Sunday, 20 May 2018

ജനാധിപത്യവിജയവും കുതിരക്കച്ചവടപരാജയവും


ജനാധിപത്യവിജയവും  കുതിരക്കച്ചവടപരാജയവും

കര്ണാടകനിയമസഭാതെരഞ്ഞെടുപ്പുഫലം തൂക്കുസഭ സൃഷ്ടിച്ചിട്ടും ബി.ജെ.പി നേതാവിനെ സര്ക്കാരുണ്ടാക്കാന് ക്ഷണിക്കുകവഴി ഗവര്ണര് കുതിരക്കച്ചവടത്തിന് അവസരം ഒരുക്കുകയായിരുന്നു .ഫാസിസ്റ്റ് ഭീഷണിയെ എന്തുവില കൊടുത്തും തടയണമെന്നതായിരുന്നു മതേതര വിശ്വാസികളായ രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനതയുടെആഗ്രഹം .നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ  പതിനഞ്ച് ദിവസത്തേക്ക് ഗവര്ണറോട് എഴുതിവാങ്ങിയിരിക്കുന്ന കാലാവധി കുതിരക്കച്ചവടത്തിന് അവസരം ഒരുക്കുമായിരുന്നു .ഗവര്ണര് പദവിയെ  അപഹസിച്ച് ഭരണഘടനാമൂല്യങ്ങളെയും ജനാധിപത്യത്തെയും പരിഹസിച്ച സംഭവം ഇതുപോലെ രാജ്യം ഇതിനുമുമ്പ് കണ്ടിട്ടുണ്ടാവില്ല
നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ യെദ്യൂരപ്പയോട് സുപ്രീം കോടതി നിർദേശിച്ചതോടെ തിരഞ്ഞെടുപ്പിനുശേഷം കർണാടകത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയനാടകം നിർണായകമായ വഴിത്തിരിവിലെത്തിയിരിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ കണ്ഠത്തിൽ നിന്നാണ് ആശ്വാസനിശ്വാസമുയർന്നത്. സത്യപ്രതിജ്ഞ ചെയ്ത് രണ്ടാംദിവസം അംഗബലം തെളിയിക്കാൻ നിർബന്ധിതമായതോടെ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജിക്കത്തുമായി രാജ്ഭവനിലേക്കു പോകുന്ന ദൃശ്യവുമായി കർണാടകയിൽ ഒരു രംഗം അവസാനിക്കുകയായിരുന്നു .
ഗവർണർ വാജുഭായ് വാലയുടെ അനുഗ്രഹത്തോടെ വിശ്വാസ വോട്ടെടുപ്പ് രണ്ടാഴ്ചയോളം നീട്ടിവെക്കാൻ ബി.ജെ.പി. നടത്തിയ അപഹാസ്യമായ നീക്കത്തിനാണ് പരമോന്നത നീതിപീഠം അന്ത്യംകുറിച്ചത്.117 പേരുടെ പിൻതുണ വ്യക്തമാക്കുന്ന കത്ത് ജനതാദൾ(എസ്)-കോൺഗ്രസ് സഖ്യം സമർപ്പിച്ചിരിക്കെ 104 സീറ്റുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായ  ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത് വിവേചനാധികാരം ഉപയോഗിച്ചാണ്. എന്നാൽ ഈ വിവേചനാധികാരം എന്തടിസ്ഥാനത്തിൽ വിനിയോഗിച്ചുവെന്നതാണ് പ്രസക്തമായ ചോദ്യം.
ജനാധിപത്യത്തെ ബലികൊടുത്ത് അധികാരം നേടാനുള്ള ശ്രമങ്ങൾ വിജയിക്കാം, വിജയിക്കാതിരിക്കാം. പക്ഷേ, ആ വിജയം താത്കാലികമായിരിക്കും. അതിനു ശ്രമിക്കുന്നവർ കനത്ത വിലയും നൽകേണ്ടി വരും. ജനാധിപത്യം കാത്തുസൂക്ഷിക്കാൻ ജനങ്ങൾ ജാഗ്രതകാട്ടിയേ മതിയാകു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment