Thursday, 25 April 2019

ചോരക്കളമായ ശ്രീലങ്ക വീണ്ടും ശാന്തിതീരമായി മാറണം

ചോരക്കളമായ ശ്രീലങ്ക വീണ്ടും ശാന്തിതീരമായി മാറണം

ചോരമണക്കുന്ന ഭൂതകാലത്തിന്റെ ഓർമകളിൽനിന്ന് സമാധാനത്തിലേക്ക്  സഞ്ചരിക്കുകയായിരുന്ന ശ്രീലങ്കയെ വീണ്ടും  ഭയത്തിന്റെയും അശാന്തിയുടെയും ദിനങ്ങളിലേക്ക് തള്ളിയിട്ട ഈസ്റ്റർ ഞായറാഴ്ച ഒരു നടുക്കമായി കടന്നുപോയി .ലോകത്തെമ്പാടുമുള്ള ക്രിസ്തുമതവിശ്വാസികൾ പ്രത്യാശയുടെ ഉത്സവമായി കൊണ്ടാടുന്ന ഉയിർപ്പുദിനത്തിലെ പ്രഭാതത്തിൽ ശ്രീലങ്കയിലെ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ചാവേറുകൾ പൊട്ടിത്തെറിച്ചു. ഇന്ത്യക്കാരടക്കം മുന്നൂറ്റമ്പതിലേറെപ്പേർ മരിച്ചു. അഞ്ഞൂറോളംപേർക്ക് പരിക്കേറ്റു. മരിച്ചവരില് 35 വിദേശികളും ഉള്പ്പെടുന്നു. ഇന്ത്യയ്ക്ക് പുറമേ ചൈന, യു.എസ്., ജപ്പാന്, ബ്രിട്ടന്, തുര്ക്കി, പോളണ്ട്, ഡെന്മാര്ക്ക്, പാകിസ്താന്, മൊറോക്കോ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പൗരന്മാരാണ് കൊല്ലപ്പെട്ടത്.

എൽ.ടി.ടി.ഇ.യുടെ രണ്ടരപ്പതിറ്റാണ്ടിലേറെനീണ്ട ആഭ്യന്തരയുദ്ധകാലത്തുപോലും ഇത്ര മാരകമായ ആക്രമണം ശ്രീലങ്കയിലുണ്ടായിട്ടില്ല. ആക്രമണത്തിന് തിരഞ്ഞെടുത്ത സ്ഥലവും ദിവസവും അത് എത്രത്തോളം ആസൂത്രിതവും സംഘടിതവുമാണ് എന്നതിനു തെളിവാണ്. 2.24 കോടി വരുന്ന ജനസംഖ്യയുടെ 7.4 ശതമാനംമാത്രം വരുന്ന ക്രിസ്ത്യാനികളെയും വിദേശികളുൾപ്പെടെയുള്ളവർ താമസിക്കുന്ന ആഡംബര ഹോട്ടലുകളെയും ഈസ്റ്റർദിനത്തിൽ ആക്രമിക്കുന്നതിലൂടെ തീവ്രവാദികൾക്ക്  എന്ത് ലഭിച്ചുവെന്നറിയില്ല .ഭാരതത്തിന് ശ്രീലങ്ക  ഒരു അയൽരാജ്യം മാത്രമല്ല  കേരളം പോലെത്തന്നെയാണ്. രാമേശ്വരം ധനുഷ്കോടിയിലെ ഇന്ത്യൻ അതിർത്തിയുടെ അറ്റത്തുനിന്ന്  ശ്രീലങ്കൻ അതിർത്തി വരെ, ഏറിയാൽ 20 കിലോമീറ്റർ ദൂരമേയുള്ളൂ. കേരളത്തിൻറെ  പ്രത്യകതകളൊക്കെ ശ്രീലങ്കയിൽ കാണാം തിരയും തീരവും പോലെചേർന്നുകിടക്കുന്ന  രണ്ടുരാജ്യങ്ങൾ .കൊളംബോ നഗരത്തിലെ സെയ്ന്റ് ആന്റണീസ് പള്ളിയിലും ഹോട്ടലുകളിലുമായിരുന്നു ആദ്യ സ്ഫോടനങ്ങള്. ഞായറാഴ്ച രാവിലെ പ്രാദേശികസമയം 8.45ഓടെയായിരുന്നു ആദ്യസ്ഫോടനങ്ങള്. പിന്നീട് നെഗോംബോയിലെയും ബാട്ടിക്കലോവയിലെയും പള്ളികളിലും സ്ഫോടനമുണ്ടായി. ഈ സമയം ഇവിടെ ഈസ്റ്റര്ദിന പ്രത്യേക പ്രാര്ഥനകള് നടക്കുകയായിരുന്നു. ദേഹിവെലയിലായിരുന്നു ഏഴാമത്തെ സ്ഫോടനം. തെമെട്ടകൊടെയില് എട്ടാംസ്ഫോടനവും നടന്നത് . ശ്രീലങ്കൻ ഭരണകൂടം അടുത്തകാലത്തായി ഉറങ്ങുകയായിരുന്നോ എന്ന് സാംശയിക്കേണ്ടിയിരിക്കുന്നു .

ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ച് ആസൂത്രിതമായ ആക്രമണങ്ങൾക്കു സാധ്യതയുണ്ടെന്ന് ആദ്യം മുന്നറിയിപ്പു നൽകിയത് ഇന്ത്യയാണ്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ അതു കേട്ടില്ലേ എന്നാണ് പ്രസക്തമായ ഒരു ചോദ്യം. ഇതൊന്നും താനറിഞ്ഞില്ലെന്ന് പ്രസിഡന്റും കൈമലർത്തുമ്പോൾ ശ്രീലങ്കയുടെ ദുർബല ജനാധിപത്യം ജനങ്ങൾക്കു മുന്നിൽ അപഹാസ്യമാകുന്നു.ശ്രീലങ്കയിൽ  സ്ഫോടനപരമ്പര നടക്കുമ്പോൾ പ്രസിഡന്റ് മൈത്രിപാല സിരിസേന സിംഗപ്പൂരിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ പ്രസിഡന്റും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും േചർന്നു നടത്തിയ അധികാര വടംവലിയുടെയും അനിശ്ചിതത്വത്തിന്റെയും ജീർണതയും ആലസ്യവും ഭരണത്തിൽനിന്നു വിട്ടുപോയിട്ടില്ല ശ്രീലങ്കയിൽ കുറേകാലമായി അസ്ഥിരതയാണ്  രാജ്യം കത്തിയെരിയുമ്പോഴും തങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്നു പറയാൻ ഭരണനേതൃത്വത്തിനു കഴിയുന്നില്ല.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആധിപത്യം അതിന്റെ ശക്തികേന്ദ്രങ്ങളിൽ അവസാനിച്ചുവെന്നു കരുതുമ്പോഴാണ് ഏഷ്യയിലെ പുതിയ കേന്ദ്രങ്ങളിലേക്കു ഭീകരത വ്യാപിക്കുന്നതെന്നത് ഇന്ത്യയും പാശ്ചാത്യ ശക്തികളും ആശങ്കയോടെയാണു നോക്കുന്നത്. ശ്രീലങ്കയിലെ സെന്റ് ആന്റണീസ് പള്ളിയുടെ പുറംചുമരിലെ വലിയ ക്ലോക്ക് ശ്രീലങ്കയുടെ ഹൃദയംപോലെ നിലച്ചിരിക്കുകയാണ്. ആ സമയസൂചിക എല്ലാം വിളിച്ചുപറയുന്നുണ്ട് - 8.45. ശ്രീലങ്കയുടെ ഉള്ളുലഞ്ഞ ആദ്യ സ്ഫോടനം നടന്ന സമയം.  സെന്റ് ആന്റണീസ് പള്ളി എല്ലാ മതസ്ഥരുടെയും ആരാധനാലയമാണ്. തൊട്ടടുത്തുള്ള പൊന്നമ്പലേശ്വരം ശിവക്ഷേത്രത്തിൽ തൊഴുത് പള്ളിയിൽക്കയറി പ്രാർഥിച്ചു മടങ്ങുന്ന ജനതയാണ് ഇവിടെയുള്ളത്. ശ്രീലങ്കയിലെ മലയാളികുടിയേറ്റത്തിന്റെചരിത്രം  ശ്രീലങ്കയുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു .ഇപ്പോൾ

ഇന്ത്യയിലെ സേനകൾ കരയിലും കടലിലും ആകാശത്തും ജാഗ്രതയോടെയാണ് .

ഈ ഭീകരാക്രമണം ശ്രീലങ്കയുടെ സമാധാനത്തെ മാത്രമല്ല, സാമ്പത്തികസ്ഥിതിയെക്കൂടിയാണ് തകർത്തുകളഞ്ഞിരിക്കുന്നത്. എൽ.ടി.ടി.ഇ.യുടെ പതനശേഷം പച്ചപിടിച്ചുവന്ന വിനോദസഞ്ചാരമേഖലയ്ക്ക് ആഘാതമേൽപ്പിച്ചു ഈ ആക്രമണം. ഇപ്പോഴത്തെ തിരിച്ചടിയെ അതിജീവിക്കാൻ ശ്രീലങ്കയ്ക്ക് കഴിയണം  ലോകസമാധാനത്തിനും  മതങ്ങളുടെ ഐക്യത്തിനും വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ശ്രീലങ്കയിലെ  യു.ആർ.ഐ യും  സർവോദയ പ്രസ്ഥാനവും അഭിനന്ദനം അർഹിക്കുന്നു .ശ്രീലങ്കയുടെ ദുഃഖത്തിൽ കേരളത്തിലെ യു.ആർ.ഐ ഘടകവും  കേരളകാവ്യ കലാസാഹിതിയും പങ്കുചേരുന്നു .



പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment