അന്തിമ ജയം എന്നും സത്യത്തിനു തന്നെ .
കുറേകാലം സത്യം മൂടിവയ്ക്കാൻ കഴിഞ്ഞേക്കും ,സത്യം കുഴിച്ചിട്ടാൽ അൽപം കഴിഞ്ഞ് മുളച്ചുവരും ,തീയിലിട്ടാൽ അത് പലതായി
പൊട്ടിത്തെറിക്കും .കള്ളത്തരങ്ങൾക്കും ആൾക്കൂട്ട ബഹളങ്ങൾക്കും ഒരു താത്കാലിക പ്രകമ്പനം
സൃഷ്ടിക്കാൻ കഴിഞ്ഞേക്കും.ഒരു കാരണവശാലും ജയിക്കുവാനാകാത്ത കേസുകൾക്കുവേണ്ടി പാവം വിശ്വാസികളെ ഇനി യാക്കോബായ നേതൃത്വം
പിഴിയരുത് ..അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു സഭയാണ് ഇന്ത്യൻ
ഓർത്തഡോൿസ് സഭ .714 കോടിയാണ്. IOC യുടെ 2019 -20 ബഡ്‌ജറ്റ്. നഷ്‌ടപ്പെട്ട പല
പള്ളികൾ തിരികെ വരുമ്പോൾ, ഇത് 1500 കോടിയിലേക്കു അതിവേഗം വളരും. അതിനു കണക്കും അംഗീകൃത ഓഡിറ്റുമുണ്ട്. നല്ല നിലയിൽ
പ്രവർത്തിക്കുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആതുരാലയങ്ങളും ഇന്ത്യയൊട്ടാകെ
ജീവകാരുണ്യ പ്രവർത്തനങ്ങളും ഉണ്ട്.
സാമൂഹ്യ പ്രതിബദ്ധമായ പരിപാടികൾ ഉണ്ട്, വികസന പദ്ധതികൾ ഉണ്ട്. അത് ലോകതലത്തിൽ അംഗീകരിക്കപ്പെടുന്നുണ്ട്.
ഇനിയും വിശ്വാസികൾ വഞ്ചിതാകരുത് വൈദീകരും
മെത്രാന്മാരും അനതിവിദൂരഭാവിയിൽ ഓർത്തഡോൿസ് സഭയുടെ
ഭാഗമാകും .വിഘടിച്ചു നിൽക്കുന്ന ഒരു സാധാരണ
വിശ്വാസിക്ക് നഷ്ട്ടപ്പെട്ടതല്ലാതെ
എന്താണ് നേടിയത്? മലങ്കര സഭയെ സഹായിച്ച അന്ത്യോക്യ
പാത്രിയർക്കീസിനെ ആരും
മറക്കില്ല .ഒന്നാം നൂറ്റാണ്ടുമുതൽ കേരളത്തിൽ ക്രിസ്തുമതം
ഉണ്ടായിരുന്നു .ഭാരതത്തിൽ ക്രിസ്തുമതം സ്ഥാപിച്ചത് ക്രിസ്തുശിഷ്യനായ മാർത്തോമ്മാശ്ലീഹായാണ് .മാർത്തോമ്മാശ്ലീഹായെ തള്ളി പറഞ്ഞതാണ് പത്രോസിൻറെ
പിൻഗാമിയായ അന്ത്യോക്യ പാത്രിയർക്കീസിന് പറ്റിയ കുഴപ്പം . പാത്രിയർക്കാ വിശ്വാസികൾ സത്യം
മനസിലാക്കി തുടങ്ങി .പുത്തൻ കുരിശു പള്ളിയിൽ കണ്ട കാഴ്ച വളരെ സന്തോഷവും സമാധാനവും നൽകുന്ന കാഴ്ചയായിരുന്നു. കേരളത്തിലെ യാക്കോബായ വിഭാഗത്തിൻറെ
തലവൻ ശ്രേഷ്‌ഠ ബാവായുടെ പള്ളിയുടെ
താക്കോൽ കൈവശം വച്ചിരുന്ന ട്രസ്റ്റി അത് പള്ളിക്ക് സമർപ്പിക്കുന്ന കാഴ്ച. ദേവാലയത്തിനുള്ളിൽ വളരെ സമാധാനത്തോടെ അവരെ അനുമോദിച്ച് സംസാരിക്കുന്ന ഇടവക വികാരി.വിധി സമാധാന
പൂർവം അവിടെ
നടപ്പിലായി . അവർ ലോകത്തിന് തന്നെ മാതൃക ആയിതീർന്നിരിക്കുകയാണ് .
പ്രൊഫ്.ജോൺ കുരാക്കാർ
No comments:
Post a Comment