Saturday, 31 August 2019

ഭാരതം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ -വിത്തെടുത്ത് കുത്തേണ്ട സ്ഥിതി

ഭാരതം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ -വിത്തെടുത്ത് കുത്തേണ്ട സ്ഥിതി

നമ്മുടെ രാജ്യം പണച്ചുരുക്കവും, മാന്ദ്യവും നേരിടുക വഴി അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഏറ്റവുമൊടുവില്‍ നീതി ആയോഗ് സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് വാഹന ഭവന വായ്പകള്‍ ഉദാരമാക്കുന്നതുള്‍പ്പെടെ വിപണിയെ ഉത്തേജിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് .അടിസ്ഥാനമേഖലകളെല്ലാം വന്‍ തകര്‍ച്ചയെ നേരിടുന്നുവെന്ന യാഥാര്‍ഥ്യവും തൊഴിലില്ലായ്മ, തൊഴില്‍ നഷ്ടം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നുവെന്നുമുള്ള കണക്കുകള്‍ മറച്ചുപിടിച്ചിട്ട്  കാര്യമില്ല .ഓരോ ദിവസവും ഓരോ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ പിരിച്ചുവിടുന്നവരുടെ കണക്കുകള്‍ പുറത്തുവിടുന്നുണ്ട്. അങ്ങനെ വന്നപ്പോള്‍ പിരിച്ചുവിട്ടോളൂ, പുറത്തുപറയരുത് എന്ന ശാസന നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അവിടെയും വസ്തുതകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാനാണ് പ്രേരിപ്പിക്കുന്നത്.ഇത്രയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത് .സര്‍ക്കാരിന്റെ നിരന്തരമുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.75 ലക്ഷം കോടി രൂപ നല്‍കാന്‍ തയ്യാറായത്. സൂത്രപ്പണികളിലൂടെ പ്രതിസന്ധി മറികടക്കാമെന്ന ധാരണ തെറ്റാണെന്ന് വിദഗ്ധരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.
സമ്പദ്ഘടനയുടെ സുസ്ഥിരത നിലനിര്‍ത്തുന്നതിനുള്ള സ്വതന്ത്രസ്ഥാപനമായാണ് ആര്‍ബിഐ സ്ഥാപിതമാകുന്നത്. ബാഹ്യസ്ഥിരതയ്‌ക്കൊപ്പം ധനസ്ഥിരത, പണവിതരണം ഉള്‍പ്പെടെ ഇതിന്റെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് വേണ്ടിയാണ് കരുതല്‍ ധനശേഖരം സൂക്ഷിക്കുന്നത്. അത് തികച്ചും സ്വതന്ത്രമായൊരു സംവിധാനമാണ്. എന്നാല്‍ ഇപ്പോള്‍ ആര്‍ബിഐയെ കേന്ദ്ര ധനവകുപ്പിന്റെ അനുബന്ധ ഘടകമെന്ന പോലെയാക്കി മാറ്റിയിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. യഥാര്‍ഥത്തില്‍ ഈ തീരുമാനം ധന സുസ്ഥിരതയെ ബാധിക്കുകയും പ്രതിസന്ധി കൂടുതല്‍ ആഴത്തിലേയ്ക്ക് പതിക്കാനിടയാക്കുകയും ചെയ്യുമെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.ഓരോ മേഖലയില്‍ നിന്നും തകര്‍ച്ചയുടെ കഥകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. മാന്ദ്യത്തിലെത്തിയിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് മനസിലാക്കിയപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തേജക പാക്കേജെന്ന പേരില്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചത്.
പ്രധാനമായും നാല് ഘടകങ്ങളാണ് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നത്.സ്വകാര്യ നിക്ഷേപമാണ് അതിലൊന്ന്. പുതിയ പദ്ധതികളില്‍ സ്വകാര്യ സംരംഭകര്‍ പണം നിക്ഷേപിക്കുമ്പോള്‍ അത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും. രണ്ടാമത്തേത് പൊതുനിക്ഷേപമാണ്. അടിസ്ഥാന സൗകര്യ വികസനം, ഇതര വികസന പദ്ധതികള്‍ എന്നിവയില്‍ സര്‍ക്കാര്‍ പണം ചെലവിടുമ്പോള്‍ അത് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകും.മൂന്നാമത്തെ ഘടകം ആഭ്യന്തരമായുള്ള ഉപഭോഗമാണ്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും വന്‍ തോതില്‍ ചെലവഴിക്കപ്പെടുമ്പോള്‍ ബിസിനസുകള്‍ പച്ചപിടിക്കും. സമ്പദ്‌രംഗത്ത് ഉണര്‍വ് പ്രകടമാകും. നാലാമത്തെ ഘടകം, വിദേശ വിപണിയിലെ അല്ലെങ്കില്‍ ബാഹ്യമായ വിപണിയിലെ ഉപഭോഗമാണ്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആഭ്യന്തര വിപണിക്കപ്പുറത്തേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നത് ബിസിനസുകള്‍ക്ക് കരുത്ത് പകരും.എന്നാല്‍  ദീര്‍ഘമായ കാലയളവുകളിലായി ഈ നാല് ഘടകങ്ങളും വേണ്ട വിധത്തില്‍  ഭാരതം ഒട്ടാകെ പ്രവര്‍ത്തിക്കുന്നില്ല. കേന്ദ്രസർക്കാർ ഇപ്പോഴത്തെ  സാമ്പത്തിക പ്രതിസന്ധി എങ്ങനെ തരണം ചെയ്യും  എന്ന് നോക്കി കാണാം .

പ്രൊഫ്. ജോൺ കുരാക്കാർ

Friday, 30 August 2019

ആമസോൺ കാടുകൾ കത്തുന്നു ,ലോകം ചുട്ടുപൊള്ളുന്നു

ആമസോൺ  കാടുകൾ  കത്തുന്നു ,ലോകം ചുട്ടുപൊള്ളുന്നു  
ലോകത്തെ മഴക്കാടുകളില്‍ 50 ശതമാനവും ആമസോണിലാണ്. ഇപ്പോള്‍, ഈ വനങ്ങള്‍ ഭീഷണിയിലാണ്. 2019 ല്‍ ഇതുവരെ മാത്രം 71,843 കാട്ടുതീയാണ് ആമസോണ്‍ മഴക്കാടുകളില്‍ ഉണ്ടായത്. ഈ സംഖ്യ 2018 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 83 ശതമാനം കൂടുതലാണ്. ആമസോണ്‍ കാട്ടുതീ സംബന്ധിച്ച്‌ 2013 മുതല്‍ ഉള്ള കണക്കുകള്‍ നോക്കിയാല്‍ അന്നത്തേതിന് ഇരട്ടിയാണ് ഈ വര്‍ഷം ഇതുവരെയുള്ള കാട്ടുതീ..ആമസോൺ കാടുകൾ . വെറുമൊരു കാടല്ല, 55 ലക്ഷം - ച.കി.മീ.വിസ്തൃതിയുള്ള വലിയൊരു കാട്. നമ്മുടെ കേരളത്തിന് ആകെ 38,863 ച.കി.മീ. വിസ്തൃതിയാണുള്ളത് എന്നോർക്കണം. ഇന്ത്യയാകട്ടെ 32 ലക്ഷം ച.കി.മീ വിസ്തൃതിയുള്ള രാജ്യവും. അതായത് 145 കേരളത്തിന്റെയും ഏകദേശം ഒന്നേമുക്കാൽ ഇന്ത്യയുടെയും വലിപ്പമുള്ള മഴക്കാടാണിത്. . ബ്രസീൽ, ബൊളീവിയ, പെറു, ഇക്വഡോർ,കൊളംബിയ, വെനീസ്വല, ഗയാന,സുരീനാം, ഫ്രഞ്ച് ഗയാന എന്നീ ഒൻപത് രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന മഹാ ആരണ്യകം. ആമസോൺ നദിയും ഇവിടെയുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ നദിയാണതെന്ന് കരുതപ്പെടുന്നു. 6400 കി.മീ. ദൈർഘ്യം. ലോകത്തെ ഏറ്റവും വലിയ ശുദ്ധജലശേഖരം. ഒരു സെക്കന്റിൽ 20,90,00,000 ലിറ്റർ വെള്ളമൊഴുകുന്ന നദി. കഴിഞ്ഞ ഇരുപതിലധികം ദിവസങ്ങളായി ഇവിടെ കാട്ടുതീ പടർന്നിട്ട്. ബ്രസീൽ അതിർത്തിക്കുള്ളിൽ തുടങ്ങിയ അഗ്നിബാധ അയൽരാജ്യാതിർത്തികളിലേയ്ക്ക് വ്യാപിക്കുന്നു.
. ആമസോണിൽ 430 ഇനം ഉഭയജീവികൾ ഉണ്ടെന്ന് കണക്കാക്കുന്നു. കണ്ടാൽ ഉരഗത്തിന്റെ ഘടനയുള്ള, കൈകാലുകളില്ലാത്ത ഇഴഞ്ഞ് നീങ്ങുന്ന സീസിലിയൻസ് എന്ന ഉഭയജീവി അതിലൊരെണ്ണം മാത്രമാണ്. ആംഫിസ്ബയ്നിയൻസ് എന്ന വിഭാഗത്തിലാണ് ഈ ജീവിവർഗ്ഗം ഉൾപ്പെടുന്നത്. അന്ധൻ പുഴു എന്ന് അന്നാട്ടുകാർ വിളിക്കും.ഇവിടെ പൊതുവിലുള്ള ജൈവ വൈവിധ്യം പോലെ തന്നെ ഉഭയജീവികളിലെ വൈവിധ്യവും അതിനുള്ളിൽ തവളകളിലെ സവിശേഷ വൈവിധ്യവും വിസ്മയകരമാണ്. നിങ്ങളുടെ ചെറുവിരൽതുമ്പിൽ ഇരി ക്കാൻ മാത്രം വിലിപ്പമുള്ള തവളകളുണ്ട്.അരയടിയോളം വളർച്ചയെത്തുന്ന തവളകളുമുണ്ട്.പോയിസണസ് ഡാർട്ട് ഫ്രോഗ് ഉണ്ട്.വിഷ അമ്പൻ തവള എന്ന് മലയാളത്തിൽ വിളിക്കാം. ത്വക്കിൽ നിന്ന് മാരകവിഷം പുറപ്പെടുവിക്കാൻ കഴിവുള്ള തവളകളാണിവ.ആമസോണിലെ ഗോത്രവർഗ്ഗക്കാർ വിഷം പുരട്ടിയ അമ്പ് പ്രയോഗിക്കാൻ മിടുക്കരാണല്ലോ? ആ വിഷം ശേഖരിക്കുന്നത് ഈ തവളകളിൽ നിന്നാണ്. അങ്ങനെയാണിവയ്ക്ക് ഈ പേരുണ്ടായത്.പല്ലി, ഓന്ത്,പാമ്പ്, മുതല തുട ങ്ങിയ ഉരഗവർഗ്ഗങ്ങളുടെ വൈവിധ്യവും അമ്പരപ്പിക്കുന്നത് തന്നെ. മാരകവിഷമുള്ള അണലികൾ മുതൽ ഭീമത്തം കൊണ്ട് വിസ്മയിപ്പിക്കുന്ന അനക്കോണ്ട വരെ. 380 തരം ഉരഗങ്ങൾ. മൊത്തമെടുത്താൽ 40,000 സസ്യഇനങ്ങൾ ഉണ്ട് ഈ കാട്ടിൽ. 1300 ഇനം പക്ഷികൾ,3000 തരം - മത്സ്യങ്ങൾ,430 ഇനം സസ്തനികൾ, ഏതാണ്ട് 25 ലക്ഷം തരം ചെറുപ്രാണികൾ. കൗതുകകരവും വൈജ്ഞാനിക പ്രാധാന്യമുള്ളതുമായ പിങ്ക് ഡോൾഫിനുകൾ, ജാഗ്വാറുകൾ,ഗ്രീൻ അനാക്കോണ്ട, ഇലക്ട്രിക്ക് ഈൽ, മാംസഭോജികളായ, ഒരുപക്ഷേ നരഭോജികൾ തന്നെയായേക്കാവുന്ന പിരാനകൾ തുടങ്ങിയ സവിശേഷജന്തുക്കൾ - വേറെയും. മൂന്ന് മീറ്റർ വരെ വളരുന്ന മത്സ്യങ്ങൾ ആമസോൺ നദിയിൽ കാണപ്പെടുന്നു.
പലതും വംശനാശത്തിന്റെ വക്കിലാണ്. കഴിഞ്ഞ പതിനഞ്ച് കോടി വർഷങ്ങളായി ആമസോൺ കാടുകളിൽ ജീവിച്ചിരുന്ന പോഡോനെമിസ് എക്സ്പാൻസ എന്നയിനം ശുദ്ധജല ആമകൾ അപ്രത്യക്ഷമാകാൻ ഒരുങ്ങിയിരിക്കുന്നു. ആവാസവ്യവസ്ഥയിലുള്ള ചെറിയ മാറ്റങ്ങളോട് പോലും പെട്ടന്ന് പ്രതികരിക്കുന്ന തരം ജീവികളാണിവ. അതുകൊണ്ട് അവയുടെ സാന്നിധ്യവും ആരോഗ്യാവസ്ഥയും അവയുടെ ചുറ്റുപാടുമുള്ള പരിസ്ഥിതിയുടെ ആരോഗ്യത്തെ അളക്കാനുള്ള സൂചകങ്ങളായി കാണാവുന്നതാണ്. ഈ ആമകൾ നാട് നീങ്ങുന്നുവെന്നതിന്റെയർത്ഥം ആമസോൺ കാടുകൾ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നുവെന്നാണല്ലോ?ഇതൊക്കെ മറ്റ് ജന്തുക്കളുടെ കാര്യം. ഇരുപത്തിയേഴ് ലക്ഷം മനുഷ്യരുണ്ടവിടെ. 4,00-,500 അമേരിന്ത്യൻ ഗോത്രവർഗ്ഗങ്ങളിലായി അവർ വ്യാപിച്ചുകിടക്കുന്നു. ഇവർക്കെല്ലാം തനതായ സംസ്‌കാരവും ഭാഷയുമുണ്ട്. ഇവ - രിൽ 5,0-60 ഗോത്രങ്ങളെങ്കിലും പുറംലോകം കാണാത്തവരോ മറ്റ്  നാഗരിക മനുഷ്യരുമായി സമ്പർക്കമില്ലാത്തവരോ ആണ്. ഇങ്ങനെ നോക്കിയാൽ ആമസോൺ കാടുകൾ വിശ്വപ്രകൃതിയുടെ നിലയ്ക്കാത്ത ജീവന്റെയുന്മത്തനൃത്തവേദിയാണെന്ന് പറയാം.
. ഇവിടുത്തെ സസ്യങ്ങൾ പുറത്ത് വിടുന്ന ഓക്സിജന്റെ അളവ് കണക്കിലെടുത്ത് ആമസോണിനെ ‘ഭൂമിയുടെ ശ്വാസകോശംഎന്ന് വിളിക്കാറുണ്ട്.പ്രകൃതിയുടെ ഈ അക്ഷയഖനി നശിപ്പിക്കുന്നത് ആധുനിക മനുഷ്യന്റെ അശാസ്ത്രീയ പ്രവർത്തികൾ തന്നെയാണ് .ഇപ്പോഴത്തെ ദുരന്തം കന്നുകാലികൾക്കുള്ള മേച്ചിൽ പുറങ്ങൾ സജ്ജമാക്കുന്നതിന് തടിവ്യവസായികൾ മനപ്പൂർവം തീയിട്ടത് മൂലമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.തടി-ഖനി വ്യവസായത്തിനായി ആമസോൺ മേഖലയിലെ ഗോത്രവർഗ്ഗത്തെ നശിപ്പിക്കാനാണ് പ്രസിഡന്റ് ബോൾസനാറോ ശ്രമിക്കുന്നതെന്ന് ഗോത്രവർഗ്ഗനേതാക്കൾ അഭിപ്രായപ്പെടുന്നു. മുറഗോത്രക്കാർ ശരീരമാകെ ഓറഞ്ചും ചുവപ്പം ചായം പൂശി, - അമ്പും വില്ലുമെടുത്ത് യുദ്ധസജ്ജരായാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ലോകമെമ്പാടും പരിസ്ഥി തി സംഘടനകളും വിദ്യാർഥി യുവജനസംഘടനകളും ബ്രസീലിന്റെ അനങ്ങാപ്പാറ നയത്തിനെതിരേ പ്രതിഷേധസൂചകമായ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും ആരംഭിച്ചിട്ടുണ്ട്.വീണ്ടുവിചാരമില്ലാത്ത മുതലാളിത്ത വികസനപാത ലോകത്തെ മറ്റൊരു ദുരന്ത മുഖത്തേയ്ക്ക് നയിക്കുകയാണ്. വിവേകശാലികൾ ഒത്തുചേർന്ന് അതിനെ - തടയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.-ആമസോൺ കാട്ടുതീയുടെ മുഖ്യകാരണം ദുര മൂത്ത മനുഷ്യൻതന്നെയാണെന്നതു ലോകത്തെയാകെ ആത്മപരിശോധനയിലേക്കു കൊണ്ടുപോകേണ്ടതാണ്. കാട്ടുതീ കൊണ്ടുള്ള നാശം ഓരോ വർഷവും വ്യാപകമായി അനുഭവിക്കാറുള്ള കേരളവും ആമസോണിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. വനത്തിലെ ജൈവസമ്പത്തു കത്തിത്തീരുന്നതു നമുക്കും കണ്ടിരിക്കാനുള്ളതല്ല. വനനശീകരണത്തിനെതിരെ കൈകോർക്കാൻ കേരളം ഇനിയും വൈകരുത്.   ലോകം മുഴുവൻ അവിടത്തെ വനസംരക്ഷണത്തിനു മുന്നിട്ടിറങ്ങണം.

പ്രൊഫ്. ജോൺ കുരാക്കാർ

Thursday, 29 August 2019

കേരള ചീഫ് സെക്രട്ടറി സുപ്രീം കോടതിക്ക് മുകളിലോ?

കേരള  ചീഫ് സെക്രട്ടറി സുപ്രീം കോടതിക്ക് മുകളിലോ?

കേരള ചീഫ് സെക്രട്ടറിക്ക് എന്തുപറ്റി ? മലങ്കരസഭയുടെ പരമാദ്ധ്യക്ഷനോട്‌ 1934 ഭരണഘടനയുടെ ഒർജിനൽ ആയിട്ടു അങ്ങയുടെ ചേമ്പറിൽ ഹാജരാകുവാൻ ഉത്തരവിട്ടു. വര്ഷങ്ങളായി പല കോടതികളിലും കേസുകൾ നടത്തി പരാജയങ്ങൾ മാത്രംഏറ്റുവാങ്ങി ഇപ്പോൾ സകല പഴുതുകളും അടച്ചു 2017ജൂലൈ മൂന്നിനു ഇൻഡ്യ യുടെ പരമോന്നത നീതി പീഠത്തിന്റെ അന്തിമ വിധി ഓർത്തഡോൿസ്  സഭക്ക് ലഭിച്ചത് "കേരള ചീഫ് സെക്രട്ടറി അറിഞ്ഞില്ലേ ?  അതോ അറിഞ്ഞിട്ടും മറ്റാർക്കോവേണ്ടി അങ്ങയുടെ അധികാരം ദുർവിനിയോഗം ചെയ്യപ്പെടുകയാണോ ?1934 മുതൽ ബഹു. കോടതികളുടെ ആവശ്യപ്രകാരവും, സഭയുടെ കലാകാലങ്ങളിലുള്ള ആവശ്യപ്രകാരവും ഈ ഭരണഘടനക്കു മാറ്റം വരുത്തി കോണ്ടിരിക്കുന്നതുമാണ്. അതു എല്ലാവർക്കും അറിയാവുന്ന സത്യം ആണ്.പിന്നെ ഇപ്പോൾ അങ്ങ് ഒരുത്തരവ് ഇറക്കിയതിന്റെ പിന്നിലുള്ള  തന്ത്രം ആർക്കും മനസിലാക്കാൻ കഴിയും
കാലാകാലങ്ങളായി ഈ കേസുകൾ നടത്തിയ  കോടതികൾ ഈ ഭരണഘടനകാണാതെയാണോ വിധി പ്രസ്ഥാവിച്ചത് എന്ന് താങ്കൾ കരുതുന്നുണ്ടോ ?  ചീഫ് സെക്രട്ടറിയുടെ മുന്നിലെത്തിയ  പാത്രിയർക്കീസ് വിഭാഗത്തോട് അദ്ദേഹത്തിന്  ഒന്ന് ചോദിക്കാമായിരുന്നു ഇത്രയുംനാൾ കേസ് നടത്തിയിട്ടു ഒരിക്കൽ പോലും ഒരുകോടതിയിൽപോലും കാണിക്കാൻ പറ്റാത്ത അസ്സൽ  ഇനി കണ്ടിട്ട് എന്തുകാര്യം .മലങ്കരയുടെ തലവനായ പരിശുദ്ധ കാതോലീക്ക ബാവയെ വിളിച്ചു വരുത്താനുള്ള ശ്രമം  അല്പം കടന്നകൈയ്യായി പോയി .അദ്ദേഹം കാര്യങ്ങൾ  നിസ്സാരമായി കാണുകയാണോ എന്നു തോന്നുന്നു .പാത്രിയർക്കീസ്  വിഭാഗം കൊടുത്ത സകല കേസുകളും തള്ളി  എല്ലാ കോടതികളിൽ നിന്നും  സകല പഴുതുകളും അടച്ച് ഓർത്തഡോൿസ് സഭക്ക്  അന്തിമ വിധി ലഭിച്ചിരിക്കുന്നു   പ.രമോന്നത കോടതി വിധി പുറപ്പെടുവിച്ചു 25 മാസംവരെ  നടപ്പാക്കാതെ നീട്ടി കൊണ്ടുപോയിട്ട്  ഇപ്പോൾ  സഭയെ അധിക്ഷേപിക്കുന്നതിന്  തുല്യമാണ് ഭരണഘടനയുടെ ഒർജിനൽ ആവശ്യപ്പെടുന്നത് .കോടതിവിധികൾ ഉടനെ നടപ്പാക്കി കോർട്ടലക്ഷ്യം ഒഴിവാക്കി നിയമം നടത്തിത്തരുകയാണ് കേരള ചീഫ് സെക്രട്ടറി ചെയ്യേണ്ടത്

പ്രൊഫ്. ജോൺ കുരാക്കാർ


ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ഭാരതത്തിലെ സാമ്പത്തിക സാഹചര്യവും തകർച്ചയിൽ


ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ഭാരതത്തിലെ സാമ്പത്തിക സാഹചര്യവും തകർച്ചയിൽ

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ആഗോള തലത്തില്സാമ്പത്തിക വളര്ച്ച കുറഞ്ഞു. അമേരിക്കയും ജര്മനിയും അടക്കമുള്ള രാജ്യങ്ങള്വലിയ പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയുടെ സ്ഥിതിയും ആശാവഹമല്ല . ഭാരതത്തിന്റെ  സമ്പദ്വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തി ഉപദേശക സമിതി അംഗമായ രഥിൻ റോയ് രംഗത്ത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രഥിൻ റോയിയുടെ കണ്ടെത്തൽ. ഇന്ത്യ ഭാവിയിൽ ബ്രസീൽ,​ ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും രഥിൻ റോയ് പറയുന്നു. സാമ്പത്തിക വിദഗ്ദൻ കൂടിയായ രഥിൻ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെ ഡയറക്ടർ കൂടിയാണ്.സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. ജിഎസ്.ടി നിരക്കുകള്ലളിതമാക്കുമെന്നും ഇതു സംബന്ധിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.  ജിഎസ്ടി റീഫണ്ട് വൈകിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 70വര്ഷകാലയളവില്അഭിമുഖീകരിക്കാത്ത ഗുരുതരമായ പ്രശ്നങ്ങളാണ് സാമ്പത്തികമേഖല ഇപ്പോള്നേരിടുന്നതെന്ന് നീതി ആയോഗ് ചെയര്മാന്രാജീവ് കുമാര്‍. സ്വകാര്യമേഖലയുടെ ആശങ്കകള്പരിഹരിക്കാന്സര്ക്കാര്അടിയന്തരമായി ഇടപെടണമെന്നും രാജീവ് കുമാര്ആവശ്യപ്പെട്ടു.

അഞ്ചുവര്ഷത്തിനിടെയുളള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സമ്പദ്വ്യവസ്ഥ നീങ്ങുന്നത്. സാമ്പത്തിക വളര്ച്ച താഴ്ന്നു. പശ്ചാത്തലത്തിലാണ് രാജീവ്കുമാറിന്റെ പ്രസ്താവന. കഴിഞ്ഞ 70വര് കാലയളവില്ഇത്തരത്തിലുളള പണദൗര്ലഭ്യം രാജ്യം നേരിട്ടിട്ടില്ല. രാജ്യത്തെ മൊത്തം സാമ്പത്തികരംഗവും പ്രശ്നങ്ങള്നേരിടുകയാണ്. സ്വകാര്യമേഖലയെ വിശ്വാസത്തിലെടുക്കാന്ഏന്തെല്ലാം നടപടികള്സ്വീകരിക്കാന്കഴിയുമോ അതെല്ലാം ചെയ്യാന്സര്ക്കാര്തയ്യാറാകണമെന്ന് രാജീവ് കുമാര്ആവശ്യപ്പെട്ടു.
മാര്ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തികവര്ഷത്തില്വളര്ച്ച കേവലം 6.8 ശതമാനം മാത്രമാണ്. വര്ഷത്തിന്റെ ആദ്യ പാദത്തില്ഇത് 5.7 ശതമാനമായി താഴുമെന്നാണ് റിപ്പോര്ട്ടുകള്വ്യക്തമാക്കുന്നത്. ഉപഭോഗം കുറയുന്നതും നിക്ഷേപരംഗത്തെ തളര്ച്ചയുമാണ് സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെന്നും പ്രമുഖ ധനകാര്യ സ്ഥാപനമായ നോമുറയുടെ റിപ്പോര്ട്ടില്പറയുന്നു.
  ഉല്പ്പാദന മേഖലയിലെ തളര്ച്ച തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ  സാമ്പത്തിക രൂക്ഷമാക്കി. ഉല്പ്പാദന മേഖലയില്ഏപ്രില്‍ – ജൂണ്പാദത്തിലെ വളര്ച്ചാ നിരക്ക് കേവലം 3.6 ശതമാനമാണ്. കഴിഞ്ഞ വര്ഷം സമാന പാദത്തില്ഇത് 5.1 ശതമാനമായിരുന്നു. സർക്കാർ വളരെ ബുദ്ധിപൂർവം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു .ഇന്ത്യയും  പാകിസ്ഥാനും  ഒരു യുദ്ധത്തിലേക്ക് നീങ്ങുകയാണ് . യുദ്ധം ഉണ്ടാകുമ്പോള്ഒരു രാജ്യത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം യുദ്ധക്കൊതിയന്മാര്കണക്കാക്കാറില്ല.
 രാജ്യത്തെ യുക്തിബോധമുള്ള ജനങ്ങള്സടകുടഞ്ഞെണീറ്റ് രാജ്യത്തെ ഭരണാധികാരികളെ  നേർവഴിയിലേക്ക് നയിക്കണം  രാഷ്ട്രീയ പക്വതയോടും നയതന്ത്ര വിവേകത്തോടെയും മാത്രമാകണം സര്ക്കാര്പ്രവര്ത്തിക്കേണ്ടത്. ഇതാണ് ഇന്ത്യയില്നിന്നും വര്ത്തമാനകാല ലോകം പ്രതീക്ഷിക്കുന്നത്. സാമ്പത്തിക അടിത്തറ തകരാതെ  നോക്കേണ്ടത്  സർക്കാരിൻറെ കടമയാണ് .

പ്രൊഫ്. ജോൺ കുരാക്കാർ

സര്‍ക്കാര്‍നിര്‍ദ്ദേശംപക്ഷപാതപരവും നീതിനിഷേധവപരവും: ഓര്‍ത്തഡോക്സ് സഭ.

സര്ക്കാര്നിര്ദ്ദേശംപക്ഷപാതപരവും നീതിനിഷേധവപരവും: ഓര്ത്തഡോക്സ് സഭ.
അഡിഷണൽ ചീഫ് സെക്രട്ടറിയുടെ കത്ത് പ്രതിഷേധാര്ഹം: മാര്ദീയസ്ക്കോറോസ്

സഭാ തര്‍ക്കം സംബന്ധിച്ച് കേരള ഗവണ്‍മെന്റിനു വേണ്ടി അഡീഷനല്‍ ചീഫ് സെക്രട്ടറി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് അയച്ച കത്തിലെ പരാമര്‍ശങ്ങള്‍ പക്ഷപാതപരവും നീതിനിഷേധവുമാണെന്ന് ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്. കോടതി വിധി നടപ്പാക്കാനെന്ന വ്യാജേന, ആഗസ്റ്റ് 29 ന് ചര്‍ച്ചകള്‍ക്കായി പരിശുദ്ധ ബാവാ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെടുന്ന കത്തില്‍ 1934 ലെ ഭരണഘടനയുടെ അസല്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാകുന്നില്ല. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നാവായി സര്‍ക്കാര്‍ പരിണമിക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. കുറേക്കാലമായി പാത്രിയര്‍ക്കീസ് വിഭാഗം കേസുകളില്‍ക്കൂടി ആവശ്യപ്പെടുകയും, കേസുകള്‍ കേട്ട എല്ലാ കോടതികളും തളളുകയും ചെയ്ത ഒരു കാര്യമാണ് അഡീ. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. ബഹു. സുപ്രീംകോടതി വിധി അടിയന്തരമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് അസോസിയേഷന്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിനോടുളള പ്രതികരണമായി സഭാമേലദ്ധ്യക്ഷന്‍ 1934 ലെ ഭരണഘടനയുടെ ഒറിജിനലുമായി നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെടുന്നത് അവഹേളനമായി മാത്രമെ കാണാനാവൂ.
2017 ലെ സുപ്രീം കോടതി വിധിയില്‍ എല്ലാ കാര്യങ്ങളും ഇരുപക്ഷത്തിന്റെയും വാദമുഖങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അതിനാല്‍ കോടതിയുടെ തീര്‍പ്പ് സത്വരമായി അതിന്റെ പൂര്‍ണ്ണതയില്‍ നടപ്പാക്കുകമാത്രമാണ് സര്‍ക്കാരിനു ചെയ്യാനുളളതെന്നും കോടതി തന്നെ തീര്‍പ്പുകല്‍പ്പിച്ചിട്ടുളളതിനാല്‍ ഇനി ചര്‍ച്ചകള്‍ക്ക് യാതൊരുപ്രസക്തിയുമില്ലായെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നല്‍കിയ മറുപടി കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായുളള ക്ഷണം വിധി നടത്തിപ്പ് താമസിപ്പിക്കുവാനുളള ഉപായം മാത്രമാണ് എന്ന് വിലയിരുത്തേണ്ടി വരുന്നു.
മലങ്കര സഭാ ഭരണഘടനയുടെ 1934 ലെ രൂപമനുസരിച്ച് ഭരണം നടത്തണമെന്നല്ല കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ‘1934 ലെ ഭരണഘടനഎന്നത് ആ രേഖയുടെ പേരാണ്. ഭരണഘടന പലപ്രാവശ്യം ഭേദഗതി ചെയ്തിട്ടുളളതാണ്. 1995 ല്‍ സുപ്രീം കോടതി തന്നെ ആവശ്യപ്പെട്ടതനുസരിച്ച് അത് ഭേദഗതി ചെയ്തിട്ടുളളതാണ്. എല്ലാ ഭേദഗതികളും ഉള്‍ക്കൊളളുന്ന ഇന്നത്തെ രൂപമാണ് നടപ്പാക്കേണ്ടത്. അതാണ് അതിന്റെ അസ്സല്‍ രൂപം. 1934 ലെ രൂപം 1958 ല്‍ അവസാനിച്ച കേസില്‍ എക്സിബിറ്റ് എ.എം ആയി ഹാജരാക്കിയിട്ടുളളതും വിവിധ കോടതികള്‍ അത് വിശദമായി പഠിച്ച് അംഗീകരിച്ചിട്ടുളളതുമാണ്. ഇത്രയേറെ നിരീക്ഷണങ്ങളും വിധികളും ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തില്‍ നിന്നും, കേരള ഹൈക്കോടതിയില്‍ നിന്നും ആവര്‍ത്തിച്ചുണ്ടായിട്ടും സംസ്ഥാന ഭരണസംവിധാനം കൈക്കൊളളുന്ന നിലപാടുകള്‍ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനുളള അവിശ്വാസവും സര്‍ക്കാരിന്റെ നിക്ഷിപ്ത താല്പര്യവും വ്യക്തമാക്കുന്നതാണെന്നു മാത്രമെ വിലയിരുത്തുവാനാവുകയുളളു. അഡീ. ചീഫ് സെക്രട്ടറി വീണ്ടും ഈ പ്രശ്നം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത് കോടതിയലക്ഷ്യമാണ്. കോടതിവിധിയില്‍ പരാമര്‍ശിച്ചിരിക്കുന്നതും കോടതി അംഗീകരിച്ചിരിക്കുന്നതുമായ രേഖയുടെ അസല്‍പകര്‍പ്പ് കോടതിയില്‍ നിന്നുതന്നെ ലഭ്യമാക്കാനാവും എന്നത് മറന്നുകൊണ്ടാണോ ഈ നടപടികളെല്ലാം എന്നത് ആശ്ചര്യം ജനിപ്പിക്കുന്നു; ഉദ്ദേശ്യശുദ്ധിയില്‍ സംശയമുളവാക്കുന്നു. അതിനാല്‍ തന്നെ എത്രയും വേഗം സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

പ്രൊഫ്. ജോൺ കുരാക്കാർ

Monday, 26 August 2019

പരിസ്ഥിതിക്ക് ഇണങ്ങി ജീവിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്തു കൊണ്ടുള്ള വികസനമാണ് നമുക്കാവശ്യം

പരിസ്ഥിതിക്ക്  ഇണങ്ങി ജീവിക്കുകയും  പരിസ്ഥിതിയെ സംരക്ഷിക്കുകയും  ചെയ്തു കൊണ്ടുള്ള വികസനമാണ്  നമുക്കാവശ്യം
നമ്മുക്ക് നമുടെ പൂർവ്വികർ ദാനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ .പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമ്മുക്ക് വേണ്ടാ . പരിസ്ഥിതി യോട് ഇണങ്ങി കൊണ്ട് നമുക്ക് ജീവിക്കാൻ കഴിയണം .നമ്മുടെ  യുക്തിരഹിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്  പരിസ്ഥിതിക്ക്  ഇത്രയും  ആഘാതം സംഭവിച്ചത് .
ഇപ്പോൾ  ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുകയാണ് .ഭൂമിയുടെ സ്വഭാവമനുസരിച്ചാകണം, വീടുനിർമാണം ഉൾപ്പെടെയുള്ള ഭൂമിയുടെ വിനിയോഗം നടത്തേണ്ടത്. തീരപ്രദേശത്തും മലമ്പ്രദേശത്തും ഭൂമിയുടെ സ്വഭാവവും ഘടനയും വ്യത്യസ്തമാണ്.  ഓരോ സ്ഥലത്തെയും മണ്ണിനും പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന തരത്തിലേ ഭൂമി ഉപയോഗിക്കാവൂ. അതിനായി നിയമനിർമാണം ആവശ്യമാണ്.തുടർച്ചയായി രണ്ടുവർഷമുണ്ടായ പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും കേരളജനതയെ പരിഭ്രാന്തരാക്കിയിരിക്കുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്നു പേരുകേട്ട 1924-ലെ പ്രളയത്തിനുശേഷം കേരളം വിനാശകരമായ മറ്റൊരു പ്രളയം നേരിടുന്നത് കഴിഞ്ഞവർഷമാണ്. ഈ വർഷം ചിലയിടത്തെങ്കിലും സമാനമോ അതിനെക്കാൾ ഭീകരമോ ആയ അവസ്ഥയുണ്ടായി. ഭൂമിയുടെ വിനിയോഗത്തിലുണ്ടായ മാറ്റമാണ് ഇപ്പോഴത്തെ പ്രളയത്തിനും ഉരുൾപൊട്ടലിനും പ്രധാനകാരണമായതെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. തീവ്രമഴയും അതിതീവ്രമഴയുമൊക്കെ പെയ്താൽ താങ്ങാനുള്ള ശേഷി നമ്മുടെ കുന്നുകൾക്ക് ഇല്ലാതായിരിക്കുന്നു. ഈ പെരുമഴയെ ഉൾക്കൊള്ളാൻ പുഴകൾക്കു കഴിയാതായിരിക്കുന്നു. പുഴകവിഞ്ഞെത്തുന്ന വെള്ളത്തിന് കയറിക്കിടക്കാൻ നീർത്തടങ്ങൾ ഇല്ലാതായിരിക്കുന്നു.
മറ്റു പല സംസ്ഥാനങ്ങളിലും പ്രകൃതിക്ഷോഭത്താൽ ദുരന്തങ്ങളുണ്ടാവുമ്പോൾ കേരളം സുരക്ഷിതമെന്നാണ് നാം ആശ്വസിച്ചിരുന്നത്. പ്രകൃതിദുരന്തങ്ങളിൽനിന്ന് കേരളവും മുക്തമല്ല എന്ന തിരിച്ചറിവാണ് തുടരെയുണ്ടായ പ്രളയങ്ങളും അതിനിടയിലെ കടുത്ത ചൂടും വരൾച്ചയും നമുക്കുനൽകുന്നത്. പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചേ ഇവിടെ ജീവിതം സാധ്യമാകൂ. ആശ്രയിക്കുക എന്നതിനുപകരം ചൂഷണം ചെയ്യുകയെന്ന നിലയിലേക്ക് എത്തിയതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കുകാരണം. ചെറിയ സംസ്ഥാനമായ കേരളത്തിലെ പരിസ്ഥിതിലോലമായ പശ്ചിമഘട്ടത്തിൽ 5924 പാറമടകൾ ഉണ്ടെന്നറിയുമ്പോൾത്തന്നെ മനസ്സിലാവും മലനിരകളുടെ ശേഷി. പാറപൊട്ടിക്കാൻ നടത്തുന്ന തുടർച്ചയായ സ്‌ഫോടനങ്ങൾ ഓരോ കുന്നിലും ശക്തമായ ആഘാതമാണ് ഉണ്ടാക്കുന്നത്. പാറമടകൾ പ്രവർത്തിക്കുന്ന കുന്നുകളുടെ മറുവശത്തും എതിർവശത്തും ഉരുൾപൊട്ടലോ മലയിടിച്ചിലോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാനത്തെ പാറമടകളുടെ മാപ്പിങ് നടത്തിയപ്പോൾ വ്യക്തമായതാണ്. ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കിയ, ഒരുപാടുപേരെ അനാഥരാക്കിയ പ്രളയങ്ങൾക്ക് കാരണം പ്രകൃതിവിഭവങ്ങളെ തോന്നുംപോലെ ഉപയോഗിച്ചതുകൊണ്ടാണെന്നു തിരിച്ചറിയണം. പ്രകൃതിയെ ചൂഷണംചെയ്യാൻ  ആരെയും അനുവദിക്കരുത് .നാട്ടിൽ  നദികൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ ഒരു സ്ഥലം  ഉണ്ടാകണം .അതിജീവനത്തിനായി ജലവുമായി പോരാടുകയല്ല, ജലത്തോടൊപ്പം ശാന്തമായി കഴിഞ്ഞുകൂടുക എന്ന ആശയമാണ് മാതൃകയാക്കേണ്ടത്. പെരുമഴയും പ്രളയവും കൊണ്ടുണ്ടാകുന്ന മുഴുവൻ വെള്ളവും ഉൾക്കൊള്ളാൻ എല്ലാ ജലസ്രോതസ്സുകളെയും സജ്ജമാക്കണം .പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ ജനങ്ങളെ സജ്ജരാക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ

ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുന്നു’

ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുന്നു
ആമസോണ്മഴക്കാടുകളുടെ സംരക്ഷണത്തിന് 36 കോടിയുടെ സഹായവുമായി ഡി കാപ്രിയോ

ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുന്നു ; ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിന് 36 കോടിയുടെ സഹായവുമായി ഡി കാപ്രിയോ .ആമസോണ്‍ മഴക്കാടുകളെ അഗ്നിവിഴുങ്ങുമ്പോള്‍ വന സംരക്ഷണത്തിന് 36 കോടിയുടെ സഹായധനം (5 മില്യണ്‍ ഡോളര്‍) പ്രഖ്യാപിച്ച് ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോയുടെ സംഘടന. എര്‍ത്ത് അലൈന്‍സ് എന്ന സംഘടനയാണ് മഴക്കാടുകളുടെ സംരക്ഷണത്തിന് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡി കാപ്രിയോ, സുഹൃത്തുക്കളായ ലോറന്‍സ് പവല്‍ ജോബ്‌സ്, ബ്രയാന്‍ ഷേത്ത് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് എര്‍ത്ത് അലൈന്‍സ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. 2013 നിപ്പുറം ഇതുവരെയുണ്ടായതില്‍ ഏറ്റവും ബൃഹത്തായ തീപ്പിടുത്തം ആമസോണ്‍ മഴക്കാടുകളെ ചുട്ടെരിക്കുകയാണ്.
ബ്രസീലില്‍ നിന്ന് കൊളംബിയയിലേക്ക് നീളുന്നതാണ് ആമസോണ്‍ മഴക്കാടുകള്‍. ഓരോ മിനിട്ടിലും 200 അടിയോളം വിസ്തൃതിയില്‍ മരങ്ങള്‍ കത്തുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഭൂമിയില്‍ ലഭ്യമാകുന്ന ഓക്‌സിജന്റെ 20 ശതമാനവും പ്രദാനം ചെയ്യുന്നത് ഇവിടമാണ്. ഭൂമിയുടെ ശ്വാസകോശമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വനങ്ങളാണ് കത്തിയെരിയുന്നത്. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതില്‍ വലിയ അളവ് സംഭാവന ചെയ്യുന്ന മഴക്കാടുകള്‍ ഇല്ലാതാകുന്നത് ലോകത്തിന്റെ തന്നെ ആശങ്കയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വനത്തിന്റെ സംരക്ഷണത്തിന് സഹായഹസ്തവുമായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുള്ള ഡി കാപ്രിയോ എത്തിയത്.
തീയണയ്ക്കാനും വനത്തെ സംരക്ഷിക്കാനും പ്രവര്‍ത്തിക്കുന്ന 5 പ്രാദേശിക സംഘടനകള്‍ക്ക് ഈ പണം വീതിച്ചുനല്‍കും. വനസംരക്ഷണത്തിനും കാട്ടതീയെ തുടര്‍ന്ന് ദുരിതത്തിലായ വിഭാഗങ്ങളുടെ പുനരധിവാസത്തിനുമായാണ് തുക ചെലവഴിക്കുക. വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഭൂമി അഭിമുഖീകരിക്കുമ്പോള്‍ ഉടന്‍ ഇടപെടല്‍ നടത്താന്‍ ലക്ഷ്യമിട്ട് കഴിഞ്ഞമാസമാണ് ലിയനാര്‍ഡോ ഡി കാപ്രിയോ - ഫൗണ്ടേഷന്‍ എര്‍ത്ത് അലൈന്‍സുമായി ചേര്‍ന്നത്. 1998 ലാണ് ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഇതുവരെ 100 ദശലക്ഷം ഡോളറിന്റെ സഹായധനം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫൗണ്ടേഷന്‍ ചെലവഴിച്ചിട്ടുണ്ട്.

Prof. John Kurakar