ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ എന്തുചെയ്യും
ദശാബ്ദങ്ങളായി നടക്കുന്ന മലങ്കര സഭാ കേസ് അതിൻറെ അവസാനത്തിൽ എത്തിനിൽക്കുകയാണ് .സത്യം തിരിച്ചറിയാത്ത ഒരുവിഭാഗം ഇപ്പോഴും
സഭയിലുണ്ട് .നൂറ്റാണ്ടിന്റെ പാരമ്പര്യം ഉണ്ട് സഭാതർക്കത്തിന്; കോടതികൾ പലതും കയറിയിറങ്ങി, വിശ്വാസികളുടെ കോടികണക്കിന് പണംകേസിനുംമറ്റുമായി നഷ്‌ടപ്പെടുത്തി . തോൽവി സംഭവിച്ചപ്പോൾ പാത്രിയർക്കിസ് വിഭാഗം രമ്യതയുമായി വന്നതും പരസ്പരം മെഴുകുതിരി കത്തിച്ചു കൊടുത്ത് സഹോദരങ്ങൾ ഒന്നിച്ചതും ഓർമ്മയില്ലേ ? ഓർത്തഡോക്സ് സഭയ്ക്ക് പാത്രിയർക്കിസ് വിഭാഗം കോടതിച്ചിലവ് തിരികെ കൊടുക്കുവാൻ വിധിച്ചതും ഒരമ്മയില്ലേ ?പന്ത്രണ്ടു വർഷം പൂർത്തിയായ അന്ന് കൊടുത്തു വിഘടിത വിഭാഗം വീണ്ടും കേസ്; കാലങ്ങൾ കഴിഞ്ഞു, കേസിന്റെ വിധിവരുന്നതിനു തൊട്ടു മുൻപ് കോടതി വിധി എന്താണ് എങ്കിലും അത് അംഗീകരിക്കും എന്ന് വിഘടിതവിഭാഗം പ്രഖ്യാപിച്ചു'.. കോടതിവിധി പാത്രിയർക്കിസ് സമൂഹത്തിനു എതിരായി. അന്നുമുതൽ തുടങ്ങി ഇടവകകളിൽ ഞങ്ങൾക്കാണ് ഭൂരിപക്ഷം, ഞങ്ങളാണ് വലുത്, കൈവെപ്പുണ്ട്, കുപ്പായം ഞങ്ങളുടേതാണ്, ഭരണഘടന റെജിസ്റ്റർ ചെയ്തിട്ടില്ല, ക്യൂറേറ്റീവ് പെറ്റിഷൻ, ചർച്ച് ആക്റ്റ്, ശവം വെച്ച് വിലപേശൽ തുടങ്ങിയ കലാപരിപാടികളുമായി തെരുവിൽ ഇറങ്ങി. ഇതിനിടയ്ക്ക് ഓർത്തഡോക്സ് സഹോദരങ്ങളുടെ കൈവെട്ടിയും, തലതല്ലിപൊട്ടിച്ചും, വധശ്രമം നടത്തിയും, ഗുണ്ടാ വിളയാട്ടങ്ങൾ അരങ്ങേറി.
കോടതിവിധികളെ പച്ചയായി ലംഘിച്ചു നാട്ടിൽ പോലീസിന്റെയും സർക്കാരിന്റെയും ഒത്താശയിൽ അരാജകത്വം സൃഷ്ടിക്കുന്നു .ഭൂരിപക്ഷം തെളിയിക്കാൻ അവസരം കൊടുത്തു, കോടതിയിൽ നിന്ന് തന്നെ, പക്ഷെ തോൽക്കും എന്നു ഉറപ്പുണ്ടായിരുന്നതുകൊണ്ടു അവിടെനിന്നു ചാടിപ്പോയി 2002 ൽ പുതിയ സഭയുണ്ടാക്കി, ഭരണഘടനയുണ്ടാക്കി. ഇതുകൊണ്ടൊന്നും തീർന്നില്ല, പാവപ്പെട്ട ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരി കേസിന് എന്നപേരിൽ ലക്ഷങ്ങളും കോടികളും പിരിച്ചു പാവങ്ങളുടെ സ്വത്തും സമ്പാദ്യവും ഇല്ലാതാക്കികൊണ്ടിരിക്കുന്നു .രണ്ടുകൂട്ടരും ഒത്തൊരുമിച്ചു വസിച്ച ആരാധനാലങ്ങളിൽ നിന്ന്, അധികാരത്തിന്റെയും സ്വത്തിന്റെയും പേരിൽ പിതാക്കന്മാർ തുടങ്ങിവച്ച തർക്കങ്ങൾ, അടിച്ചിറക്കിവിടലുകൾ എല്ലാത്തിനും കാലം കണക്കുപറഞ്ഞു. യോജിക്കാൻ കഴിയാത്തവിധം പാത്രിയർക്കീസ് വിഭാഗത്തിൽ ഒരു കൂട്ടം അകന്നുകഴിഞ്ഞു . കോടതിവിധി അംഗീകരിച്ചു രണ്ടായി പിരിഞ്ഞു സമാധാനം പുനഃസ്ഥാപിക്കൂ. അല്ലെങ്കിൽ കാലം ഒരിക്കലും മാപ്പുതരില്ല .
ശവം വച്ച് ഇനി വില പേശാനാവില്ല .പാത്രിയർക്കീസ് വിഭാഗം പാവങ്ങളെ വച്ച് മുതലെടുക്കുകയാണ് പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ് ദേവാലയത്തിൽ യാക്കോബായ വിഭാഗത്തിലെ മുണ്ടക്കൽ റെജി (52) യുടെ ശവസംസ്കാര ശുശ്രൂഷകൾ അവരുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം ഓർത്തഡോക്സ് വൈദീകർ നടത്തികൊടുത്തു.മരിച്ച റെജി പാത്രക്കീസ് വിഭാഗത്തിന്റെ ട്രസ്റ്റി ആയിരുന്ന മുണ്ടക്കൽ ബേബിയുടെ സഹോദരൻ ആണ്.പരേതന്റെ ശവസംസ്കാര ശുശ്രൂഷകൾ വീട്ടിലും ദേവാലയത്തിലും സെമിത്തേരിയിലും 1934 പ്രകാരം നിയമിതനായ വികാരി ബഹു.എൽദോ കുരിയാക്കോസ് അച്ചന്റെ മുഘ്യ കാർമീകത്വത്തിൽ ഭംഗിയായി നടത്തി.പാവപെട്ട യാക്കോബായക്കാരൻറെ ശവം വച്ച് പേശുന്നത് നിർത്തിക്കൂടെ ?
പ്രൊഫ്. ജോൺ കുരാക്കാർ