സഭാക്കേസ്സിൽ തോറ്റവർ ജയിച്ചവരായി കരുതുന്നു .തോറ്റചരിത്രം അവർ അറിഞ്ഞിട്ടില്ല .ആരും പറഞ്ഞുകൊടുക്കുന്നതുമില്ല
മലങ്കര സഭാകേസിൽ ദയനീയമായി തോറ്റ പാത്രിയർക്കീസ് വിഭാഗം തോറ്റവിവരം അറിഞ്ഞില്ലെന്ന്
തോന്നുന്നു .1934ലെ സഭാ ഭരണഘടന അംഗീകരിക്കുന്നതായി സത്യവാങ്മൂലം കൊടുത്ത ശേഷം അതിനെതിരായി അന്നുമുതൽ പ്രവർത്തിക്കുന്ന അഭിവന്ദ്യരും,
ശ്രേഷ്ഠരുമായ പിതാക്കമാരെക്കുറിച്ച് എന്തുപറായാൻ ? രണ്ട് വിഭാഗം ഒരുമിച്ച് നിന്ന് പുരോഗതിയിലേക്ക് കുതിച്ചത് മറന്നുപോയോ ?
മലങ്കര അസോസിയേഷന്‍ യോഗത്തിന്റെ സുതാര്യമായ നടത്തിപ്പിന് ഒരു നിരീക്ഷകനെ വെക്കണം എന്നു ബഹു. സുപ്രീം കോടതിയിൽ ആവശ്യപ്പെടുകയൂം ആവശ്യം അംഗീകരിച്ചു കിട്ടിയപ്പോൾ അതിനു പണം അടക്കുകയും ചെയ്തിട്ടു അതിൽ നിന്നും മാറി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു അവകാശം നഷ്ടപ്പെടുത്തിയത്ആരാണ്?.2002ൽ പുതിയ ഒരു ഭരണഘടന ഉണ്ടാക്കി ഇടവക ജനങ്ങളുടെ ഉള്ള അവകാശം കളഞ്ഞവരാണ് ?
"ഇനി മേലാൽ ഇന്ത്യയിലെ ഒരു കോടതിയും ഈ കേസ് കേൾക്കരുത്" എന്നു പറഞ്ഞിട്ടും 'കോടതിയിൽ നമുക്ക് വിജയം കിട്ടും' എന്ന് പറഞ്ഞു വിശ്വാസികളെ പൊട്ടൻ കളിപ്പിക്കുന്നവരാണ് ?അന്ത്യോഖ്യാ പാത്രിയർക്കീസിനെ സഭയുടെ തലവനായി അംഗീകരിക്കാത്തവരുമായി
ചർച്ചയില്ല എന്ന് പറഞ്ഞിട്ട്
ചർച്ചക്കു മുറവിളി കൂട്ടുന്നത് ആരാണ് ?വിധി നടത്തിപ്പിനു ശേഷം ചർച്ചയും ഭരണഘടനാ ഭേദഗതിയും ഒക്കെ ആകാം എന്നല്ലേ കോടതി പറഞ്ഞത്?പോലീസ് സംരക്ഷണയിൽ പള്ളികളിൽ കയറാൻ വരുന്നവരെ
ഞങ്ങൾ പ്രതിരോധിച്ചു.എങ്ങിനെ പ്രതിരോധിച്ചു?വലുതും ചെറുതുമായ പള്ളികളൊക്കെ പോയില്ലേ ?അറിയാവുന്ന തെറികൾ ഒക്കെ പള്ളിമുറ്റത്തു നിന്നു വിളിച്ചതല്ലാതെ എന്ത് ചെയ്യാൻ കഴിഞ്ഞു .
വിധി നടത്തിപ്പിൽ നിന്നു ഓർത്തൊഡോക്സ് സഭയെ പിന്തിരിപ്പിക്കാൻ നിങ്ങളുടെ ഭാഗത്തു നിന്നു ക്രിയാത്മകമായി
എന്തു നീക്കമണു നടത്തിയിട്ടുള്ളത്?പൊതുവേദിയിൽ രാഷ്ട്രീയക്കാരെയും ഇതര മത സാമുദായിക പ്രമാണിമരെയും പങ്കെടുപ്പിച്ചു യോഗങ്ങൾ നടത്തി. കൂനൻ കുരിശു സത്യം ചെയ്തു. കൊച്ചു കുട്ടികളെക്കൊണ്ട് ചോരയിലെഴുതിച്ച് സത്യം ചെയ്തു. ദേവലോകത്തേക്ക് ഗുണ്ടാ മർച്ച് നടത്തി. ഓർത്തൊഡോക്സ് മെത്രാന്മാരെയും കാതോലിക്കായേയും തെറി അഭിക്ഷേകം ചെയ്തു. ബാവായുടെ കോലം കത്തിച്ചു. ബാവായെ പ്രതീകാത്മകമായി കബറടക്കി. ഒടുവിൽ മനുഷ്യ ഭിത്തിയും മനുഷ്യ ചങ്ങലയും തീർത്തു ഒക്കെ വൻ വിജയമായിരുന്നു. പള്ളികൾ പോകാതിരിക്കാൻ എന്തു ചെയ്തു ?ഈ കാട്ടികൂട്ടിയതൊക്കെ
പ്രകോപനപരമല്ലേ
അല്ലാതെ അവരെ ഒരു പുനർചിന്തനത്തിനു പ്രേരിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും ഒരു അനുരഞ്ജന നീക്കം നടത്തിയോ ? തോറ്റവർക്ക് അൽപം വിനയം വേണമായിരുന്നു . യാക്കോബായ എന്ന പേരുപോലും കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുമോ ?കേസിൽ തോറ്റവർക്ക് ഉപാധികൾ വയ്ക്കാനുള്ള അവകാശമില്ല; വിധിക്ക് കീഴ്പെടുക അത്രമത്രം.
വിട്ടുവീഴ്ചകൾ ജയിച്ച കക്ഷിയുടെ മാത്രം
ഔദാര്യം എന്നിരിക്കെ അവരെ നിരന്തരം പ്രകോപിപ്പിക്കുന്നത് ഗുണം ചെയ്യുമോ? മെത്രാൻ കക്ഷിയുമായി
ഒരിക്കലും ഒരുമിച്ച് പോകാൻ കഴിയില്ലെങ്കിൽ
പള്ളികൾ പോകട്ടെ എന്ന് വയ്ക്കുക .വിശ്വാസം അത് കയ്യിലുണ്ടല്ലോ .ഓർത്തഡോൿസ് വൈദീകർക്കു ഇപ്പോൾ പിതാക്കന്മാരുടെ കൈവയ്പ്പും ഇല്ലാത്ത അവസ്ഥയല്ലേ ? പത്രോസിൻറെ പിന്ഗാമികൾക്കു ഇൻഡ്യയിൽ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ ഓർത്തഡോൿസ് സഭയെ എങ്ങനെ അംഗീകരിക്കും ? .
ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവായാണ് . ഒന്നാം നൂറ്റാണ്ടുമുതൽ
നിലനിന്നിരുന്ന
ഈ മലങ്കര സഭക്ക് അന്ത്യോക്യൻ സഭയുമായി ബന്ധമുണ്ടാകുന്നത്
പതിനെട്ടാം നൂറ്റാണ്ടിലാണ് .അന്ത്യോക്യൻ സഭ മലങ്കര സഭയെ വളരെ സഹായിച്ചിട്ടുണ്ട് .റോമാക്കാരുടെ അടിമത്വത്തിൽ അകപ്പെടാതെ സഭയെ സഹായിച്ചത് അവരാണ് .നവീകരണക്കാരുടെ പിടിയിൽ അകപ്പെടാതെ സഭയെ സഹായിച്ചതും അവരാണ് .സഹായിച്ചവരോട് മലങ്കര സഭയ്ക്ക് എന്നും നന്ദിയുണ്ട് . സഹായിച്ചതിൻറെ പേരിൽ അന്ത്യോക്യയുടെ മേൽക്കോയ്മ മലങ്കര സഭ അംഗീകരിക്കില്ല , സഭയിൽ അന്ത്യോക്യയുടെ മേൽകോയ്മയും അടിമത്വവും ആഗ്രഹിക്കുന്ന
ഒരു പാത്രിയർക്കീസ് വിഭാഗം നിലവിലുണ്ട് .അവരാണ് ദശാബ്ദങ്ങളായി നടന്നുവന്നിരുന്ന കേസിൽ പരാജയപ്പെട്ടത് .പരമോന്നത കോടതിയുടെ വിധി അംഗീകരിക്കുക മാത്രമാണ് രണ്ടുകൂട്ടർക്കും ഇനി ചെയ്യാനാണുള്ളത് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment