Wednesday, 2 May 2018

നീലഗിരിക്കുന്നുകളിലെ കുറിഞ്ഞി പൂക്കൾ

നീലഗിരിക്കുന്നുകളിലെ കുറിഞ്ഞി പൂക്കൾ
പ്രകൃതിസമ്പത്താണ് ഏതൊരു ജനതയുടെയും വളർച്ചയ്ക്കും വികസനത്തിനുമുള്ള  മൂലധനം .നീലഗിരിക്കുന്നുകളിലെ കുറിഞ്ഞി പൂക്കുന്നിടങ്ങൾ സംരക്ഷിക്കണമെന്ന് പ്രകൃതി സ്നേഹികൾ  പറയാൻ തുടങ്ങിയിട്ട്  വർഷങ്ങളായി .2006-ൽ നീലക്കുറിഞ്ഞി സംരക്ഷണത്തിനായി പ്രഖ്യാപിക്കപ്പെട്ട കുറിഞ്ഞിമല സങ്കേതം ഇതുവരെയും  യാഥാർഥ്യമായിട്ടില്ല .കുറിഞ്ഞിസങ്കേത മേഖലയിൽ ഭൂമി കൈയേറിയവരെ ഒഴിപ്പിച്ച് അത് വനം- പരിസ്ഥിതി വകുപ്പിന്റെ സംരക്ഷണത്തിൽ വിട്ടുകൊടുക്കണം .മലമുകളില് ശാന്ത സുന്ദരമായൊരു പുല്മേട് നശിപ്പിക്കാൻ ആരെയും അനുവദിക്കരുത് .നട്ടുച്ചയ്ക്കുപോലും വെയില്ച്ചൂടറിയിക്കാത്ത കുളിര്ക്കാറ്റ്, ഓടിയെത്തുന്ന മൂടല്മഞ്ഞ് മനോഹരമായ  ഈ പ്രകൃതിയെ നശിപ്പിക്കാൻ ആരെയും അനുവദിക്കരുത് .
പന്ത്രണ്ട് വര്ഷത്തിലൊരിക്കല് പൂക്കുന്ന ദൃശ്യമനോഹാരിതയാണ് നീലക്കുറിഞ്ഞി പൂക്കള്.  മലനിരകള് നിറഞ്ഞ് വര്ണം വിളര്ത്തി നില്ക്കുന്ന കുറിഞ്ഞിപ്പൂക്കള് കാണാന് ലക്ഷക്കണക്കിനു വിനോദ സഞ്ചാരികളാണ് നീലഗിരികുന്നുകളില്  എത്തുക .ഒരു പ്രദേശമാകെ വയലറ്റ് വസന്തം തീര്ത്ത് മൊട്ടിടുന്ന കുറിഞ്ഞിപ്പൂക്കള് രണ്ടു മാസംവരെ നശിക്കാതെ നില്ക്കും. ലോകത്തിലെ 18 ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായ  നീലഗിരിക്കുന്നുകൾക്ക് ആ പേരു പോലും നൽകിയത് നീലക്കുറിഞ്ഞിയുടെ സാന്നിധ്യമാണ്. പന്ത്രണ്ടുവർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞിച്ചെടികൾ ഇവിടത്തെ പാരിസ്ഥിതിക വ്യവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. അത് തിരിച്ചറിഞ്ഞുതന്നെയാണ് കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചത്.
ഇടുക്കിയുടെയും മൂന്നാറിന്റെയും സാമ്പത്തികസ്ഥിതി വിനോദസഞ്ചാരത്തെക്കൂടി ആശ്രയിച്ചാണ്. അവിടേക്ക് ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു, കുറിഞ്ഞിപ്പൂക്കാലം. മാതം കാണാൻ ലക്ഷങ്ങളെത്തും.മലമുകളിലും കാട്ടിലും പോകുന്നവർ വനശീതവും ശുദ്ധവായുവുമാണ് തേടുന്നത്. കൃത്രിമമായ തണുപ്പല്ല അവർക്കായി നാം ഒരുക്കിവെക്കേണ്ടത്. എന്നിട്ടും അങ്ങനെയൊരു തലതിരിഞ്ഞ ആഡംബര സംസ്കാരം വളർത്തിയെടുക്കുന്നത് പണം കൊയ്യാനുള്ള ഉപാധി മാത്രമായി പ്രകൃതിയെ കാണുന്നതുകൊണ്ടാണ്. മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളാണ് പ്രകൃതിയുടെ   താളം തെറ്റിക്കുന്നത് . മനുഷ്യന്‍ പ്രകൃതിയില്‍ നിന്നു ഭിന്നനല്ല, പ്രകൃതിയുടെതന്നെ ഭാഗമാണ്. അവന്‍ നിലനില്‍ക്കുന്നതുതന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. പ്രകൃതിയിലുള്ള കുറിഞ്ഞിയുടെ ഇടം ആരും കവർന്നെടുക്കരുത് .

പ്രൊഫ്. ജോൺ കുരാക്കാർ





No comments:

Post a Comment