കവളപ്പാറയിൽ മണ്ണിനടിയിൽ നിന്ന് രാത്രി നിലവിളി കേട്ടതായി നാട്ടുകാർ
കവളപ്പാറയിൽ
സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
നാൽപ്പതിയോളം മണ്ണിനടിയില്‍ 46 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ്
വിവരം. കഴിഞ്ഞ ദിവസം രാത്രി മണ്ണിനടിയിൽപ്പെട്ടുപോയ വീടുകളിൽ ചിലതിൽ നിന്ന്
ആളുകളുടെ കരച്ചിൽ കേട്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ചിലയിടങ്ങളിൽ
വീടുകളുടെ കോൺക്രീറ്റ് മുകൾഭാഗം മണ്ണിനുമുകളിൽ കാണാം. ഇവിടങ്ങളിൽ ആദ്യം
പരിശോധന നടത്താനാണ് രക്ഷാപ്രവർത്തകസംഘത്തിന്റെ തീരുമാനം.
മരങ്ങൾ
വെട്ടിമാറ്റിയ ശേഷം ഈ വീടുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്തും. അതിന്
ശേഷമാകും മറ്റിടങ്ങളിൽ പരിശോധന നടത്തുക. നാല്‍പ്പതടിയോളം മണ്ണിനടിയിലാണ്
വീടുകളും ആളുകളും കുടുങ്ങിക്കിടക്കുന്നത്. അതിനിടെ രക്ഷാപ്രവർത്തനത്തിടെ
കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടി. ഇതോടെ രക്ഷാപ്രവർത്തനം താത്ക്കാലികമായി
നിർത്തിവെച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം നടക്കുന്നതിന്റെ മറുഭാഗത്താണ്
ഇപ്പോൾ ഉരുൾപൊട്ടിയിരിക്കുന്നത്. ഇതുവരെ രണ്ട് കുട്ടികളുൾപ്പെടെ
മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment