ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. അമേരിക്കയും ജര്മനിയും അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയുടെ സ്ഥിതിയും ആശാവഹമല്ല . ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തി ഉപദേശക സമിതി അംഗമായ രഥിൻ റോയ് രംഗത്ത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രഥിൻ റോയിയുടെ കണ്ടെത്തൽ. ഇന്ത്യ ഭാവിയിൽ ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും രഥിൻ റോയ് പറയുന്നു. സാമ്പത്തിക വിദഗ്ദൻ കൂടിയായ രഥിൻ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെ ഡയറക്ടർ കൂടിയാണ്.സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. ജിഎസ്.ടി നിരക്കുകള്‍ ലളിതമാക്കുമെന്നും
ഇതു സംബന്ധിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി
റീഫണ്ട് വൈകിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 70വര്‍ഷകാലയളവില്‍ അഭിമുഖീകരിക്കാത്ത ഗുരുതരമായ പ്രശ്നങ്ങളാണ് സാമ്പത്തികമേഖല ഇപ്പോള്‍ നേരിടുന്നതെന്ന് നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാര്‍. സ്വകാര്യമേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും രാജീവ് കുമാര്‍ ആവശ്യപ്പെട്ടു.
അഞ്ചുവര്‍ഷത്തിനിടെയുളള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സമ്പദ്വ്യവസ്ഥ നീങ്ങുന്നത്. സാമ്പത്തിക വളര്ച്ച താഴ്ന്നു. ഈ പശ്ചാത്തലത്തിലാണ് രാജീവ്കുമാറിന്റെ പ്രസ്താവന. കഴിഞ്ഞ
70വര്‍ഷ കാലയളവില്‍ ഇത്തരത്തിലുളള
പണദൗര്‍ലഭ്യം രാജ്യം നേരിട്ടിട്ടില്ല. രാജ്യത്തെ മൊത്തം സാമ്പത്തികരംഗവും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. സ്വകാര്യമേഖലയെ വിശ്വാസത്തിലെടുക്കാന്‍ ഏന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ അതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രാജീവ് കുമാര്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ
സാമ്പത്തികവര്‍ഷത്തില്‍ വളര്‍ച്ച കേവലം 6.8 ശതമാനം മാത്രമാണ്. ഈ വര്‍ഷത്തിന്റെ
ആദ്യ പാദത്തില്‍ ഇത് 5.7 ശതമാനമായി താഴുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉപഭോഗം കുറയുന്നതും നിക്ഷേപരംഗത്തെ തളര്ച്ചയുമാണ് സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെന്നും പ്രമുഖ ധനകാര്യ സ്ഥാപനമായ നോമുറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉല്‍പ്പാദന മേഖലയിലെ തളര്ച്ച തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ സാമ്പത്തിക
രൂക്ഷമാക്കി. ഉല്‍പ്പാദന മേഖലയില്‍ ഏപ്രില്‍ – ജൂണ്‍ പാദത്തിലെ വളര്‍ച്ചാ നിരക്ക് കേവലം 3.6 ശതമാനമാണ്. കഴിഞ്ഞ വര്ഷം സമാന പാദത്തില്‍
ഇത് 5.1 ശതമാനമായിരുന്നു. സർക്കാർ വളരെ ബുദ്ധിപൂർവം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു .ഇന്ത്യയും പാകിസ്ഥാനും ഒരു
യുദ്ധത്തിലേക്ക് നീങ്ങുകയാണ് . യുദ്ധം ഉണ്ടാകുമ്പോള്‍ ഒരു രാജ്യത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം യുദ്ധക്കൊതിയന്‍മാര്‍ കണക്കാക്കാറില്ല.
രാജ്യത്തെ
യുക്തിബോധമുള്ള ജനങ്ങള്‍ സടകുടഞ്ഞെണീറ്റ് രാജ്യത്തെ ഭരണാധികാരികളെ നേർവഴിയിലേക്ക്
നയിക്കണം രാഷ്ട്രീയ
പക്വതയോടും നയതന്ത്ര വിവേകത്തോടെയും മാത്രമാകണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതാണ് ഇന്ത്യയില്‍ നിന്നും വര്‍ത്തമാനകാല ലോകം പ്രതീക്ഷിക്കുന്നത്. സാമ്പത്തിക അടിത്തറ തകരാതെ നോക്കേണ്ടത് സർക്കാരിൻറെ
കടമയാണ് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment