ക്യാംപസുകളിലെ കൊലക്കത്തിരാഷ്ട്രീയം
കലാലയങ്ങൾ
കൊലക്കത്തിരാഷ്ട്രീയം പരീക്ഷിക്കപെടുന്ന കേന്ദ്രങ്ങളായി
മാറുന്നതിനെതിരേ ഭരണകൂവും പൊതുസമൂഹവും
ജാഗ്രത പുലർത്തേണ്ടതുണ്ട്. വിദ്യകൊണ്ടു ശക്തരാകേണ്ട കലാലയങ്ങളിൽ
വർഗീയതയുടെയും വിഭാഗീയതയുടെയും വിഷവിത്തുവിതയ്ക്കാനുള്ള കേന്ദ്രങ്ങളായി
മാറിക്കൊണ്ടിരിക്കുകയാണ്
.കുടുംബത്തിൻറെ പ്രതീക്ഷ
തല്ലിത്തകർക്കുന്ന അക്രമ-വർഗീയരാഷ്ട്രീയത്തിനെതിരേ സമൂഹമൊന്നായിത്തന്നെ
ശബ്ദിക്കേണ്ടതുണ്ട്.
ജീവിതത്തിന്റെ
യൗവ്വന തുടുപ്പിൽ പാർട്ടിയുടെ പതാക പുതപ്പിച്ചു കുഴിമാടത്തിലേക്കു
യാത്രയാകുന്ന ചെറുപ്പക്കാരെ ഓർത്ത് കേരളം നെടുവീർപ്പിടുകയാണ് .ഒരു
മന്ത്രിയുടെ മകനുംരക്തസാക്ഷി ആയിട്ടില്ലഒരു രക്ത സാക്ഷിയുടെ
മകനുംമന്ത്രിയുമായിട്ടില്ല എന്ന സത്യം നമ്മുടെ കുട്ടികൾ അറിയാതെ
പോകുന്നു.മഹാരാജാസിലെ രണ്ടാംവര്ഷ രസതന്ത്രശാസ്ത്ര വിദ്യാര്ത്ഥി ഇടുക്കി
വട്ടവട സ്വദേശി ദലിത് സമുദായത്തില്പെട്ട അഭിമന്യുവാണ്
അക്രമരാഷ്ട്രീയത്തിന്റെ കത്തിമുനക്കിരയായത്. എസ്.എഫ്.ഐ ഇടുക്കി
ജില്ലാകമ്മിറ്റിയംഗമാണ്
അഭിമന്യു. പ്രതികള് ഇരുപതംഗസംഘമാണെന്ന് പൊലീസ് പറയുന്നു.
ഒന്നാംവര്ഷബിരുദവിദ്യാര്ത്ഥികളുടെ
പ്രവേശനത്തിന് സ്വാഗതം ആശംസിച്ചുകൊണ്ട് തയ്യാറാക്കുന്ന അലങ്കാരപ്പണികളുടെ
ഇടയിലാണ് അരുംകൊല. സമയം അര്ധരാത്രി കഴിഞ്ഞ് 35 മിനുറ്റ്. ഘാതകര്
പുറത്തുനിന്നുവന്നവരാണെങ്കിലും
അല്ലെങ്കിലും കോളജുമായി ബന്ധപ്പെട്ട തര്ക്കംതന്നെയാണ് കൊലക്ക്
കാരണമായിട്ടുള്ളത്. കേരളത്തിലെ ക്യാംപസുകളിലും വിദ്യാലയമുറ്റങ്ങളിലും
കൗമാരക്കാരുടെ ചോരത്തിളപ്പിനെ മുതലെടുത്ത് അക്രമരാഷ്ട്രീയം
പരിശീലിപ്പിച്ചുവിട്ടവര്ക്ക് സമൂഹംഒരിക്കലും
മാപ്പുനൽകില്ല . ‘നാൻ പെറ്റ മകനേ’ എന്നു
തമിഴിൽ പറഞ്ഞുള്ള ആ പാവം അമ്മയുടെ
വിലാപം കേരളമാകെ ഏറ്റുവാങ്ങുന്നതിനൊപ്പം, നെഞ്ചു കലങ്ങി ഇങ്ങനെ
ചോദിക്കാതെയും വയ്യ: ഈ അമ്മയുടെ മകനെ
ഇങ്ങനെ അവസാനിപ്പിച്ചതെന്തിനാണ്? ഒരു കുടുംബത്തിന്റെയും, നാടിന്റെതന്നെയും
പ്രതീക്ഷയായിരുന്ന അഭിമന്യു എന്ന വിദ്യാർഥി കലാലയ രാഷ്ട്രീയത്തിന്റെ
തുടർച്ചയായി കത്തിമുനയിൽ ജീവൻവെടിയുമ്പോൾ കേരളം ദുഃഖത്തോടെ, കുറ്റബോധത്തോടെ
തലതാഴ്ത്തുന്നു. കോളജുകളുടെ സുഗമമായ നടത്തിപ്പിനും അച്ചടക്കത്തിനും
മാർഗരേഖ തയാറാക്കുകയും അതു നടപ്പാക്കാൻ കോളജ് അധികൃതർക്കു പൂർണ
സ്വാതന്ത്ര്യം നൽകുകയും വേണം. കലാലയ രാഷ്ട്രീയം കേരളത്തിൽ ഒട്ടേറെ
കുടുംബങ്ങൾക്കു തോരാക്കണ്ണീർ നൽകിയിട്ടുണ്ട്. കോളജിനകത്തെ അക്രമവും
പുറത്തുനിന്നുള്ളവരുടെ ഇടപെടലും ഇനിയെങ്കിലും ഉണ്ടാകാതിരിക്കാൻ
എന്തുവേണമെന്നു ബന്ധപ്പെട്ടവർ ആലോചിക്കേണ്ടിയിരിക്കുന്നു
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment