് മടങ്ങി വരിക

യാക്കോബായക്കാർ  സത്യം മനസ്സിലാക്കിവൈരാഗ്യം വെടിഞ്ഞ് മാതൃ പള്ളിയിലേക്ക് മടങ്ങി വരിക

പരിശുദ്ധ പാത്രിയർക്കീസ് ബാവായെ  കേരളത്തിലെ  യാക്കോബായ വിഭാഗത്തിലെ നേതാക്കൾ തെറ്റായ വിവരങ്ങളും ഫോട്ടോകളുംകാണിച്ച് ഇൻഡ്യൻ ജുഡീഷ്യറിയേയും ക്രമസമധാന പാലകരെയും  വിമർശിക്കാൻ  പ്രേരിപ്പിക്കുകയാണ് . ഇത്  വലിയ പ്രശ്‍നങ്ങൾക്കു കാരണമാകും .ഇത് ഇന്ത്യയുടെ  ആഭ്യന്തിര കാര്യങ്ങളിലുള്ള  വിദേശിയുടെ ഇടപെടലായി വ്യാഖ്യാനിക്കപ്പെടും.ഇൻഡ്യയിലെ നീതിന്യായ വ്യവസ്ഥയെ  ഉപദേശിക്കാൻ  ആരും മെനക്കെടേണ്ടതില്ല .ഇന്ത്യയിൽ ക്രമസമാധാനം  തകർന്നിട്ടില്ല . തകർന്നത് സിറിയയിലാണ് .അവിടെ  3 മെത്രാപ്പോലീത്തന്മാരെ തീവ്രവാദികൾ പിടിച്ചു കൊണ്ടുപോയിട്ട് ഇപ്പോൾ 3 വർഷമായി. അവർ ജീവിച്ചിരിപ്പുണ്ടോ അതോ വധിക്കപ്പെട്ടോ എന്നു പോലും സഭയ്ക്ക് അറിയില്ല.
  ഓർത്തഡോൿസ് സഭയുമായി  യോജിച്ചുപോകാനാണ്  പരിശുദ്ധ പിതാവ്  ഇന്ത്യയിലെ അനുയായികളോട് പറയേണ്ടത് .യോജിപ്പിനു തടസ്സമായി നിൽക്കുന്നത് പാത്രിയർക്കീസ് വാഴിച്ചുവിട്ട മെത്രാൻമാരാണ്  .സഭ യോജിപ്പിലായാൽ പണിയില്ലാതാകുന്നത് ഇക്കൂട്ടർക്കല്ലേ ?കൂടുതൽ പണം നൽകിയാണ്  മെത്രാൻ പട്ടം പലരും വാങ്ങിയത് .വൈദികരുടെ കാര്യവും  യോജിപ്പിനു തടസ്സവുമല്ലേ ?പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിക്കുന്നതും  പെരുവഴിയിൽ കുർബാന അർപ്പിക്കുന്നതും ശരിയാണോ?ഓർത്തഡോൿസ് /യാക്കോബാ സഭ /പള്ളി തർക്കങ്ങൾ  ബാലിശമാണ് .ഇരുകൂട്ടരുടെയും ആരാധനാ , വിശ്വാസം , കൂദാശകൾ ഒന്ന് തന്നെയാണ് ! പള്ളി /ദേവാലയം ഭരണം 1934 ഭരണന ഘടന പ്രകാരം ഭരിക്കപ്പെടണം , നടത്തപ്പെടണം എന്നതാണ് കോടതി വിധി ! വിശ്വാസത്തിന്റെ പേരിൽ ആരും കോടതിയില് പോയിട്ടുമില്ല .  വിശ്വാസികൾ സത്യാ ദൈവത്തെ ആരാധിക്കുന്നു എങ്കിൽ , അവർക്ക് ഒരേ  ദൈവാലയത്തിൽ ആരാധിക്കാം
1958-ലെ പ്രസ്തുത വിധിയുടെ അന്തസത്ത ഉൾക്കൊണ്ടാണ് പാത്രിക്കിസ് കക്ഷി നിരുപാധികം, മലങ്കര സഭയുടെ അംഗീകൃത ഭരണഘടനയ്‌ക്ക്‌ വിധേയമായി, മലങ്കരയുടെ പരിശുദ്ധ കാതോലിക്ക ബാവായുടെ കീഴിൽ പരിശുദ്ധ അന്ത്യോഖ്യ പാത്രിക്കിസിൻ്റെ സാന്നിധ്യത്തിൽ മലങ്കര സഭയിൽ തിരികെയെത്തിയത്.പരിശുദ്ധ കാതോലിക്കാ ബാവായുടെ അധികാരത്തിനും, മലങ്കര സഭയുടെ 1934 ഭരണഘടനയ്ക്കും വിധേയേപ്പെട്ടു നിന്നവർ 1970 -കളോടെ വീണ്ടും മലങ്കരയിൽ പരസ്യ കലാപത്തിന് വിത്ത് വിതച്ചത് ഒരു വിശ്വാസത്തിൻ്റെയും പേരിലല്ല, മറിച്ചു സുപ്രീം കോടതിയുടെ വിധിയോടെ കൈമോശം വന്ന സമാന്തര അധികാര കേന്ദ്രത്തെ മലങ്കരയിൽ സൃഷ്ടിക്കാൻ വേണ്ടി മാത്രമായിരുന്നു.1995-ലെ സുപ്രീം കോടതി വിധിയോടെ പരിശുദ്ധ പാത്രിയാർക്കിസിൻ്റെ സ്ഥാനം മലങ്കര സഭയിൽ അസ്തമയ ബിന്ദുവിൽ എത്തുകയും, മലങ്കര സഭയിലെ ഔദോഗിക വിഭാഗം ഏതെന്നു വിധിക്കുകയും, 1934 ഭരണഘടനാ അനുസൃതമായാണ് മലങ്കര സഭയും അതിൻ്റെ 1064 ഇടവകകളും ഭരിക്കേണ്ടത് എന്ന് ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു.
 1995-ലെ വിധിയുടെ പശ്ചാത്തലത്തിൽ സത്യങ്ങൾ ബോധ്യപ്പെട്ട യാക്കോബായ വിഭാഗത്തിലെ 3 മെത്രാന്മാരും, നിരവധി വൈദികരും, വിശ്വാസികളും മലങ്കര സഭയുടെ കാതോലിക്കറ്റിനു കീഴിൽ വന്നു.1995-ലെ വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ നീരീക്ഷണത്തിൽ, റിട്ട്. ജസ്റ്റിസ് മളിമീടിൻ്റെ മേൽനോട്ടത്തിൽ പൂർണ്ണ മലങ്കര അസോസിയേഷൻ വിളിച്ചു ചേർത്ത് അതിൽ മലങ്കര മെത്രാപ്പോലീത്തയെയും കൂട്ട് ട്രസ്റ്റിമാരെയും തിരഞ്ഞെടുക്കുന്നതിന് തീരുമാനിച്ചു മുന്നോട്ടു പോയി.
ഇതേ സമയം തോമസ് മാർ ദിവാനാസിയോസിൻ്റെ നേതൃത്വത്തിൽ പുത്തൻകുരിശിൽ ബദൽ അസോസിയേഷൻ വിളിച്ച പുതിയ ഭരണഘടനയും, "യാക്കോബായ സഭ" എന്ന പുതിയ സഭയെയും, പുതിയ കാതോലിക്കായെയും പ്രഖ്യാപിച്ചു. ഇത്തരമൊരു ഒരു പുതിയ സഭാ പ്രഖ്യാപനം വഴി മലങ്കര സഭയുടെ 1934 ഭരണഘടന അനുസരിച്ചും, രാജ്യത്തിൻ്റെ പരമോന്നത നീതി പീഠങ്ങളുടെ തീർപ്പു അനുസരിച്ചും, യാക്കോബായ വിഭാഗം തങ്ങളുടെ മലങ്കര സഭയിലെ എല്ലാ അവകാശ വാദങ്ങളെയും ഉപേക്ഷിച്ചു സ്വയം പിരിഞ്ഞു പോയി. ഇനി നുണകളുടെ ഭാണ്ഡക്കെട്ട്  ചുമന്നുനടന്നിട്ട്  എന്തുകാര്യം?

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment