Wednesday, 6 November 2019

കേരളത്തിലെ പൊതുജനങ്ങൾ മലങ്കരപള്ളിക്കേസിനൻറെയഥാർത്ഥ കാരണം മനസിലാക്കി തുടങ്ങി


കേരളത്തിലെ പൊതുജനങ്ങൾ മലങ്കരപള്ളിക്കേസിനൻറെയഥാർത്ഥ കാരണം  മനസിലാക്കി തുടങ്ങി

കുപ്പായം സംരക്ഷിക്കാൻ വേണ്ടി  പാവം  ജങ്ങളെ തെറ്റിദ്ധരിപ്പിച്ചു കർത്താവിന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ തലമുറമേലും ഇരിക്കട്ടെ എന്ന് വിളിച്ചു പറഞ്ഞു വലിയ ശാപം തലമുറയിലേക്ക് വരുത്തി വെച്ച യെഹൂദ ജനത്തെ പോലെയാണ് ഇപ്പോൾ പാത്രിയർക്കീസ് വിഭാഗക്കാർ . ഒന്നിനും വേണ്ടിയും ശരീരത്തിൽ മുറിവ് ഉണ്ടാകരുത് എന്നു കർത്താവിന്റെ കൽപ്പനയുള്ളപ്പോഴാണ്  കൊച്ചു കുഞ്ഞുങ്ങളുടെ കൈയ്യിൽ മുറിവ് ഉണ്ടാക്കി രക്തം കൊണ്ട് മുദ്രാവാക്യം എഴുതിയത് അതും വിശുദ്ധ ദേവാലയത്തിൽ വെച്ച് .. കേരളത്തിലെ പൊതുജനങ്ങൾ സത്യസ്ഥിതി അറിയണം  ; മലങ്കര സഭയിലെ തർക്കം തുടങ്ങിയിട്ട് ഏകദേശം 100 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. പലവട്ടം കേസ്സുകൾ ഭാരതത്തിലെ പരമോന്നത കോടതിയുടെ മുന്നിലെത്തിയെങ്കിലും പരാജയം രുചിക്കാൻ മാത്രമേ വിഘടിച്ചു നിൽക്കുന്ന പാത്രിയർക്കീസ്  വിഭാഗത്തിന് പറ്റിയിട്ടുള്ളു. വിധി തങ്ങൾക്ക് അനുകൂലമാണെങ്കിൽ മാത്രം അംഗീകരിക്കുക ; പ്രതികൂലമാണെങ്കിൽ കോടതിയെയും ഓർത്തഡോക്സ് വിശ്വാസികളെയും തെറി വിളിക്കുക അല്ലെങ്കിൽ വ്യക്തിഹത്യ ചെയ്യുക എന്ന നയമാണ്  അവരുടെ  നാശത്തിനു കാരണം .
എ ഡി 52 ൽ കേരളത്തിൽ മാർത്തോമ്മ ശ്ലീഹാ സ്ഥാപിച്ച സഭയിലെ  മാർത്തോമ ക്രിസ്ത്യാ നികൾ എന്നായിരുന്അറിയപ്പെട്ടിരുന്നത് .മാർത്തോമ്മ ശ്ലീഹായ്ക്ക്  പട്ടത്വമില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കാൻ തുടങ്ങിയതുമുതൽ  പതനം ആരംഭിച്ചു .18-)0 നൂറ്റാണ്ടിലാണ്‌ അന്ത്യോഖ്യ സഭയുമായി  മലങ്കരസഭക്ക് ബന്ധം ഉണ്ടാകുന്നത് . ആരുടേയും അടിമത്വം  ഇഷ്‌ടാപെടാത്ത  മാർത്തോമ്മ ക്രിസ്ത്യാനികൾ അന്ത്യോക്യയുടെ മേൽ കോയ്‌മ  സ്വീകരിക്കണമെന്ന് പറയുന്നത് ബാലിശമായ ഫലിതമായിട്ടാണ് തോന്നുന്നത് . സത്യം കോടതി കണ്ടെത്തുകയും അന്ത്യോഖ്യ പാത്രിയര്കീസിനു പിന്തുണ കൊടുക്കുന്നവർക്ക് മലങ്കര ഓർത്തഡോക്സ് സഭയുടേത് എന്ന് കണ്ടെത്തിയ 1662 പള്ളികളിലും ഒരു അവകാശവുമില്ലെന്നു കോടതി കണ്ടെത്തുകയും സമാന്തര പാത്രിയര്കീസ് ഭരണ സംവിധാനം എന്നെന്നേക്കുമായി നിരോധിക്കുകയും ചെയ്തു. മലങ്കര ഓർത്തഡോക്സ് സഭയുടെ പുരാതന പള്ളികളെല്ലാം സ്ഥാപിതമായത് ഇവർ തലവൻ എന്ന് കരുതുന്ന അന്ത്യോക്യൻ പാത്രിയര്കീസിനെ പറ്റി കേട്ടറിവ് പോലും ഇല്ലാത്ത കാലത്താണ്.. കാരണം പുരാതന പള്ളികൾ എല്ലാം തന്നെ മാതാവിന്റെ നാമത്തിലോ അല്ലെങ്കിൽ മാർത്തോമാ സ്ലീഹായുടെയോ നാമത്തിൽ സ്ഥാപിതമായതാണ് .എന്നാൽ പാത്രിയർക്കീസുകാർ  പറയുന്നത് വെറും 350 വര്ഷം മുൻപുള്ള സിറിയൻ ബന്ധം കൊണ്ട് അന്ത്യോഖ്യ പാത്രിയര്കീസ് ആണ് ഈ പള്ളികളുടെ അധികാരി എന്നതാണ് വിരോധാഭാസം. അത്തരം തെറ്റുകൾ കഴിഞ്ഞ 40 വർഷത്തിനുള്ളിൽ 2 തലമുറയെ സമർഥമായി പഠിപ്പിക്കുകയും ചെയ്‌തു .ഇന്ന് അന്ത്യോഖ്യ വിശ്വാസികൾ എന്ന് പറയപ്പെടുന്ന യാക്കോബായക്കാർ അന്ത്യോക്യയിൽ നിന്ന് വന്നവരല്ല.പാത്രിയാർക്കീസിന്റെ ആധിപത്യം ആഗ്രഹിക്കുന്ന  മലങ്കര സഭയിലെ  ഒരു വിഭാഗം തന്നെയാണ് .
2002 ൽ ജനാധിപത്യപരമായി കോടതിയുടെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ 1:3 അനുപാതത്തിൽ തോൽവി ഉറപ്പിച്ചപ്പോഴാണ് അവർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും പുതുതായി സൊസൈറ്റി ആയി രജിസ്റ്റർ ചെയ്‌തു ,പുതിയ ഭരണഘടനയും  ഉണ്ടാക്കിയത് . മലങ്കര സഭ  ഒരു ട്രെസ്റ്റാണെന്നും, ആ ട്രസ്റ്റിലെ സ്വത്തുക്കൾക്ക് ട്രസ്റ് വിട്ടു പോകുന്നവർക്ക് അതിൽ യാതൊരു അവകാശവുമില്ല എന്നും ഇന്ത്യയിലെ നിയമമാണ്.  കോടതി  വ്യക്തമാക്കി കഴിഞ്ഞിട്ടും  ഒന്നും അറിയാത്തപോലെ നടിച്ചു അണികളെ മുൻനിർത്തി വിഫലമായ പോരാട്ടമാണ് പാത്രിയർക്കീസ് വിഭാഗം നടത്തുന്നത് .ഏതാനം ദിവസം മുൻപ്
മലങ്കര ഓർത്തഡോക്സ് സഭാ തലവന്റെ ചിത്രം ഒരു ശവപ്പെട്ടിയിൽ പതിപ്പിച്ചു മുതിർന്നവർ എട്ടും പൊട്ടും തിരിയാത്ത കൊച്ചു കുട്ടികളെയുംകൊണ്ട് ചുമപ്പിക്കുന്നത്  സോഷ്യൽമീഡിയായിൽ കണ്ടു .. ആത്മീയമായ അധഃപതനം  എന്നല്ലാതെ  എന്തുപറയാൻ ?സമരങ്ങൾ നടത്താൻ ആർക്കും അവകാശമുണ്ട് ; എന്നാൽ അത് അങ്ങനെ  മലങ്കര ഓർത്തഡോക്സ് സഭാ തലവന്റെ ഫോട്ടോ വച്ചു തന്നെ വേണമെന്ന് പറയുന്നവർക്ക്  നാളെ പരിശുദ്ധ പാത്രിയര്കീസിന്റെ പടം ശവപ്പെട്ടിയിൽ ഇട്ടു കത്തിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ മാധ്യമങ്ങളിലൂടെ അവഹേളിക്കുകയോ തെറി വിളിക്കുകയോ ചെയ്താൽ  കുറ്റം പറയാനുകുമോ ? ഓർത്തോഡോസ്‌കാർ  ഒരിക്കലും ചെയ്യില്ല. പാത്രിയര്കീസ് മൂലം മലങ്കര സഭയിൽ പലവട്ടം പ്രിതിസന്ധികളും മലങ്കര ഓർത്തഡോക്സ് വിശ്വാസികളുടെ ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്.. അന്നൊന്നും ഓർത്തഡോക്സ് വിശ്വാസികൾ പാത്രിയര്കീസിന്റെ കോലം കത്തിക്കണമെന്നോ കുഴിച്ചിടണമെന്നോ സഭയുടെ ഒരു അധ്യക്ഷന്മാരും വൈദികരും പറഞ്ഞിട്ടില്ല; മറിച്ചു ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടു പോകുവാനാണ് പഠിപ്പിച്ചിട്ടുള്ളത്.. അതിനാൽ അന്തിമ വിജയം മലങ്കര ഓർത്തഡോക്സ് വിശ്വാസികളിൽ വന്നെത്തി.. എന്നാൽ ദൈവത്തിന് നിരക്കാത്ത പ്രവർത്തികൾക്ക് കൊച്ചുകുട്ടികളെ പോലും പ്രേരിപ്പിക്കുന്നവരെ കാത്തിരിക്കുന്ന ശിക്ഷ ഭയാനകം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment