മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആർ.എസ്.എസ്.ആസ്ഥാനത്തുനടത്തിയ പ്രസംഗം
ഭാരതത്തിന്റെ
ആത്മാവ് കുടികൊള്ളുന്നത്
അതിന്റെ വൈവിധ്യങ്ങളിലും സഹിഷ്ണുതാമനോഭാവത്തിലുമാണ്.
മതേതരത്വവും ഉൾക്കൊള്ളലും നമുക്ക് ഒരു വിശ്വാസം പോലെ പവിത്രമാണ്.
സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഷകളുടെയും ബഹുസ്വരസവിശേഷതയാണ്
ഇന്ത്യയെ
വേറിട്ടതാക്കുന്നത്. നാം ശക്തി സ്വരൂപിക്കുന്നത് സഹിഷ്ണുതയിൽ നിന്നുമാണ്.
വൈവിധ്യങ്ങളെ നാം ഉദ്ഘോഷിക്കുന്നു. നൂറ്റാണ്ടുകളായി നമ്മുടെ
സമൂഹമനസ്സാക്ഷിയുടെ ഭാഗമാണവയെല്ലാം. ഏതെങ്കിലും തത്ത്വശാസ്ത്രത്തിന്റെയോ
മതത്തിന്റെയോ.
പ്രദേശത്തിന്റെയോ അടിസ്ഥാനത്തിലോ, അഥവാ വെറുപ്പിന്റെയോ അസഹിഷ്ണുതയുടെയോ
അടിസ്ഥാനത്തിലോ ദേശീയതയെ നിർവചിക്കാൻ ശ്രമിക്കുന്നത് നാം സ്വരൂപിച്ച
ദേശീയാസ്തിത്വത്തെ ജീർണിപ്പിക്കുന്നതിന് തുല്യമായിരിക്കും. ഇന്ത്യൻ ദേശീയത
ഏതെങ്കിലും ഒരു മതത്തെയോ ഭാഷയെയോ, ശത്രുവിനെയോ മുൻനിർത്തിയുള്ള ഒന്നല്ല.
അത് 122 ഭാഷകളും
അതിന്റെ ഭേദങ്ങളും നിത്യേന വാമൊഴിയുന്ന, ഏഴു മതങ്ങൾ ശീലിക്കുന്ന, ആര്യ
ദ്രാവിഡ മംഗോളിയൻ ജനകോടികൾ ഒരു കുടക്കീഴിൽ, ഭാരതീയനെന്ന ഒറ്റ അസ്തിത്വത്തിൽ
ശത്രുതയില്ലാതെ ജീവിക്കുന്ന അനുസ്യൂതമായ
സാർവലൗകികതയാണ്.
ഭാരതത്തെ
ഒരേസമയം വൈവിധ്യപൂർണമാക്കുന്നതും ഏകമാക്കുന്നതും ഇതു
തന്നെ.’മുസ്ലിംകളും ക്രൈസ്തവരും ഉള്പ്പെടെ എല്ലാവരും ഈ മണ്ണിന്റെ
മക്കളാണെന്ന്
പ്രണബ് ആര്.എസ്.എസ്. ആസ്ഥാനത്തു ചെന്ന് ഓര്മിപ്പിച്ചു .. മതത്തിന്റെയോ
സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തില് രാജ്യത്തെ വ്യാഖ്യാനിക്കാനുള്ള ഏത്
ശ്രമവും രാജ്യത്തെ അസ്ഥിരപ്പെടുത്തുകയേയുള്ളൂ.
മത നിരപേക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം അദ്ദേഹം
ഊന്നിപ്പറഞ്ഞിട്ടുണ്ട്. മത നിരപേക്ഷത ഇന്ത്യയുടെ
മതമാണ്. .മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസംഗം ക്രിയാത്മകമായ ഒരു
സംവാദത്തിന്റെ വാതിലുകൾ തുറന്നിട്ടാൽ രാജ്യത്തിനതു പ്രയോജനം ചെയ്യും ..
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment