പുതുപ്പള്ളി കൈപ്പനാട്ടു കുടുംബവും കൊട്ടാരക്കര കുരാക്കാരൻ വലിയവീട്ടിൽ കുടുംബവും.
കുറവിലങ്ങാട് വലിയ വീട്ടിൽ നിന്ന് പിരിഞ്ഞ രണ്ടു ശാഖകളാണ് പുതുപ്പള്ളി കൈപ്പനാട്ടു കുടുംബവും കൊട്ടാരക്കര കുരാക്കാരൻ വലിയവീട്ടിൽ കുടുംബവും. 1705 ൽ കുറവിലങ്ങാട് വലിയവീട്ടിൽ നിന്നും കൊട്ടാരക്കര കിഴക്കെത്തെരുവ് വലിയവീട്ടിൽ താമസമാക്കിയ കുറവിലങ്ങാട്ടുകാരൻ മാത്തനാണ് കുരാക്കാരൻ വലിയവീട്ടിൽ കുടുംബത്തിന്റെ സ്ഥാപകൻ.
കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിന്റെ ആദ്യത്തെ പ്രസിഡന്റ് റവ. ഫാദർ അലക്സാണ്ടർ വലിയവീട്ടിൽ കോർ എപ്പിസ്കോപ്പ ആയിരുന്നു.കൈപ്പനാട്ടു കുടുംബയോഗത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കുളമ്പുകാട്ടു ചാക്കോ ഈപ്പനായിരുന്നു.
പാറേട്ട് മാത്യൂസ് കാത്തനാർ കൈപ്പനാട്ടു കുടുംബത്തിനു നേതൃത്വം നൽകിയ വൈദീകനായിരുന്നു. പടിഞ്ഞാറെവീട്ടിൽ കുരാക്കാരൻ ചാണ്ടപിള്ള കാത്തനാർ ഒന്നാമൻ കുരാക്കാരൻ കുടുംബത്തിലെ ആദ്യകാല വൈദീകരിൽ ശ്രേഷ്ഠനാണ്.1991 ൽ കുരാക്കാരൻ സാംസ്കാരിക വേദിയും 1992 ൽ
കുരാക്കാരൻ വിമൻസ് അസോസിയേഷനും രൂപീകരിച്ചു.കൈപ്പനാട്ട് കുടുംബയോഗത്തിനു 1984 ൽ വനിതാ വിഭാഗം പ്രവർത്തനം ആരംഭിച്ചു. കുരാക്കാരൻ കുടുംബ ചരിത്രം ഒന്നാം പതിപ്പ് 1993 ലും രണ്ടാം പതിപ്പ് 2023 ലും പ്രസിദ്ധികരിച്ചു.
പ്രൊഫ. ജോൺ കുരാക്കാർ
Tuesday, 16 April 2024
പുതുപ്പള്ളി കൈപ്പനാട്ടു കുടുംബവും കൊട്ടാരക്കര കുരാക്കാരൻ വലിയവീട്ടിൽ കുടുംബവും.
Subscribe to:
Posts (Atom)