സിംഗപ്പൂരിൽ നടന്ന ട്രംപ് – കിം ഉച്ചകോടി ലോകസാമാധാനത്തിനു വഴിയൊരുങ്ങട്ടെ .
ലോകത്തെ മുൾ മുനയില് നിര്ത്തിയ രാഷ്ട്രത്തലവന്മാര്,അമേരിക്കന് പ്രസിഡന്റ് ഡോണാള്ഡ് ട്രംപും, ഉത്തരകൊറിയന് നായകൻ കിം
ജോങ് ഉന്നും സിംഗപ്പൂരിൽ നടത്തിയ ഉച്ചകോടി ലോകസാമാധാനത്തിനു വഴിയൊരുങ്ങുമെന്ന് പ്രത്യാശിക്കുന്നു .ഈ സംഭവം ആധുനികകാലത്തെ
ലോകാല്ഭുതമായി ചരിത്രത്തില് എഴുതപ്പെടും.ഇരുവരും വെറുപ്പിന്റെ രാഷ്ട്രീയം
കളിച്ചവര്; പിടിവാശിക്കാരെന്നും പക്വതയില്ലാത്തവരെന്നും ലോകം അവരെ
വിലയിരുത്തി. എന്നാല് സിംഗപ്പൂരിലെ ഈ ചരിത്രകൂടിക്കാഴ്ച
വിജയകാര്യമായിരുന്നു.അമേരിക്കൻ പ്രസിഡന്റ് ട്രംപിന്
അത് ഇതുവരെയുള്ളതില് ഏറ്റവും മികച്ച വിജയം, ഉന്നിന് ലോകം വാഴ്ത്തുന്ന
വിജയം, ഉത്തരകൊറിയയിലേക്ക് ലോകത്തിന്റെ വെളിച്ചം കടക്കുന്നതു കൂടാതെ
ലോകത്തിന് സമാധാനത്തിലേക്കുള്ള അകലം കുറയുകയും ചെയ്തു .ലോകസമാധാനത്തിനു
വേണ്ടി നിലകൊള്ളുന്ന യുണൈറ്റഡ് റിലീജിയൺസ് ഇനിഷ്യേറ്റിവ് {യു.ആർ. ഐ }എന്ന സംഘടനയുടെ
നിരന്തര പരിശ്രമം വിജയം കാണുന്നതിൽ അതിൻറെ
ഗ്ലോബൽ ട്രസ്റ്റീ എന്ന നിലയിൽ അഭിമാനം കൊള്ളുന്നു .
ഇരുരാജ്യങ്ങളുടെയും
തലവന്മാര് സംയുക്ത പ്രസ്താവന നടത്തി. അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ്
ട്രംപും ഉത്തര കൊറിയ പ്രസിഡന്റ് കിം ജോംഗ് ഉന്നും സമാധാന ഉടമ്പടിയില്
ഒപ്പുവെച്ചതോടെ ലോകം മുഴുവനും സാന്തോഷത്തിലാണ് .കൂടിക്കാഴ്ച
വിജയകരമാണെന്നാണ് ഒടുവില് ലഭിക്കുന്ന റിപ്പോര്ട്ടുകള്. ചര്ച്ച
ഗംഭീരമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ‘കഴിഞ്ഞ കാര്യങ്ങള് കഴിഞ്ഞു,
ചര്ച്ചയില് ഏറെ സന്തോഷമുണ്ട്’ എന്നായിരുന്നു
ഉന് പ്രതികരിച്ചത്. സമാധാന ഉടമ്പടിയില് ഒപ്പുവെച്ചതായി അറിയുന്നു .കിമ്മിനെ
ഡോണള്ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. ഈ ക്ഷണം ചര്ച്ച
വിജയകരമായിരുന്നു എന്നതിന്റെ സുപ്രധാന തെളിവാണ്.ലോകം ഉറ്റുനോക്കുന്ന
ഉച്ചകോടിക്കായി സിംഗപ്പൂർ ഒരുക്കിയ സുരക്ഷ അത്രയ്ക്കു കർശനമാണ്. സെന്റോസ
ദ്വീപിലെ കാപെല്ല പഞ്ചനക്ഷത്ര ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്.
ലോകസമാധാനത്തിന്റെ പുതിയൊരു അധ്യായം രചിക്കാൻ കൂടിക്കാഴ്ചക്ക്
കഴിയുമെന്നുതന്നെ സമാധാനപ്രേമികൾ
വിശ്വസിക്കുന്നു.ഇരുനേതാക്കളെയും
സിംഗപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചതു സിംഗപ്പൂർ വിദേശകാര്യമന്ത്രി
വിവിയൻ ബാലകൃഷ്ണനാണ് (നേത്രചികിൽസാ വിദഗ്ധനായ ബാലകൃഷ്ണന്റെ പിതാവ് തമിഴ്
വംശജനും മാതാവ് ചൈനീസ് വംശജയുമാണ്).കുറച്ചു മാസം മുൻപുവരെ പരസ്പരം കൊലവിളി
നടത്തിയ അണ്വായുധധാരികളായ രണ്ടു നേതാക്കൾ ഇപ്പോൾ സംസാരിക്കുന്നതു
സമാധാനത്തിന്റെ ഭാഷയാണ്.ഇത് ലോകസമാധാനത്തിലേക്കുള്ള കുതിച്ചുചാട്ടം
തന്നെയാണത്, സംശയമില്ല.
.
പ്രൊഫ്. ജോൺ കുരാക്കാർ
Global Council Trustee,United Religions
Initiative {U.R.I }
No comments:
Post a Comment