ROGER
PENROSE, REINHARD GENZEL AND ANDREA GHEZ ARE TO BE AWARDED THE 2020 NOBEL PRIZE
IN PHYSICS FOR THEIR THEORETICAL OBSERVATIONAL WORK ON BLACK HOLES.
പ്രപഞ്ചത്തിലെ നിഗൂഢതയായ തമോഗർത്തങ്ങളെ (ബ്ലാക്ക്
ഹോൾ) സംബന്ധിച്ച കണ്ടുപിടിത്തങ്ങൾക്ക് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം മൂന്നു
ശാസ്ത്രജ്ഞർ പങ്കിട്ടു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ റോജൻ പെൻറോസ്, ജർമ്മനിയിലെ
മാക്സ് പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കൂടിയായ റെയ്ൻ ഹാർഡ് ഗെൻസെൽ, കാലിഫോർണിയ
യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആൻഡ്രിയ ഗെസ്.
എന്നിവരാണ് അവർ .
Roger Penrose, Reinhard Genzel, and Andrea Ghez are to
be awarded the 2020 Nobel Prize in Physics for their theoretical and
observational work on black holes, the Royal Swedish Academy of Sciences
announced on 6th October,2020,Tuesday. Penrose will receive half the
10 million Swedish krona (roughly $1.1 million) prize. By 1964, when Penrose
started thinking about black holes. Penrose became interested in gravitational
singularities early in his career . Penrose’s background was in mathematics and
he had never taken a formal physics course. But he devoted himself to learning
physics on his own and through discussions with astrophysicist Dennis Sciama
and others..Both Reinhard Genzel, and Andrea Ghez set out in the mid 1990s to
make such observations.The task required large ground-based telescopes
operating in the near-IR, an optimal wavelength range for detecting photons
that can escape the dust-filled galactic center.
കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ആൻഡ്രിയ ഗെസ്. ഭൗതിക ശാസ്ത്രത്തിൽ നോബൽ നേടുന്ന നാലാമത്തെ വനിതയാണിവർ.ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ റോജൻ പെൻറോസ് പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിൻസുമായി സഹകരിച്ച് ബ്ളാക് ഹോൾ തിയറിയിൽ ഗവേഷണം നടത്തിയിരുന്നു. ജർമ്മനിയിലെ മാക്സ് പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കൂടിയായ റെയ്ൻ ഹാർഡ് ഗെൻസെൽ ബെർക്കിലിയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റി പ്രൊഫസറുമാണ്. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ കരോലിനിസ്ക്ക ഇൻസ്റ്റിറ്റ്യൂട്ട് ആണ് വിജയികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം രണ്ടു ശാസ്ത്രജ്ഞർക്കാണ് പുരസ്കാരം ലഭിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നാണ് നോബൽ പുരസ്കാരം. സ്വർണമെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറുമാണ് സമ്മാനം.
തന്റെ സിദ്ധാന്ത പ്രകാരം തമോഗർത്തങ്ങൾ നിലനിൽക്കാനിടയുണ്ടെങ്കിലും ഐൻസ്റ്റൈൻ അതിലൊട്ടും വിശ്വാസമർപ്പിച്ചില്ല. എന്നാൽ, ആപേക്ഷികതയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയ പെൻറോസ് കണ്ടെത്തിയത് തമോഗർത്തങ്ങൾ അവയുടെ അന്ത്യവേളയിൽ സിംഗുലാരിറ്റിയിൽ എത്തിച്ചേരുന്നു എന്നാണ്. സ്ഥലവും കാലവും ഒരു ബിന്ദുവിലേക്കു ചുരുങ്ങി ഒന്നാകുന്ന അവസ്ഥ. സിംഗുലാരിറ്റിയിൽ പ്രപഞ്ചത്തിലെ നിയമങ്ങൾ ബാധകമല്ല.സുപ്രധാനമായ ഈ കണ്ടെത്തലിനാണ് അദ്ദേഹത്തിനു നൊബേൽ ലഭിച്ചിരിക്കുന്നത്. പിൽക്കാലത്ത് സിംഗുലാരിറ്റി എന്ന ആശയത്തെ പ്രപഞ്ചത്തിന്റെ ആരംഭം വിവരിക്കാനായി സ്റ്റീഫൻ ഹോക്കിങ് ഉപയോഗിച്ചു. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെ ശാസ്ത്രം വിവരിക്കുന്നത് മഹാവിസ്ഫോടന സിദ്ധാന്തത്തിലൂടെയാണ് (ബിഗ് ബാങ് തിയറി). കോടിക്കണക്കിനു വർഷം മുൻപ് ഏതാനും മില്ലിമീറ്ററുകൾ മാത്രം വലുപ്പമുള്ള, അതിസാന്ദ്രമായ അവസ്ഥയിൽനിന്നു മഹാവിസ്ഫോടനം വഴി വികസിച്ച് പ്രപഞ്ചം ഇന്നത്തെ രൂപത്തിലായെന്ന് ഈ സിദ്ധാന്തം പറയുന്നു. മഹാവിസ്ഫോടനത്തിനു മുൻപുള്ള പ്രപഞ്ചത്തിന്റെ അവസ്ഥകളെ നാം ഇതുവരെ കണക്കിലെടുക്കാറില്ലായിരുന്നു.
എന്നാൽ, കൺഫോമൽ സൈക്ലിക് കോസ്മോളജി എന്ന മാതൃകയിലൂടെ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ അവസ്ഥയെ പെൻറോസ് വിവരിച്ചു. 2010ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘സൈക്കിൾസ് ഓഫ് ടൈം’ എന്ന കൃതിയിൽ ഇതെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ പ്രശസ്തമായ ട്വിസ്റ്റർ തിയറി, തമോഗർത്ത ഘടനയെപ്പറ്റി വിവരം നൽകുന്ന പെൻറോസ് ഡയഗ്രം തുടങ്ങിയ അദ്ദേഹത്തിന്റെ സൃഷ്ടികൾ ശ്രദ്ധേയമാണ്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment