NOBEL PRIZE 2020 WAS AWARDED TO THE US POET LOUIS GLUCK.
ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ കവി ലൂയിസ് ഗ്ലുക്കിന് ലഭിച്ചു.
The Nobel Prize in Literature 2020 was awarded to Louise Glück "for her unmistakable poetic voice that with austere beauty makes individual existence universal."Glück, born 1943 in New York, lives in Massachusetts and is also professor of English at Yale University. Glück, has written numerous poetry collections, many of which deal with the challenges of family life and growing older. They include “The Wild Iris,” for which she won a Pulitzer Prize in 1993, and “Faithful and Virtuous Night,” about mortality and grief, from 2014. She was named the United States’ poet laureate in 2003.
ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ കവി ലൂയിസ് ഗ്ലുക്കിന് ലഭിച്ചു. 1968 ൽ പുറത്തിറങ്ങിയ 'ഫസ്റ്റ് ബോൺ' എന്ന കവിതയിലൂടെയാണ് ഗ്ലുക്ക് സാഹിത്യ രംഗത്തേക്ക് കടന്നു വരുന്നത്. അലങ്കാരരഹിതമായ സൗന്ദര്യത്തോടുകൂടിയ അവരുടെ പിഴവില്ലാത്ത കാവ്യസ്വരം വൈയക്തികാനുഭവങ്ങളെ പ്രാപഞ്ചികമാക്കി തീര്ക്കുന്നുവെന്ന് സ്വീഡീഷ് അക്കാദമി വിലയിരുത്തി. എഴുപത്തിയേഴാം വയസിലാണ് പുരസ്കാരലബ്ധി.പന്ത്രണ്ട് കവിതാസമാഹാരങ്ങളും കവിതയെ സംബന്ധിക്കുന്ന ലേഖനങ്ങളും ഗ്ലുക്ക് എഴുതിയിട്ടുണ്ട്. അമേരിക്കൻ സമകാലീന സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കവികളിൽ ഒരാളാണ് ലൂയിസ് ഗ്ലുക്ക്. 1993 ൽ പുലിറ്റ്സർ പുരസ്കാരവും 2014 ൽ നാഷണൽ ബുക്ക് അവാർഡും നേടിയിട്ടുണ്ട്. 1943 ൽ ന്യൂയോർക്കിൽ ജനിച്ച ലൂയിസ് ഗ്ലുക്ക് യെയിൽ സർവകലശാലയിൽ പ്രഫസറായി ജോലി ചെയ്യുകയാണ്.
1943ല്‍ ന്യൂയോര്ക്കില്‍ ജനിച്ച ലൂയിസ് ഗ്ലക്ക് നിലവില്‍ കേംബ്രിഡ്ജിലാണ് താമസിക്കുന്നത്. യേല്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയാണ് 77-കാരിയായ ലൂയിസ് ഗ്ലക്ക്. 1968ല്‍ പുറത്തിറങ്ങിയ 'ഫസ്റ്റ്ബോണ്‍' ആണ് ആദ്യകൃതി. 'ദി ട്രയംഫ് ഓഫ് അകിലസ്', 'ദി വൈല്ഡ് ഐറിസ്' തുടങ്ങിയവ പ്രധാന കൃതികളാണ്.പുലിസ്റ്റര്‍ പ്രൈസ്(1993), നാഷണല്‍ ബുക്ക് അവാര്ഡ് (2014) തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും അവര്ക്ക് ലഭിച്ചിട്ടുണ്ട്. കവിതയെ കുറിച്ചുള്ള ലേഖനസമാഹരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴരക്കോടി രൂപയാണ് സമ്മാനത്തുക
മാനസിക സംഘര്ഷങ്ങളും ആസക്തിയും ഒറ്റപ്പെടലും പ്രകൃതിയനുഭവങ്ങളും ചേര്ന്നതാണ് ഗ്ലക്കിന്റെ കാവ്യലോകമെന്നാണു നിരൂപകരുടെ വിലയിരുത്തല്‍.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment