Saturday, 14 July 2018

നെൽവയൽ -തണ്ണീർത്തട നിയമം കുറ്റമറ്റതാകണം

നെൽവയൽ -തണ്ണീർത്തട നിയമം കുറ്റമറ്റതാകണം
നെൽവയൽ സംരക്ഷണവും തരിശുഭൂമി കൃഷിയോഗ്യമാക്കലും മുൻനിർത്തി, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ നിയമസഭ പാസാക്കിയിരിക്കുകയാണ്.പൊതു ആവശ്യത്തിനു നികത്താമെന്ന വ്യവസ്ഥയിൽ  തൽപരകക്ഷികൾക്കുവേണ്ടിയുള്ള ചില പഴുതുകൾ കാണുന്നവരുമുണ്ട്.സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയിൽ അഞ്ചു ശതമാനം മാത്രമായി ശേഷിക്കുന്ന നെൽവയലുകളും തണ്ണീർത്തടങ്ങളും സ്വകാര്യ മുതലാളിമാർക്കായി നികത്തുകയാണു സർക്കാർ ലക്ഷ്യമെന്നാരോപിച്ച് പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞു സഭ ബഹിഷ്കരിച്ചു. ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുക ഭേദഗതിയുടെ ലക്ഷ്യമാണെന്ന് ആരോപിക്കുന്നവരുണ്ട്.

ഭൂമി തരിശിട്ടാൽ തദ്ദേശ സ്ഥാപനങ്ങളോ പാടശേഖര സമിതികളോ അവിടെ കൃഷിയിറക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.  2008ൽ ഇടതു സർക്കാരാണ് നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനായി നിയമം കൊണ്ടുവന്നത്. ഇപ്പോഴത്തെ ഭേദഗതി ബിൽ പ്രകാരം, 2008നു മുൻപ് വീടു വയ്ക്കാൻ അഞ്ച്, പത്ത് സെന്റ് ഭൂമി നികത്തിയതു ക്രമപ്പെടുത്തുന്നതു ചെറുകിട ഭൂവുടമകൾക്ക് ഏറെ സഹായകമാവും. 2008നു മുൻപു നികത്തിയ ഭൂമി കരഭൂമിയായി അംഗീകരിക്കുന്നതിനുള്ള ന്യായമായ അപേക്ഷകൾപോലും ഡേറ്റാ ബാങ്ക് പൂർത്തിയാകാത്തതിനാൽ പലയിടത്തും പരിഗണിക്കുന്നില്ലെന്നതു മറ്റൊരു വസ്തുത.കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയ നീര്ത്തട സംരക്ഷണ നിയമം- 2017 പ്രഖ്യാപിച്ചു. വ്യവസായ അവശിഷ്ടങ്ങളും നീര്ത്തടങ്ങളില് നിക്ഷേപിക്കുന്നതും പരിസ്ഥിതിയ്ക്ക് ദോഷംവരുത്തുന്നതുമായ നടപടികള് നിരോധിച്ചുകൊണ്ടുമാണ് പുതിയ നിയമം.

 നീര്ത്തട സംരക്ഷണം മുന്നിര്ത്തി ഒരു വെബ് പോര്ട്ടല് ആരംഭിക്കാനും നിയമത്തില് വ്യവസ്ഥയുണ്ട്.സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും നീര്ത്തടങ്ങള് നിശ്ചയിക്കാനും സംരക്ഷിക്കാനും പുതിയ നിയമം അധികാരം നല്കുന്നുണ്ട്. ഇതിനായി സംസ്ഥാനം, കേന്ദ്രഭരണപ്രദേശം എന്നീ തലങ്ങളില് നീര്ത്തട അതോറിറ്റിയും കേന്ദ്ര നീര്ത്തട സമിതിയും രൂപവത്കരിക്കാനുംനിയമം വ്യവസ്ഥചെയ്യുന്നു.നിലവില് നെല്വയല് നികത്തുന്നത് ശ്രദ്ധയില് പെട്ടാല് ഒന്നുകില് കൃഷി ഓഫീസറോ വില്ലേജ് ഓഫീസറോ കോടതിയില് റിപ്പോര്ട്ട് ചെയ്യണം. ക്രിമിനല് കുറ്റമാണെങ്കിലും പിഴയടച്ച് രക്ഷപ്പെടാമായിരുന്നു. എന്നാല് പുതിയ ഭേദഗതിയില് ഇതാകെ മാറുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിന് നേരിട്ട് കേസെടുക്കാം. തരിശ് നിലം ഏറ്റെടുക്കാന് ഉടമയുടെ സമ്മതവും വേണ്ട. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന് പഞ്ചായത്തുകള്ക്ക് അധികാരം നല്കും. നിശ്ചിത തുക പാട്ടമായി ഉടമസ്ഥന് കൊടുത്താല് മതി.സംസ്ഥാനത്ത് നെല്വയലുകള് വ്യാപകമായി നികത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് നിയമം കൂടുതല് കര്ശനമാക്കാന് സര്ക്കാര് തീരുമാനമെടുത്തത്. നെൽവയൽ - തണ്ണീർത്തട നിയമം കുറ്റമറ്റരീതിയിൽ നാടപ്പാക്കാൻ കഴിയണം .



പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment