Monday, 7 May 2018

മനുഷ്യാവകാശം മാനിക്കപ്പെടണം


മനുഷ്യാവകാശം
മാനിക്കപ്പെടണം
സൃഷ്‌ടികളിൽ വച്ച് ശ്രേഷ്‌ഠമായ  ഒരു സൃഷ്‌ടിയാണ് മനുഷ്യൻ .മനുഷ്യന് സഹജീവികളോടും കുടുംബത്തോടും സമൂഹത്തോടും കടമയും കടപാടുകളും ഉണ്ട് .ഓരോവ്യക്തിയുടെയും  മനുഷ്യാവകാശങ്ങൾ മറ്റുള്ളവരും ഭരണകൂടവും  മാനിക്കേണ്ടതുണ്ട്. ലോക ധാർമികതയുടെ അന്തസത്തയാണ് മനുഷ്യാവകാശം.1993 ലെ മനുഷ്യവകാശ സംരക്ഷണ നിയമപ്രകാരം ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും മനുഷ്യാവകാശ കമ്മീഷനുകള് ഉണ്ടാക്കിയിട്ടുണ്ട്. മനുഷ്യാവകാശങ്ങളെന്നാല് നിയമത്തില് അര്ത്ഥമാക്കിയിട്ടുള്ളത് ജീവിതം, സ്വാതന്ത്രം, തുല്യത എന്നിവയുമായി ബന്ധപ്പെട്ട് എല്ലാകാര്യങ്ങളും മനുഷ്യാവകാശങ്ങളാണ് എന്നതാണ്.
മാന്യതയോടുകൂടി ജീവിക്കുന്നതിന് ഇന്ത്യന്ഭരണഘടന ഉറപ്പുനല്കിയിട്ടുള്ളതും അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഇന്ത്യയില് ബാധകമായ എല്ലാ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണ്.വിശക്കുന്നവര്ക്ക് ഭക്ഷണമാണ് അവകാശം, തടവറയില് അകപ്പെട്ടവന് സ്വാതന്ത്ര്യമാണ് അവകാശം, കുടിവെള്ളം ന്ഷേധിക്കപ്പെട്ടവന് ദാഹജലമാണ് അവകാശം, മലിനമായ പരിസ്ഥിതികളെ നേരിടേണ്ടിവരുമ്പോള് അല്പം ശുദ്ധവായുവാണ് അവകാശം.മനുഷ്യന്റെ അവകാശം അവഗണിക്കാൻ ഇടവരരുത് . മറ്റുള്ളവരെ സഹായിക്കാൻ  നാം തയാറാകണം .
"ഒരു കണ്ണീര്ക്കണം മറ്റുള്ളവ൪ക്കായ്ഞാന് പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി മറ്റുള്ളവര്ക്കായ്ഞാന് ചെലവാക്കവേ
ഹൃദയത്തിലുണ്ടാവുന്നൂ നിത്യ നി൪മ്മല പൗ൪ണമി"
ഓരോരുത്തരുടെയും മനുഷ്യാവകാശങ്ങൾ മറ്റുള്ളവരും ഭരണകൂടവും മാനിക്കേണ്ടതുണ്ട്.1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, ‘മനുഷ്യാവകാശത്തിന്റെ സാർവലൗകിക പ്രഖ്യാപനംഅംഗീകരിച്ചത് ആധുനിക മനുഷ്യചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ജീവൻ, സ്വാതന്ത്ര്യം, സമത്വം എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഡിനൻസനുസരിച്ച് 1993 ഒക്ടോബർ 12-ന് ഇന്ത്യൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ രൂപവത്കരിക്കുകയും ചെയ്തു.
അധികം വൈകാതെ മനുഷ്യാവകാശ നിയമം നിലവിൽവന്നു. ആ നിയമപ്രകാരമാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും രൂപവത്കരിച്ചിട്ടുള്ളത്. ഭരണകൂടത്തിന്റേതുൾപ്പെടെയുള്ള മനുഷ്യാവകാശലംഘനങ്ങളിൽനിന്ന് പൗരർക്കു സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വം  സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുണ്ട് .ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ അവകാശാധികാരങ്ങളുള്ള മനുഷ്യാവകാശ കമ്മിഷനുകൾ നിലനിൽക്കേണ്ടത് ജനാധിപത്യത്തിന്റെയും മനുഷ്യസ്വാതന്ത്ര്യത്തിന്റെയും ആവശ്യമാണ്. മനുഷ്യന് മനുഷ്യനായി ജീവിക്കാന്, നിലനില്ക്കാന് അന്തസ്സോടെയും അഭിമാനത്തോടെയും ഒരു ജീവിതം നയിക്കാന് ഉതകുന്ന അവകാശങ്ങളെയാണ് "മനുഷ്യാവകാശങ്ങള്" എന്നു നാം നിര്വചിക്കുന്നത്.
 രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശം ഒരിക്കല് നിഷേധിക്കപ്പെട്ടപ്പോഴാണ് ഇവിടെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങള് ഉണ്ടായത്.മനുഷ്യാവകാശലംഘനങ്ങള് ഏറ്റവും കൂടുതല് ഏറ്റുവാങ്ങുന്നത് സ്ത്രീകളും കുട്ടികളുമാണ്. അധികാരികളെ ചോദ്യം ചെയ്യാനും വിമര്ശിക്കാനുമുള്ള ഒരു പൊതു ഇടത്തെ വികസിപ്പിച്ചുകൊണ്ടു മാത്രമേ മനുഷ്യാവകാശങ്ങളെക്കുറിച്ച നിറമുള്ള സ്വപ്നങ്ങള് നമുക്ക് നെയ്തെടുക്കാനാവൂ. മനുഷ്യാവകാശങ്ങളെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള പ്രതീക്ഷകള്‍ക്കുമേല്‍ കാളിമ പടര്‍ത്തിക്കൊണ്ട് ഫാഷിസത്തിന്റെ നിഴല്‍  ഭാരതത്തിൽ പരക്കുകയാണ് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment