Wednesday, 2 May 2018

ന്യായത്തിന്റെയും നീതിയുടെയും പക്ഷത്ത്ശക്തമായി ഇടപെടുന്ന മനുഷ്യാവകാശ കമ്മീഷന് അഭിനന്ദനം


ന്യായത്തിന്റെയും നീതിയുടെയും പക്ഷത്ത്ശക്തമായി ഇടപെടുന്ന മനുഷ്യാവകാശ കമ്മീഷന് അഭിനന്ദനം

അര്ദ്ധരാത്രി വീട്ടില് കിടന്നുറങ്ങുകയായിരുന്ന ഒരു നിരപരാധിയെ പൊലീസ് പിടികൂടി മർ ദ്ദിച്ചു കൊന്ന സംഭവത്തിൽ ശക്തമായി ഇടപെട്ട മനുഷ്യാവകാശ കമ്മീഷന് അഭിനന്ദനം .
കൊച്ചി വരാപ്പുഴയില് ശ്രീജിത് എന്ന ഇരുപത്താറുകാരന് പൊലീസ് കസ്റ്റഡിയിലെടുക്കപ്പെട്ട ശേഷം ക്രൂരമായ പീഡനങ്ങള്ക്ക് വിധേയമായി മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന് ശക്തമായി ഇടപെട്ടത് ഇരുപത്തൊന്നാം നൂറ്റാണ്ടില് കുറ്റാന്വേഷണത്തിനും തെളിവുശേഖരണത്തിനും ശാസ്ത്രീയമായ നൂറുകൂട്ടം മാര്ഗങ്ങള് അവലംബിക്കാമെന്നിരിക്കെയാണ് പൊലീസുദ്യോഗസ്ഥരുടെ അഹന്തക്കും അക്രമത്തിനും പാത്രീഭൂതനായി യുവാവ് കൊലചെയ്യപ്പെടുന്നത്.

പതിനാറ് മുറിവുകളടക്കം കടുത്ത മര്ദനമുറകളാണ് യുവാവിന്റെ ശരീരത്തില്  പൊലീസ് അടിച്ചേല്പിച്ചത്. നെഞ്ചിലും വാരിയെല്ലിലും തുടയിലും വൃഷണത്തിലുമൊക്കെ ഏറ്റ കനത്ത ആഘാതമാണ് മരണത്തിലെത്തിച്ചതെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട് .ഈ  അതിദാരുണമായ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്  ഇടപെട്ടത് . അത് അദ്ദേഹത്തിൻറെ ചുമതലയാണ് .എറണാകുളം മെഡിക്കല് കോളജ് ആസ്പത്രിയില്നിന്ന് ആസ്റ്റര്മെഡിസിറ്റിയിലേക്ക് മാറ്റിയപ്പോള് തന്നെ കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി. മോഹന്ദാസ് അബോധാവസ്ഥയിലായിരുന്ന യുവാവിനെ സന്ദര്ശിച്ച് ഐ.സി.യുവിലെയും മറ്റും ഡോക്ടര്മാരോട് വിവരം തിരക്കി. കസ്റ്റഡി മരണമാണ് ശ്രീജിത്തിന്റേതെന്ന് സംശയിക്കുന്നതായി മോഹന്ദാസ് പറയുകയും ചെയ്തു.ശ്രീജിത്തിന്റെ ഭാര്യയും ചെയര്മാനോട് തന്റെ ഭര്ത്താവിനേറ്റ കൊടുംമര്ദനത്തെക്കുറിച്ച് പറയുകയും പൊലീസ് സ്റ്റേഷനില് ചെന്നപ്പോള് വയറുവേദനയെക്കുറിച്ചും വെള്ളം ചോദിച്ച് കൊടുക്കാതിരുന്നതിനെക്കുറിച്ചും വ്യക്തമാക്കുകയുമുണ്ടായി.

എസ്.പി തലത്തില് അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് കമ്മീഷന് പിറ്റേന്നുതന്നെ ഉത്തരവ് നല്കി. പൊലീസടക്കമുള്ളവരുടെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് നിരവധി പരാതികള് ഉയര്ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില് കമ്മീഷന് എത്രയും പെട്ടെന്നുതന്നെ വിഷയത്തില് നടപടിയെടുത്തത് അഭിനന്ദാർഹമാണ് .സർക്കാർ തുടക്കം മുതലേ  ഒളിച്ചുകളിക്കുകയായിരുന്നു .മനുഷ്യാവകാശകമ്മീഷനെതിരെ തുറന്ന വിമര്ശനവുമായി രംഗത്തുവരാന് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകം  എന്താണ് ?കമ്മീഷനെ സംബന്ധിച്ച് മനുഷ്യാവകാശലംഘനം സംസ്ഥാനഭൂപരിധിക്കുള്ളില് എവിടെ നടന്നാലും അതിലിടപെട്ട് ഭരണഘടനാപരമായിതന്നെ ഇരകള്ക്ക് നീതി വാങ്ങിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. പൗരന് മനുഷ്യാവകാശം നിഷേധിക്കപ്പെടുമ്പോള് കയ്യും കെട്ടി നോക്കിയിരിക്കലല്ലല്ലോ ഖജനാവില്നിന്ന് ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിരിക്കുന്ന കമ്മീഷനുകളുടെ ജോലി .തുടക്കം മുതല് കമ്മീഷന്റെ ജാഗ്രത ഉണ്ടായതുകൊണ്ടാണ് കുറ്റക്കാരായ പൊലീസുകാരെ കണ്ടെത്തുവാനും നടപടിയെടുക്കുവാനും കഴിഞ്ഞത് .

ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് കമ്മീഷന് ചെയര്മാന്  പി മോഹൻദാസ് പറഞ്ഞതാണ് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനത്തിനു കാരണമായത് .
മനുഷ്യാവകാശ കമ്മീഷന് മനുഷ്യാവകാശ കമ്മീഷന്റെ പണിയെടുത്താല് മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് . മനുഷ്യാവകാശ കമ്മീഷന്റെ പണി തന്നെയാണ് അവര് ചെയ്തിരിക്കുന്നത്. മനുഷ്യാവകാശം ചവിട്ടി മെതിക്കപ്പെടുമ്പോള് അതില് നിന്ന് പൗരന് സംരക്ഷണം നല്കേണ്ട പണിയാണ് മനുഷ്യാവകാശ കമ്മീഷനുള്ളത്. അധികാരത്തിന്റെ ഹുങ്കില് ഭരണാധികാരികൾ ഭാഷയും ,മനുഷ്യത്വവും ,കരുണയും
വിനയവുമെല്ലാം ഉപേക്ഷിക്കുകയോ മറക്കുകയോ ചെയ്യുകയാണ് .

പ്രൊഫ്. ജോൺ കുരാക്കാർ






No comments:

Post a Comment