ഇടിഞ്ഞുപൊളിഞ്ഞ പള്ളികളും കുറെ വിശ്വാസികളും
യാക്കോബായ വിഭാഗത്തിന്റെ മെത്രോപ്പോലീത്തൻ ട്രസ്റ്റീ അഭി ഗ്രീഗോറിയോസ് തിരുമേനി ഇന്ന് പത്രങ്ങൾക്കു മുൻപിൽ നടത്തിയ പ്രസ്താവന കേൾക്കാനിടയായി .മലങ്കര സഭയിലെ ഒരു വിഭാഗത്തിനുണ്ടായ ദയനീയാവസ്ഥക്കു കാരണമെന്താണ് ? ഓരോ ദിവസവും ഒന്നും രണ്ടും പള്ളികൾ മലങ്കര സഭയിലേക്കു മടങ്ങി പോകുകയാണ് . .ഇന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള കൂത്താട്ടുകുളം ചോരക്കുഴി സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പളളികേസിൽ വിധി നടപ്പാക്കുന്നതിന് വേണ്ട നടപടികൾ ജില്ലാ കളക്ടർ കൈക്കൊള്ളണമെന്ന് മുവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവായിരിക്കുകയാണ് ..ഇനി യാക്കോബായവിഭാഗംവിശ്വാസികൾ ഉറച്ച തീരുമാനം പറയേണ്ടിയിരിക്കുന്നു .അവർമലങ്കരസഭയുടെഒരു വിഭാഗംആണോ അതോ ഒരു പ്രത്യേകസഭ ആണോ എന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു .മലങ്കര സഭയുടെ ഭാഗമാണെങ്കിൽ സമാന്തരഭരണം നടത്തി കൊണ്ടുപോകാൻ പറ്റില്ല.അവർകോടതിവിധിഅംഗീകരിച്ചുകോടതി അംഗീകരിച്ചഭരണഘടനയെയും ഭരണ സംവിധാനത്തെയും സ്വീകരിക്കണം..
ഓർത്തഡോൿസ് സഭയുമായി യോജിച്ചു പോകാൻ പറ്റാത്ത കാര്യങ്ങളായി യാക്കോബായക്കാർ പറയുന്നത് ഇതിക്കെയാണ് .1 -ഓർത്തഡോൿസ് വിശ്വാസം യാക്കോബായ വിശ്വാസത്തിന് വിരുദ്ധംആണ് .2 ഓർത്തഡോൿസ് വൈദീകർ മുടക്കപെട്ടവർ ആണ് , അവരുടെ കൂദാശകൾ സ്വീകാര്യം അല്ല 3 ഓർത്തഡോൿസ് വൈദീകർ മൃതശരീരത്തിൽ തൊടാൻ പാടില്ല .ഇങ്ങനെയാണെങ്കിൽ ഇനി എന്താണ് വഴി ? സഭ വിട്ടു പോകേണ്ടിവരും .ഒരു സഭയിൽ മാമ്മോദീസ മുങ്ങിആ സഭയുടെ കൂദാശകൾ സ്വീകരിച്ചുഎന്നത്കൊണ്ട്ഒരു വിശ്വാസിയെ ആ ദേവാലയത്തിന്റെ സെമിത്തേരി യിൽ അടക്കാൻ കഴിയില്ല. മാതാപിതാക്കളെഅടക്കിയിട്ടുണ്ട് ഭർത്താവിന്റെയോ ഭാര്യയെ അടക്കി എന്നത് കൊണ്ട് ഈ അവകാശം ഒരു സഭകളും അനുവദിച്ചു നൽകുന്നില്ല .അവർ മരിക്കുന്ന കാലത്തുഅവർആ ഇടവകയിലെ അല്ലെങ്കിൽ ആ സഭയിലെ ഏതെങ്കിലും ഇടവകയിൽ അംഗം ആയിരിക്കേണം എന്ന് നിർബന്ധം ആണ് . എത്രയോ വിശ്വാസികൾ സഭയും വിശ്വാസവും ഉപേക്ഷിച്ചു പെന്തക്കോസ്തു കത്തോലിക്കാ മാർത്തോമാ വിശ്വാസങ്ങളിൽ പോകുന്നു. അവരെ അവർ മാമ്മോദീസ മുങ്ങി അംഗമായിരുന്ന ദേവാലയത്തിന്റെ സെമിത്തേരി യിൽ അടക്കം ചെയ്യാറുണ്ടോ ? ഒന്നായി പോകാൻ കഴിയില്ലെങ്കിൽ മഞ്ഞനിക്കര പ്രസംഗത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ആഹ്വാനം ചെയ്ത പോലെ നഷ്ടപെട്ട പള്ളികൾക്കു പകരം പള്ളിയും സെമിത്തേരി യും നിങ്ങൾ ഉണ്ടാക്കണം. കേരളത്തിൽനിങ്ങളെ പിന്തുണക്കുന്ന എല്ലാ വിഭാഗക്കാരും അകമഴിഞ്ഞ് സഹായിക്കും.അതോടെ ശവം വെച്ചുള്ള നാടകവും വഴിയോരത്തെ പ്രകടനവും ഇല്ലാതാകും
.ഇപ്പോൾ .അപഹാസ്യർ യാക്കോബായക്കാർ മാത്രമല്ല . ഇന്ത്യയിലെ ഓർത്തഡോൿസ്സഭയും ക്രിസ്തീയസഭ മുഴുവൻ അപഹാസ്യർആകുകയാണ് ..ഒന്നുകിൽ വിധി അംഗീകരിക്കുക അല്ലെങ്കിൽ സഭ വിട്ടു പോവുക .യാക്കോബായ വിഭാഗത്തിന് ഈ രണ്ടു മാർഗങ്ങളെ ഉള്ളു. .പള്ളികളുടെ സെമിത്തേരികൾ പൊതുശ്മശാനങ്ങളല്ല. അത് ഇടവകാംഗങ്ങളുടെ ആവശ്യത്തിനായി ഉള്ളതാണ്. ഇത് തന്നെയാണ് എല്ലാ ക്രൈസ്തവ സഭകളിലും നിലവിലുള്ള നടപടിക്രമം. മരിച്ചയാളുടെ ബന്ധുക്കൾ ഇടവകയുടെ നിയമാനുസൃത ചുമതലക്കാരോട് ആവശ്യപ്പെട്ടാൽ അവരുടെ ചുമതലയിൽ മൃതശരീരം സംസ്ക്കരിക്കുന്നതിന് ഒരു തടസ്സവുമില്ല.സെമിത്തേരികൾ ഇടവകാംഗളുടെ മാത്രം ഉപയോഗത്തിനുള്ളതാണ് എന്ന തത്ത്വം പാത്രിയർക്കീസ് വിഭാഗവും പണ്ട് മുതൽ മുതലേ അംഗീകരിച്ചുവരുന്നതാണ്. പ്രശസ്തയായൊരു ചലച്ചിത്ര താരത്തിൻറെ മുത്തശിയുടെ മൃതശരീരം കുമരകത്ത് യാക്കോബായ വിഭാഗത്തിൻറെ കൈവശമുള്ള പള്ളിയിൽ നടത്തുവാൻ വിസമ്മതിച്ചതും, ജോസഫ് വെണ്ടറപ്പിള്ളിൽ അച്ചന്റെ സംസ്ക്കാരം വടവുകോട് പള്ളിയിൽ നടത്തുവാൻ യാക്കോബായ വിഭാഗം തടസം സൃഷ്ടിച്ചതും എല്ലാം ഇതേ വാദമുന്നയിച്ച് കൊണ്ടാണ്
ശവസംസ്കാരവുമായി ബന്ധപ്പെട്ടു യാക്കോബായ വിഭാഗം ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ കൊടുത്തിരുന്ന പരാതികളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് രേഖകൾ കൈമാറി .. സംസ്കാരവുമായി ബന്ധപ്പെട്ടു ഉചിതമായ തീരുമാനം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് എടുക്കാമെന്നും എന്നാൽ ഒരു തീരുമാനവും സുപ്രീം കോടതിയിൽ നിന്നുണ്ടായ ഉത്തരവിനെ മറികടന്നാവരുത് എന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ സൂചിപ്പിച്ചിരിക്കയാണ് .
യഥാർത്ഥത്തിൽ മലങ്കരസഭയെ തന്‍റെ കാല്‍ക്കീഴിലാക്കുവാന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ചെയ്ത ഒരു കടുംകയ്യാണ് മലങ്കര സഭയില് ഒരു ഗ്രൂപ്പിനെ സൃഷ്ടിക്കുവാന്‍ കാരണമായത്. കര്‍ത്താവിന്‍റെ അപ്പോസ്തോലനും മലങ്കരസഭയുടെ സ്ഥാപകനുമായ മാര്ത്തോമ്മാശ്ലീഹായ്ക്കു പൗരോഹിത്യമില്ലെന്നും പൗരോഹിത്യമില്ലാത്തതുകൊണ്ട് അദ്ദേഹത്തിന് സിംഹാസനമില്ലെന്നും സിംഹാസനമില്ലാത്തതുകൊണ്ട് അധികാരമില്ലെന്നും തന്മൂലം ഈ സഭ അന്ത്യോഖ്യന്‍ സിംഹാസനത്തിന്‍റെ കീഴിലായിരിക്കണമെന്നും വരുത്തിവയ്ക്കുകയെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മാര്ത്തോമ്മായ്ക്ക് പട്ടമില്ലെന്നും സിംഹാസനമില്ലെന്നും ക്രൈസ്തവസഭയില്പെട്ട ആരെങ്കിലും പറയുവാന്‍ തുനിയുമോ എന്നു ചിന്തിച്ചുപോകുന്നു..മാർത്തോമ്മ ശ്ലീഹായെ തള്ളി പറഞ്ഞതാണ് പാത്രിയർക്കീസ് വിഭാഗത്തിൻറെ തകർച്ചക്ക് ഇടയാക്കിയത് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment