Thursday, 5 July 2018

വിഷം തിന്നുന്ന മലയാളി

വിഷം തിന്നുന്ന മലയാളി
വിഷം കഴിക്കാന് ആര്ക്കും ആഗ്രഹമുണ്ടാകില്ല.എന്നാൽ ഭക്ഷ്യവസ്തുക്കളില് മായം ചേര്ക്കുന്ന പ്രവണത കൂടി വരികയാണ്.  നാം അറിയാതെ ദിവസവും വിഷം കഴിക്കുകയാണ്. പച്ചക്കറിയിലൂടെ, പഴങ്ങളിലൂടെ.ഭക്ഷണ കാര്യത്തില് അതീവ ശ്രദ്ധയും ജാഗ്രതയും പുലര്ത്തിയില്ലെങ്കില് നമ്മെ കാത്തിരിക്കുന്നത് മാരക രോഗങ്ങളാണ് ..മാരക വിഷം കുത്തിനിറച്ചും മെഴുക് പുരട്ടി വരുന്ന ആപ്പിൾ പഴങ്ങളില് മുഖ്യനാണ്. കഴിഞ്ഞ തലമുറ  ആരോഗ്യവാന്മാരും ആരോഗ്യവതികളും ആയി തൊണ്ണൂറും നൂറും വസ്സുവരെ ജീവിച്ചിരുന്നത് അവരുടെ ഭക്ഷണ രീതികൾ ഒന്നുകൊണ്ടുമാത്രമാണ് . സ്വന്തമായി വീട്ടിൽ വിളയിക്കുന്ന പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണം ആയിരുന്നു അവരുടേത് . എന്നാൽ ഇന്നത്തെ കാര്യം നോക്കൂ ജനിച്ചു വീഴുന്ന കുഞ്ഞിനു പോലും അമ്മമാർ കൊടുക്കുന്നത് കുത്തക കമ്പനികളുടെ ബേബി ഫുഡും മറ്റുമാണ്.

ഇന്ന്  സർവത്ര വിഷമാണ് .മീനിൽ വിഷം ,പഴത്തിൽ വിഷം ,അരിയിൽ വിഷം ,വെളിച്ചെണ്ണയിൽ വിഷം ,ഇറച്ചിയിൽ വിഷം .മീൻ മുതലാളിമീനിൽ വിഷം ചേർത്ത് ലാഭമുണ്ടാക്കി അരിവാങ്ങുന്നു.അരി മുതലാളി അരിയിൽ വിഷം ചേർത്ത് ലാഭമുണ്ടാക്കി മീൻ വാങ്ങി കഴിക്കുന്നുവെളിച്ചെണ്ണ മുതലാളി എണ്ണയിൽ വിഷം ചേർത്ത് ലാഭമുണ്ടാക്കി കോഴി വാങ്ങി കഴിക്കുന്നു.കോഴി മുതലാളി കോഴിക്ക് വിഷം കുത്തിവെച്ച് ലാഭമുണ്ടാക്കുന്നു എന്നിട്ട് എണ്ണയിൽ പൊരിച്ച മീൻ കഴിക്കുന്നു.പച്ചക്കറി കർഷകർ വിഷം ചേർത്ത പച്ചക്കറി കൊണ്ട് ലാഭമുണ്ടാക്കി മീനും കോഴിയും വാങ്ങി കഴിക്കുന്നുപാൽമുതലാളി പാലിൽ വിഷം ചേർക്കുമ്പോൾ മറ്റൊരാൾ ചായപ്പൊടിയിൽ വിഷം ചേർക്കുന്നു.ഹോട്ടലുകാരൻ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി വീട്ടിൽ പോയി പാലും ചായ പൊടിയും ചേർത്ത് ചായയുണ്ടാക്കി കുടിക്കുന്നു.കറിമസാല പൊടിയിൽ വിഷം ചേർക്കുന്നവൻ വിഷം ചേർത്ത ആട്ടവാങ്ങി ചപ്പാത്തിയുണ്ടാക്കി കഴിക്കുന്നു.എല്ലാവരും  വിഷം  കഴിക്കുകയാണ്.

ഉപ്പുതൊട്ട് കര്പ്പൂരം വരെ മരുന്ന് തൊട്ട് മണലുവരെ മനുഷ്യനുപയോഗിക്കുന്ന സകലവസ്തുക്കളിലും ഇന്ന് വിഷം ചേർക്കുകയാണ്. 'ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം 2006'ൽ  നിലവിൽ വന്നിട്ടുണ്ട് .ഭക്ഷ്യവസ്തുക്കളിലെ മായം പ്രധാനമായും മൂന്ന് തരത്തിലുള്ളതാണ്. ജൈവ മായം, രാസമായം, ഭൗതിക മായം എന്നിവയാണവ.ഈ മായംചേർക്കൽ  പലവിധ ആരോഗ്യപ്രശ്നങ്ങള്ക്ക് ഇടയാക്കും. ഭക്ഷ്യ വിഷബാധ, വയറുവേദന, ശരീര വേദന, ഛര്ദ്ദി, വിളര്ച്ച, ഗര്ഭച്ഛിദ്രം, പക്ഷാഘാതം, കാൻസർ ബിപി, കൊളസ്ട്രോള്, പ്രമേഹം, പൊണ്ണത്തടി, കരള്-വൃക്കത്തകരാറുകള്, തുടങ്ങിയ പലതരംരോഗങ്ങൾക്ക് കാരണമാകും .വിഷമില്ലാത്ത നല്ല പച്ചക്കറികളും പഴങ്ങളും വാങ്ങി നമ്മുടെ മക്കൾക്ക് നൽകൂ .ആരോഗ്യമുള്ള പുതിയ തലമുറയെ സൃഷ്‌ടിക്കൂ .


പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment