- കലാലയ രാഷ്ട്രീയത്തിന്റെ സമകാലിക സംഭവങ്ങൾ
കലാലയ രാഷ്ട്രീയം നിയമവിധേയമാക്കാനുള്ള
നിയമനിർമാണത്തിന് കേരളസർക്കാർ തയ്യാറെടുക്കുകയാണ്. കലാലയ
രാഷ്ട്രീയത്തെക്കുറിച്ച്
ചിന്തിക്കുമ്പോഴെല്ലാം
കേരളീയ പൊതുസമൂഹത്തിന് രണ്ട് അഭിപ്രായമാണുള്ളത് .കലാലയ രാഷ്ട്രീയം
നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്ന് ജസ്റ്റിസ് കെമാൽ പാഷ
അഭിപ്രായപ്പെടുന്നു . കലാലയ രാഷ്ട്രീയം അപകടകാരിയാണെന്നും രാഷ്ട്രീയം
കളിക്കാനുള്ള കളരിയല്ല കലാലയമെന്നുംഅദ്ദേഹം പറയുന്നു കലാലയങ്ങളിൽ
രാഷ്ട്രീയപ്രവർത്തനം അനിവാര്യമാണെന്ന് വാദിക്കുന്നവരാണ് മറുവിഭാഗക്കാർ
..അക്രമരാഷ്ട്രീയവും വിദ്യാർഥി സംഘടനകളെ ബാധിച്ച മറ്റ് പ്രതിലോമ പ്രവണതകളും
അവയുടെ സാമൂഹിക പ്രസക്തിയെ സ്വയം താഴ്ത്തിക്കെട്ടിയതാണ് കലാലയ രാഷ്ട്രീയം
നിരോധിക്കണമെന്ന് പറയാൻ കാരണം .
വിദ്യാർഥിസംഘടനകളുടെ
അപചയം സൃഷ്ടിച്ച ജനാധിപത്യശൂന്യത പ്രയോജനപ്പെടുത്തി ആപത്കരമായ ആശയങ്ങൾ
കലാലയങ്ങളിലേക്ക് കടന്നുവരാൻ ശ്രമിക്കുന്നു. അതിന്റെ തെളിവാണ് എറണാകുളം
മഹാരാജാസ് കോളേജിലെ എസ്.എഫ്.െഎ. നേതാവ് അഭിമന്യുവിന്റെ കൊലപാതകം.കലാലയ രാഷ്ട്രീയം നിയമവിധേയമാക്കുന്നതോടെ
സംഘടനകൾക്ക് സർക്കാരിന്റെ അംഗീകാരം നിർബന്ധമാക്കുന്നുവെന്നതാണ്
ഈ നിയമത്തിന്റെ കാതൽ. ഇവിടെയാണ് സുപ്രധാനമായ ഒരോർമപ്പെടുത്തൽ
വേണ്ടിവരുന്നത്. കാമ്പസിന്റെ സ്വതന്ത്രചിന്തയെ തടസ്സപ്പെടുത്തുന്നതാവരുത് ഈ
നിയമം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ്, പാലക്കാട് വിക്ടോറിയ, തലശ്ശേരി ബ്രണ്ണൻ. തുടങ്ങിയ
കേരളത്തിന് ഉന്നതവിദ്യാഭ്യാസരംഗത്തു വലിയ
കുതിപ്പു നൽകിയ കലാലയങ്ങളാണ്. പ്രശസ്തരായ ശാസ്ത്രജ്ഞരെയും പണ്ഡിതരെയും ഭരണകർത്താക്കളെയും ഇന്ത്യയ്ക്കു സംഭാവന ചെയ്തിട്ടുള്ള സ്ഥാപനങ്ങളാണിതെല്ലാം
.കക്ഷിരാഷ്ട്രീയാഭിമുഖ്യമുള്ള
സംഘടനകളെക്കാൾ കാമ്പസുകളെ
സ്വതന്ത്രചിന്തകൊണ്ട്
എല്ലാകാലത്തും സജീവമാക്കിയത് അനൗപചാരിക കൂട്.ടായ്മകളാണ്.
കലാലയങ്ങളെ ആയുധപ്പുരകളാക്കുന്ന വിദ്യാർഥി സംഘടനകളും അവയുടെ അക്രമപ്രവർത്തനങ്ങൾക്ക് കക്ഷിരാഷ്ട്രീയ
ചാർച്ചയുടെ പേരിൽ കുടപിടിക്കുന്ന അധ്യാപകസംഘടനകളും ആത്മവിമർശനം
നടത്തേണ്ടതുണ്ട്.നമ്മുടെ കലാലയങ്ങളിലെ നിലവാരത്തകർച്ചയും
അച്ചടക്കരാഹിത്യവും അക്രമങ്ങളും കാണുമ്പോൾ ക്യാംപസുകളിൽ
രാഷ്ട്രീയമില്ലായിരുന്നെങ്കിൽ
എന്ന് ആരും ആഗ്രഹിച്ചുപോകും.
പക്ഷെ പല
നല്ല രാഷ്ട്രീയ നേതാക്കളെ സംഭാവന
ചെയ്യാൻ കോളേജുകൾക്ക് കഴിഞ്ഞിട്ടുണ്ട്
.കാലം മാറിയതോടെ വിദ്യാർഥിക്കും അദ്ധ്യാപകർക്കും മാറ്റംവന്നു,പണ്ട് വിദ്യാർത്ഥികൾ ആദർശധീരരും
സ്വതന്ത്ര ചിന്തകരും ആയിരുന്നു . ഇന്നു സംഘടനാഭേദമെന്യേ, അവർ എതെങ്കിലും
രാഷ്ട്രീയകക്ഷിയുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്നു. അദ്ധ്യാപകരിലും
മൂല്യശോഷണം സംഭവിച്ചു .പണ്ട് പ്രഗല്ഭരായ അധ്യാപകർ പഠിപ്പിച്ചിരുന്നു.
പാണ്ഡിത്യത്തിന്റെ ഗരിമകൊണ്ടാണ് അവർ വിദ്യാർഥികളുടെ ബഹുമാനം
പിടിച്ചുപറ്റിയിരുന്നത്. ഇന്ന് അതൊക്കെ മാറി പലരും ഇന്റേണൽ അസസ്മെന്റിന്റെ
വിരട്ടലിലൂടെയാണ് ക്ലാസ്സിൽ പിടിച്ചുനിൽക്കുന്നത്.
പ്രൊഫ്. ജോൺ
കുരാക്കാർ
No comments:
Post a Comment