Friday, 18 May 2018

കർണാടകയിലെ ലക്ഷ്യം തെറ്റുന്ന രാഷ്ട്രീയക്കളി.


കർണാടകയിലെ ലക്ഷ്യം തെറ്റുന്ന രാഷ്ട്രീയക്കളി.  
കർണാടകനിയമസഭയില് കേവല ഭൂരിപക്മല്ലാത്ത കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാന് ക്ഷണിച്ച ഗവര്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ് .കേന്ദ്രഭരണകക്ഷിയുടെ താല്പര്യങ്ങള് നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ശ്രമമാണ് കർണ്ണാടകയിൽ നടന്നത് .ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിക്ക് രണ്ടാമതുള്ള  പാർട്ടിയെക്കാൾ ആറു ലക്ഷം വോട്ടുകൾ കുറവായിരുന്നു.
 നിയമസഭയില് ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തു നിര്ത്തി, കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന് ഗവർണർ ക്ഷണിക്കുകയായിരുന്നു .കുതിരക്കച്ചവടത്തിന് കളമൊരുക്കുന്ന ജനാധിപത്യക്കശാപ്പാണ് നിയമസഭയില് കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാന് ക്ഷണിച്ചതിലൂടെ ഗവര്ണ്ണറുടെ നടപടി .ഭൂരിപക്ഷം തെളിയിക്കാൻ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.പരമോന്നതകോടതിയുടെ നിർദ്ദേശം കർണാടകയിലെ രാഷ്ട്രീയക്കളിയിൽ ബിജെപിക്കു കനത്ത തിരിച്ചടിതന്നെയാണ് .
 ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി.ചരിത്രത്തിൽ അത്യപൂർവമായ ഒന്നായിരുന്നു ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയും സുപ്രീംകോടതിയിൽ അരങ്ങേറിയ നിയമയുദ്ധം.സ്വതന്ത്ര ജനാധിപത്യ ഇന്ത്യ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭരണഘടനയുടെ അവഹേളനത്തിനും രാഷ്ട്രീയ കുതിരക്കച്ചവടത്തിനും പരമാവധി സൗകര്യം അനുവദിച്ചിരിക്കുകയായിരുന്നു  ഗവര്ണറും ഭരണകൂടവും.ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്നത് കോടതികൾ തന്നെയാണ് .

പ്രൊഫ്. ജോൺ കുരാക്കാർ








No comments:

Post a Comment