ലോകവും ഫുട്ബോളും 30 ദിവസം റഷ്യയിൽ
ഫിഫ
ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ
14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടന്നത്. ജൂലൈ 15-നു നടന്ന ഫൈനലിൽ
ക്രൊയേഷ്യയെ തോൽപ്പിച്ച് ഫ്രാൻസ് ജേതാക്കളായി. റഷ്യ ഉൾപ്പെടെ 32
രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത് . ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ
ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ
ലോകകപ്പ് നടക്കുന്നത്.. സാബിവാക്ക എന്ന ചെന്നായയാണ് ഈ ലോകകപ്പിന്റെ
ഭാഗ്യചിഹ്നം.
ടെൽസ്റ്റാർ 18 ആണ് ഔദ്യോഗിക പന്ത്. നിക്കി ജാം, വിൽ സ്മിത്ത്, എറ ഇസ്ട്രെഫി
എന്നിവർ
ചേർന്ന് പാടിയ ലിവ് ഇറ്റ് അപ്പ് ആണ് ഔദ്യോഗിക ഗാനം.32 ടീമുകളാണ് ഇത്തവണയും
മത്സരിച്ചത് .11 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങളാണ്
ആകെയുള്ളത്. മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ
റഷ്യ 5-0 ന് സൗദി അറേബ്യയെ
തോൽപ്പിച്ചു.
നിലവിലെ
ചാമ്പ്യന്മാരായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി. 1938 ന്
ശേഷം ആദ്യമായാണ്
ജർമ്മനി പ്രീക്വാർട്ടർ കാണാതെ പുറത്താകുന്നത്. അവസാനം നടന്ന 5
ലോകകപ്പുകളിലും അതാത് നിലവിലെ ചാമ്പ്യന്മരുടെ അവസ്തയും ഇത്
തന്നെയായിരുന്നു. 2002ൽ ഫ്രാൻസും 2010ൽ
ഇറ്റലിയും 2014ൽ സ്പെയിനും ഗ്രൂപ്പ്
ഘട്ടത്തിൽത്തന്നെ പുറത്തായി.റഷ്യയിൽ അരങ്ങേറിയ ലോകകപ്പ് ഫുട്ബോളിന്റെ
മായികവേദിയിൽനിന്ന് ലോക ചാംപ്യന്മാരുടെ കിരീടവുമായി ഫ്രാൻസ് മടങ്ങുകയാണ്
.ക്രൊയേഷ്യയ്ക്കെതിരെ നടന്ന ഫൈനലിൽ ആധികാരികമായ വിജയമാണ് ഫ്രാൻസ് നേടിയത്.
1998ൽ സ്വന്തം നാട്ടിൽ
നടന്ന ലോകകപ്പിൽ ജേതാക്കളായി. 20 വർഷത്തിനുശേഷമുള്ള താണ് ഈ രണ്ടാമത്തെ
വിജയം ഫ്രഞ്ച് ജനത ഈ വിജയം എല്ലാം
മറന്ന് ആഘോഷിക്കുകയാണ്.
ലോകകപ്പ്
ടീമിൽ വിവിധ രാജ്യങ്ങളിൽനിന്നു കുടിയേറിയവരുടെ പിന്മുറക്കാരുണ്ട്. പല
വർഗക്കാർ, പല
നിറക്കാർ, വിവിധ ഭാഷകൾ സംസാരിക്കുന്നവർ എന്നിങ്ങനെ ലോകത്തിന്റെ തന്നെ
പരിച്ഛേദമായി ഫ്രാൻസ് ടീമിനെ കാണാം. അതേസമയം, 42 ലക്ഷം മാത്രം ജനസംഖ്യയുള്ള
ക്രൊയേഷ്യ എന്ന കൊച്ചുരാജ്യം ഫൈനലിന്റെ വിധിയിൽ പരാജിതരാകുമ്പോഴും
തലയുയർത്തിയാണു മടങ്ങുന്നത്. ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനൊപ്പം തന്നെ
ക്രൊയേഷ്യയുടെ വീരഗാഥയും ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു
കഴിഞ്ഞു.
സംഘാടന
മികവിലും ആതിഥേയത്വത്തിലും റഷ്യ ലോകത്തിന്റെ മനസ്സു കവരുകതന്നെചെയ്തു. 12
സ്റ്റേഡിയങ്ങളിലായി ലോകോത്തര നിലവാരത്തിലുള്ള മൽസരങ്ങളാണു നടന്നത്.ഇന്ത്യ ഈ
ലോകകപ്പ് വിജയം
ശ്രദ്ധയോടെ കാണണം. 1956ലെ മെൽബൺ ഒളിംപിക്സിൽ
സെമിഫൈനൽ വരെയെത്തിയതാണ് ഇന്ത്യൻ ഫുട്ബോൾ ടീം. 1951ലും 1962ലും ഏഷ്യൻ
ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയതും നാംതന്നെ. നിലവാരമുള്ള കളിക്കളങ്ങളും
അക്കാദമികളും മികച്ച ഫുട്ബോൾ സംസ്കാരവുമുണ്ടെങ്കിൽ ഇന്ത്യക്കും നേടാൻ
കഴിയും, ലോക കിരീടം. ഫുട്ബോൾ കാണാനുള്ളതു മാത്രമല്ല, കളിക്കാനുള്ളതു
കൂടിയാണ് എന്ന തിരിച്ചറിവിലേക്കും ദീർഘദർശിത്വമുള്ള ഇടപെടലുകളിലേക്കും
പന്തടിച്ചു മുന്നേറാൻ മുന്നേറാൻ കൂടിയുള്ളതാണന്ന് ഇന്ത്യ അറിയണം .
ഉദ്ഘാടന
ദിവസം തുടങ്ങിയ ആവേശം മങ്ങലേൽക്കാതെ കലാശക്കളിവരെ നീണ്ട ലോകകപ്പെന്ന
പേരിലായിരിക്കും റഷ്യൻ ലോകകപ്പ് അറിയപ്പെടുക.ഫുട്ബോൾ പ്രേമികളുടെ ഹൃദയം
കീഴടക്കിയാണ് ഫ്രാൻസും
ക്രൊയേഷ്യയും മടങ്ങിയത് .ബ്രസീലിന്റെ മഞ്ഞപ്പക്ഷിക്കൂട്ടം ചിതറുകയും
അർജന്റീനയുടെ നീലക്കപ്പലും സ്പാനിഷ് ആർമഡയും മുങ്ങുകയും ജർമൻ യുദ്ധയന്ത്രം
തകർന്നടിയുകയും ഇംഗ്ളീഷ് സൂര്യൻ നട്ടുച്ചയ്ക്കണയുകയും ചെയ്തെങ്കിലും റഷ്യൻ
ലോകകപ്പ് ഒരു
വൻ വിജയമായി മാറുകയായിരുന്നു .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment