Thursday, 5 July 2018

ദുരിതപൂർണ്ണമായ തീവണ്ടി യാത്ര

ദുരിതപൂർണ്ണമായ
  തീവണ്ടി യാത്ര
രണ്ടരകോടിജനങ്ങളാണ് പ്രതിദിനം ഇന്ത്യയിൽ ട്രെയിൻയാത്ര ചെയ്യുന്നത്. ചരക്കുസേവനം 30 ലക്ഷംടണ്ണും. യൂറോപ്പിലും റഷ്യയിലും മറ്റും ആകാശട്രെയിനുകളുടെ കാലമാണിത്. ഭാരതം ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചാണ് പലപ്പോഴും സംസാരിക്കുന്നത് .പക്ഷെ കാലപ്പഴക്കമുള്ള ബോഗികൾപോലുംമാറ്റാൻ  കഴിഞ്ഞിട്ടില്ല . കഴിഞ്ഞ സെപ്തംബറില് മുംബൈയില് പ്ലാറ്റ്ഫോമിനടുത്തുള്ള നടപ്പാലം പൊട്ടിവീണ് മുപ്പതോളം പേരാണ് മരിച്ചത്.റെയില്വെയുടെ സൗകര്യങ്ങള് എത്രകണ്ട് കാലപ്പഴക്കമുള്ളവയാണെന്ന് ഇത് വിളിച്ചോതുന്നു.

 ഉള്ള ട്രെയിനുകൾ കൃത്യമായി ഓടിക്കുവാൻ പോലും നമുക്ക് കഴിയുന്നില്ല .ട്രെയിനുകൾ വൈകിയോടുന്നതു സംബന്ധിച്ചു വ്യാപക പരാതി ഉയർന്നിട്ടും പ്രശ്നം പരിഹരിക്കാതെ റയിൽവേ യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നു.മിക്ക ട്രെയിനുകളും അര മണിക്കൂർ മുതൽ മൂന്നര മണിക്കൂർ വരെയാണു വൈകിയോടുന്നത്. അത്യാവശ്യകാര്യങ്ങള്ക്കായി വിവിധ ദിക്കുകളിലേക്ക് പോകേണ്ടിവരുന്ന ജനങ്ങളുടെ മനസ്സില് തീ കോരിയിടുകയാണ് .വൈകിയോടുന്ന ഓരോ ട്രെയിനും.തീവണ്ടി യാത്ര   തീ തിന്നുന്ന യാത്രയായി മാറുകയാണ്.. ട്രെയിൻ വൈകിയോടുന്നതിനെതിരെ  കഴിഞ്ഞ രണ്ടുവര്ഷത്തിലധികമായി നിരന്തരം പരാതിപ്പെടുകയാണ് കേരളത്തിലെ ട്രെയിന്യാത്രക്കാര്. എന്നിട്ടും പരിഹാരം ഉണ്ടാകുന്നില്ല .



പ്രൊഫ്. ജോൺ കുരാക്കാർ


No comments:

Post a Comment