അക്രമം നടത്തുന്നവരും (അക്രമികൾക്ക് കുട പിടിക്കുന്നവരും
പാത്രിയർക്കീസ് വിഭാഗത്തിൻറെ തകർച്ചയിൽ പൊതുസമൂഹത്തിന് വളരെ വിഷമം ഉണ്ട് . കോടതിവിധിയെ മറികടക്കാൻ ആർക്കുമാവില്ല .എല്ലാപള്ളികളും പോകുമെന്നായപ്പോൾ ഒരുവിഭാഗം
അക്രമത്തിലേക്ക് നീങ്ങുകയാണ് . സർക്കാർ ഒരുപരിധിവരെ മൗനം പാലിക്കുകയും ചെയ്യുന്നു .ഓർത്തോഡോസ്‌കാരോടുള്ള പക ദേവാലയങ്ങളുടെ മേൽ
കാണിക്കുമ്പോൾ വിഘടിത
വിഭാഗത്തിൻറെ നാശം അടുത്തുവെന്നാണ്.
..സർവ്വ നാശവും പിതാക്കൻ മാരുടെ ശാപവും ഓരോരുത്തരേയും പിടികൂടാൻ തുടങ്ങിയിട്ടുണ്ട്..അയോദ്ധ്യ വിധി കഴിഞ്ഞ ദിവസം ഉണ്ടായി .വിധി എല്ലാ വിഭാഗങ്ങളും അംഗീകരിക്കണം എന്ന് വിധി വരുന്നതിന് മുൻപേ പത്രമാധ്യമങ്ങളിൽ കൂടിയും സോഷ്യൽ മീഡിയകൾ വഴിയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർശന നിർദ്ദേശം നൽകി. രാജ്യത്ത് ഒരു കലാപവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
എന്നാൽ 2017 ജൂലൈ 3 ന് ഇതേ സുപ്രീം
കോടതി പുറപ്പെടുവിച്ച ഉത്തരവ് വകവെയ്ക്കാതെ പാത്രിയർക്കീസ് വിഭാഗം പരാജയം അംഗീകരിക്കാതെ നാട്ടിൽ
അരാജകത്വവും അക്രമവും അഴിച്ചുവിടുന്നത് ഒരു സർക്കാരും കാണുന്നില്ല, അല്ലെങ്കിൽ കണ്ടിട്ടും കണ്ണടയ്ക്കുന്നു എന്ന ബോധ്യം സാധാരണ ജനങ്ങൾക്കുണ്ട്. സുപ്രീം കോടതി വിധിയ്ക്കെതിരെ സമരങ്ങളും പ്രതിഷേധങ്ങളും മനുഷ്യച്ചങ്ങല ഉൾപ്പെടെ നടത്തുന്നത് പോരാഞ്ഞ് അക്രമത്തിന്റെ പാത തിരഞ്ഞെടുതിരിക്കുകയാണ് . ഓർത്തോഡോസ്‌കാരെ വെട്ടിപ്പരിക്കേൽപ്പിക്കുന്നു
,കുരിശടികൾ തകർക്കുന്നു , പരിശുദ്ധന്മാരുടെ കബറുകൾ പൊളിക്കുന്നു .നാട്ടിൽ ഭീകരത
സൃഷ്ടിക്കുന്ന കാഴ്ചയാണ് കുറേദിവസവുമായി കാണുന്നത് .സുപ്രീം കോടതി വിധി, മുഖം നോക്കാതെ, കർശനമായി നടപ്പാക്കുമെന്ന് അധര വ്യായാമം നടത്തുന്ന കേരള മുഖ്യമന്ത്രി അക്രമത്തിന് നേതൃത്വം കൊടുക്കുന്ന ഒരുവിഭാഗത്തിൻറെ
നേതാവിനെ ആശുപത്രിയിൽ
സന്ദർശി.ച്ച് കുശലാന്വേഷണം നടത്തുന്നതും കേരള ജനത കണ്ടു.
ഇടവക
അംഗങ്ങളെ വെട്ടിയും കുത്തിയും മാരകമായി പരിക്കേൽപ്പിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികൾ കണ്ണു തുറക്കുന്ന സമയം അനതിവിദൂരമാല്ല. നിയമം അനുസരിക്കുന്നവരും, അക്രമം നടത്തുന്നവരും (അക്രമികൾക്ക് കുട പിടിക്കുന്നവരും ആരൊക്കെയാണെന്ന് ജനങ്ങൾ
മനസ്സിലാക്കിത്തുടങ്ങി..പരിപാവനമായ കോതമംഗലം
പളളിയുടെ വിശുദ്ധി പോലും വിഘടിതവിഭാഗം ഓർത്തില്ല അധികം
താമസിക്കാതെ കോതമംഗലം ചെറിയപള്ളിയിൽ വിധി
നടപ്പിലാകും ഹൈക്കോടതിയിൽ വാദം കഴിഞ്ഞ് കിടക്കുന്ന കേസിൽ വിധി ഉട൯വരും.തോമസ് പോൾ റമ്പാൻ
വീണ്ടും വരും. ലക്ഷൃത്തിൽ എത്തുകയും ചെയ്യും ആർക്കും തടയാനാവില്ല .യോഗൃതയില്ലാത്ത.കൂടുതൽ ചുവപ്പു കുപ്പായധാരികൾ വന്നപ്പോൾ തന്നെ സഭ നശിച്ചു
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment