കേരളത്തിൽ സ്ത്രീകള്ക്കുനേരെയുള്ള അക്രമവും പീഡനവും കൂടിവരുന്നു.
സ്ത്രീകള്ക്കുനേരെയുള്ള
അക്രമവും
പീഡനവും ഭാരതത്തിൽ കൂടി വരികയാണ് .വൈദീകർ ഉൾപ്പെടെ സമൂഹത്തിലെ
എല്ലാവിഭാഗത്തിലേയും ചില ഉന്നതന്മാർ പ്രതികളിൽ
ഉൾപ്പെടുന്നു .ആദ്ധ്യാത്മീക മേഖലയും സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൻറെ കഥകൾ
ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്
.ലോകത്ത് സ്ത്രീകൾക്കു ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്നും
ഏറ്റവും അപകടകരമായ നാലുനഗരങ്ങളിലൊന്ന് തലസ്ഥാനമായ ഡൽഹിയാണെന്നുമാണ്
റോയിട്ടേഴ്സിന്റെ ‘പെർസെപ്ഷൻ പോൾ’ പറയുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 26 തൊട്ട് മേയ് നാലുവരെയുള്ള കാലയളവിൽ നടത്തിയ സർവേയിൽ
സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുന്ന 548 ആഗോളവിദഗ്ധരാണ് വിവിധവിഷയങ്ങളിൽ
അഭിപ്രായം രേഖപ്പെടുത്തിയത്. അതിൽ 43 പേർ ഇന്ത്യയിൽ
പ്രവർത്തിക്കുന്നവരുമാണ്.
ദേശീയ
വനിതാകമ്മിഷൻ അധ്യക്ഷ ഉൾപ്പെടെയുള്ളവർ സർവേഫലത്തെ ചോദ്യം
ചെയ്തിട്ടുണ്ടെങ്കിലും വിശ്വാസ്യതയുള്ള വാർത്താ ഏജൻസിയായ
റോയിട്ടേഴ്സിന്റെയും സർവേയിൽ പങ്കെടുത്ത വിദഗ്ധരുടെയും അഭിപ്രായം
തള്ളിക്കളയാനാവില്ല. കഴിഞ്ഞ കുറച്ചുകാലമായി സ്ത്രീകൾക്കുനേരെ ഉണ്ടായ
ഒട്ടേറെ അതിക്രമങ്ങളുടെ വാർത്തകൾ ഇന്ത്യയിൽ നിരന്തരം പുറത്തുവരുന്നുണ്ട്.
കുഞ്ഞുങ്ങൾതൊട്ട് വയോധികമാർവരെയുള്ളവർ നേരിടുന്ന ബലാത്സംഗങ്ങളും
ദുരഭിമാനക്കൊലകളും ശാരീരികോപദ്രവങ്ങളും സദാചാരഗുണ്ടായിസവും
സാമൂഹികമാധ്യമങ്ങളിലൂടെ പോലുമുള്ള അപമാനിക്കലുകളും വാർത്തയാകാത്ത ഒരു
ദിവസവുമില്ല. ഡൽഹിയിലെ ‘നിർഭയ’യും
കശ്മീരിലെ കഠുവയിലെ ബാലികയുംതൊട്ട് കേരളത്തിൽ തീവണ്ടിയിൽനിന്നു
തള്ളിവീഴ്ത്തി മാനഭംഗപ്പെടുത്തിക്കൊന്ന പെൺകുട്ടിയും പെരുമ്പാവൂരിലെ
നിയമവിദ്യാർഥിനിയുംവരെയുള്ളവരുടെ
ഓർമകൾ ഇപ്പോഴും നമ്മെ നടുക്കിക്കൊണ്ടിരിക്കുന്നു.
ഈ പശ്ചാത്തലത്തിൽക്കൂടി വേണം റോയിട്ടേഴ്സ് സർവേഫലത്തെ കാണേണ്ടത്.
പൊതുവെ
സ്ത്രീകള്ക്ക് പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം . ഇവിടെ സ്ത്രീകള്ക്ക്
വിദ്യാഭ്യാസമുണ്ട്, ജോലിയുണ്ട്, പക്ഷേ ശബ്ദമില്ല. എന്തുകൊണ്ട് കേരള
സ്ത്രീകള് ഇങ്ങനെ എന്നത് പരിശോധന അര്ഹിക്കുന്ന വിഷയമാണ്. സ്ത്രീകള് ഇന്ന്
പുരുഷന്റെ കാമാര്ത്തിക്കുള്ള ഇരകളാണ്. പുരുഷന്മാരില് മദ്യാസക്തി
കൂടുന്നതിനോടൊപ്പം ലൈംഗിക ഭ്രമവും വര്ധിക്കുമ്പോള് സ്ത്രീസുരക്ഷ
അപ്രത്യക്ഷമാകുന്നു. പ്രമുഖ
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമം കേരളത്തിലല്ലേ നടന്നത് ?
സംഭവം ക്വട്ടേഷനായിരുന്നു എന്നു നടി വിശദീകരിക്കുന്നു. ആ സാധ്യത
തള്ളിക്കളയാനാകില്ല.
ഇന്ന് കേരളത്തില് ക്വട്ടേഷന് സംഘങ്ങള് പ്രബലവും വ്യാപകവുമാണ്. കേരളത്തില്
സ്ത്രീ അഭ്യസ്തവിദ്യയാണ്, പുരുഷന്മാരെക്കാള് മെച്ചമായി ജോലിചെയ്യുന്നുണ്ട്.
ബഹിരാകാശ ഗവേഷണത്തില് പോലും സ്ത്രീ സാന്നിദ്ധ്യമുണ്ട്.പക്ഷെ സ്ത്രീകൾക്ക്
സുരക്ഷയില്ല കേരളത്തില്
ദളിത് സ്ത്രീകള്ക്കുനേരെ അക്രമം കൂടിവരുന്നു എന്ന് ജിഷയുടെയും മറ്റും
കൊലപാതകങ്ങള് തെളിയിച്ചു. 2014 ലെ കണക്ക് പ്രകാരം
കേരളത്തില് സ്ത്രീകള്ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് 63
ശതമാനമാണ്. ദേശീയ ശരാശരിയായ 56.3 നേക്കാള് എത്രയോ അധികം. രാത്രി
സ്ത്രീകള്ക്കന്യമായിക്കഴിഞ്ഞു.
വാഹനങ്ങളിലോ ബസ്സിലോ ട്രെയിനിലോ സ്ത്രീക്ക്
സുരക്ഷിതത്വമില്ല.സംസ്കാരശൂന്യര് സ്ത്രീയെ, അമ്മയായാലും പെങ്ങളായാലും
മകളായാലും വെറും സ്ത്രീയായി മാത്രം കാണുന്നു. കേരളത്തില് സ്ത്രീകൾക്ക്
നേരെയുള്ള അതിക്രമങ്ങൾ തടയാൻ സംസ്ക്കാര സമ്പന്നർ ഒന്നിക്കണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment