കേരള ചീഫ് സെക്രട്ടറി സുപ്രീം കോടതിക്ക് മുകളിലോ?
കേരള ചീഫ് സെക്രട്ടറിക്ക് എന്തുപറ്റി ? മലങ്കരസഭയുടെ പരമാദ്ധ്യക്ഷനോട് 1934 ഭരണഘടനയുടെ ഒർജിനൽ ആയിട്ടു അങ്ങയുടെ ചേമ്പറിൽ ഹാജരാകുവാൻ ഉത്തരവിട്ടു. വര്ഷങ്ങളായി പല കോടതികളിലും കേസുകൾ
നടത്തി പരാജയങ്ങൾ മാത്രംഏറ്റുവാങ്ങി ഇപ്പോൾ സകല പഴുതുകളും അടച്ചു 2017ജൂലൈ മൂന്നിനു ഇൻഡ്യ യുടെ പരമോന്നത നീതി പീഠത്തിന്റെ അന്തിമ വിധി ഓർത്തഡോൿസ് സഭക്ക്
ലഭിച്ചത് "കേരള ചീഫ് സെക്രട്ടറി അറിഞ്ഞില്ലേ ? അതോ
അറിഞ്ഞിട്ടും മറ്റാർക്കോവേണ്ടി അങ്ങയുടെ അധികാരം ദുർവിനിയോഗം ചെയ്യപ്പെടുകയാണോ ?1934 മുതൽ ബഹു. കോടതികളുടെ ആവശ്യപ്രകാരവും, സഭയുടെ കലാകാലങ്ങളിലുള്ള ആവശ്യപ്രകാരവും ഈ ഭരണഘടനക്കു മാറ്റം
വരുത്തി കോണ്ടിരിക്കുന്നതുമാണ്. അതു എല്ലാവർക്കും അറിയാവുന്ന സത്യം ആണ്.പിന്നെ ഇപ്പോൾ അങ്ങ് ഒരുത്തരവ് ഇറക്കിയതിന്റെ പിന്നിലുള്ള തന്ത്രം
ആർക്കും മനസിലാക്കാൻ കഴിയും
കാലാകാലങ്ങളായി ഈ കേസുകൾ നടത്തിയ കോടതികൾ
ഈ ഭരണഘടനകാണാതെയാണോ വിധി പ്രസ്ഥാവിച്ചത് എന്ന് താങ്കൾ കരുതുന്നുണ്ടോ ? ചീഫ്
സെക്രട്ടറിയുടെ മുന്നിലെത്തിയ പാത്രിയർക്കീസ്
വിഭാഗത്തോട് അദ്ദേഹത്തിന് ഒന്ന്
ചോദിക്കാമായിരുന്നു ഇത്രയുംനാൾ കേസ് നടത്തിയിട്ടു ഒരിക്കൽ പോലും ഒരുകോടതിയിൽപോലും കാണിക്കാൻ പറ്റാത്ത അസ്സൽ ഇനി
കണ്ടിട്ട് എന്തുകാര്യം .മലങ്കരയുടെ തലവനായ പരിശുദ്ധ കാതോലീക്ക ബാവയെ വിളിച്ചു വരുത്താനുള്ള ശ്രമം അല്പം
കടന്നകൈയ്യായി പോയി .അദ്ദേഹം കാര്യങ്ങൾ നിസ്സാരമായി
കാണുകയാണോ എന്നു തോന്നുന്നു .പാത്രിയർക്കീസ് വിഭാഗം
കൊടുത്ത സകല കേസുകളും തള്ളി എല്ലാ
കോടതികളിൽ നിന്നും സകല
പഴുതുകളും അടച്ച് ഓർത്തഡോൿസ് സഭക്ക് അന്തിമ
വിധി ലഭിച്ചിരിക്കുന്നു പ.രമോന്നത കോടതി വിധി പുറപ്പെടുവിച്ചു 25 മാസംവരെ നടപ്പാക്കാതെ
നീട്ടി കൊണ്ടുപോയിട്ട് ഇപ്പോൾ സഭയെ
അധിക്ഷേപിക്കുന്നതിന് തുല്യമാണ്
ഭരണഘടനയുടെ ഒർജിനൽ ആവശ്യപ്പെടുന്നത് .കോടതിവിധികൾ ഉടനെ നടപ്പാക്കി കോർട്ടലക്ഷ്യം ഒഴിവാക്കി നിയമം നടത്തിത്തരുകയാണ് കേരള ചീഫ് സെക്രട്ടറി ചെയ്യേണ്ടത്
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment