എത്ര പാഠങ്ങൾ പഠിച്ചിട്ടും ഒന്നും ഉൾകൊള്ളാതെ വീണ്ടും രാഷ്ട്രീയത്തിന് വിധേയരാകുന്ന നമ്മുടെ പൊലീസുകാർ
നീതിക്കുവേണ്ടി നിലകൊള്ളുന്നവരാണ് നമ്മുടെ പോലീസ്, പാവപ്പെട്ടവനോട് കരുണ കാണിക്കുന്നവനാണ് കേരള
പോലീസ്‌പോലീസ് ഇങ്ങനെ
നമ്മുടെ പോലീസ് സേനയെ വാഴ്ത്താറുണ്ട്. നീതിനിർവഹണത്തിന്റെയും
നിയമപാലനത്തിന്റെയും അഭിമാന പാരമ്പര്യമുള്ളതാണു നമ്മുടെ പൊലീസ് സേനക്ക്
അടുത്തകാലത്തായി എന്തു
പറ്റി ? ഇന്ന് നമ്മുടെ പോലീസ് കേരളത്തിന്
ഒരു ശാപമായി മാറിക്കൊണ്ടിരിക്കുകയാണ് .സിപിഎം നേതാവിന്റെസ്വർണക്കടയിൽനിന്നു
സ്വർണം നഷ്ടപ്പെട്ടെന്ന പരാതി കിട്ടിയപ്പോൾ ചങ്ങനാശേരി പൊലീസ് ജനവിരുദ്ധ
പോലീസായി മാറി .പൊലീസ് 12 മണിക്കൂർ ചോദ്യംചെയ്തു വിട്ടയച്ച സുനിൽകുമാർ, വീട്ടിലെത്തി ഭാര്യ രേഷ്മയോടൊപ്പം ജീവനൊടുക്കുകയായിരുന്നു..
ചങ്ങനാശേരി
നഗരസഭയിലെ സിപിഎം അംഗവും സ്വർണവ്യാപാരിയുമായ അഡ്വ. സജികുമാറാണ് സ്വർണം
നഷ്ടപ്പെട്ടെന്നു പരാതി നൽകിയത്. എന്നാൽ, പരാതിയിൽ കേസെടുക്കാതെ, സുനിലിനെ
ചോദ്യംചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. പൊലീസ്. രേഷ്മയെ സാക്ഷിയാക്കി,
പരാതിക്കാരന്റെ മുന്നിൽവച്ചുതന്നെ പൊലീസ് സുനിലിനെ പാതിദിവസം മുഴുവൻ
ചോദ്യംചെയ്തത് എന്തിനുവേണ്ടിയാണ്? പൊലീസിന്റെ സാന്നിധ്യത്തിൽ സജികുമാർ
സുനിലിനെ ഭീഷണിപ്പെടുതുകകൂടി ചെയ്തുവെന്ന് പരാതി.രേഷ്മ എഴുതിയ
ആത്മഹത്യാക്കുറിപ്പിനെ വിശ്വസിക്കാമെങ്കിൽ ഈ മരണങ്ങൾ രാഷ്ട്രീയ
സ്വാധീനത്തിലേക്കും അതിനു കൈത്താങ്ങു നൽകുന്ന പൊലീസ് വിധേയത്വത്തിലേക്കും
വിരൽചൂണ്ടുന്നു
മരണത്തിന്
ഉത്തരവാദി സജികുമാറാണെന്നും പൊലീസ് മർദിച്ചെന്നും രേഷ്മ എഴുതിയ
ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ‘പൊലീസ് ഇടിച്ചു കൊല്ലാറാക്കി,
ആത്മഹത്യ മാത്രമാണു വഴി’ എന്ന്
സഹോദരനെ ഫോൺ വിളിച്ചുപറഞ്ഞ ശേഷമായിരുന്നു സുനിലിന്റെ ആത്മഹത്യ.
സജികുമാറിന്റെ സ്വർണം സുനിൽകുമാർ എടുത്തോ എന്നറിയാൻ വ്യവസ്ഥാപിതമായ
മാർഗങ്ങൾ പൊലീസിന്റെ മുന്നിലുണ്ട്. ആ മാർഗങ്ങൾ തേടാതെ,
മർദനത്തിലൂടെയാണ് അക്കാര്യം പൊലീസ് സമ്മതിപ്പിച്ചതെങ്കിൽ അതു
പൊറുക്കാനാവാത്തതുതന്നെ. രാഷ്ട്രീയ യജമാനർക്കുവേണ്ടി ആരെയും തല്ലാനും
ഭീഷണിപ്പെടുത്താനും പൊലീസിന് ആരാണ് അധികാരം നൽകിയത്.എട്ടുലക്ഷം രൂപയോ 600
ഗ്രാം സ്വർണമോ സജികുമാറിനു തിരികെ നൽകണമെന്നായിരുന്നു പൊലീസിന്റെ നിർദേശം. .
എന്നാൽ, പണം നൽകാൻ ഒരു നിവൃത്തിയുമില്ലെന്നു സുനിൽകുമാർ അനിലിനോടു
പറഞ്ഞിരുന്നു.ഈ ദാരുണസംഭവത്തിനു പിന്നിലെ ചുരുളുകൾ
ഇനിയും പൂർണമായി അഴിയാനുണ്ട് .രാഷ്ട്രീയസ്വാധീനമുള്ളവർക്കുവേണ്ടി
ഇത്തരം പൊലീസുകാർക്ക് എത്രത്തോളം ജനദ്രോഹം ചെയ്യാമെന്നതിനു പല സമീപകാല
സംഭവങ്ങളും
സാക്ഷ്യം പറയുന്നു.
എത്ര
പാഠങ്ങളിലൂടെ കടന്നുപോയിട്ടും അതു പഠിക്കാത്തവരും നമ്മുടെ പൊലീസ്
സേനയിലുണ്ടെന്നതിൽ ലജ്ജിക്കുക. പൊലീസ് സംവിധാനത്തിന്റെ നിലപാടുദോഷത്തെ
വിമർശിച്ചു തലപ്പത്തുതൊട്ടു മാറ്റംവരുത്തി ഭരണം തുടങ്ങിയ സർക്കാരാണിത്.
എന്നിട്ടും, പൊലീസിന്റെ അധികാരദുർവിനിയോഗവും നിഷ്ക്രിയത്വവും
ലോക്കപ്പ്പീഡനവുമൊക്കെ മറനീക്കിയ സംഭവങ്ങൾ പലതവണയുണ്ടായി.
രാഷ്ട്രീയക്കാർക്കു വശംവദരാവുന്ന പൊലീസുകാർക്കുള്ള മുന്നറിയിപ്പായിരുന്നു
വരാപ്പുഴ കസ്റ്റഡി മരണം. അതു നൽകുന്ന സന്ദേശം നമ്മുടെ പൊലീസുകാരിൽ
ചിലരെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല എന്നതിനു തെളിവല്ലേ ചങ്ങനാശേരി സംഭവം?
കോട്ടയത്തെ കെവിൻ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ്
കാണിച്ച നിഷ്ക്രിയത്വമാകട്ടെ, ആ ജീവൻ നഷ്ടപ്പെടുന്നതിൽവരെയെത്തുകയും
ചെയ്തു..എത്രയെത സംഭവങ്ങൾ ഉണ്ടായിട്ടും അതിൽ നിന്ന് നമ്മുടെ
പോലീസ് ഒന്നും
പഠിക്കുന്നില്ല .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment