Sunday, 20 October 2019

ഭാരതത്തിൽ താമസിക്കുന്ന നമുക്ക് എന്തിനു അന്ത്യോക്യാ മേധാവിത്യം ?

ഭാരതത്തിൽ  താമസിക്കുന്ന നമുക്ക് എന്തിനു അന്ത്യോക്യാ മേധാവിത്യം ?

ഭാരതത്തിൽ  താമസിക്കുന്ന നമ്മൾ  എന്തിന് അന്ത്യോക്യായുടെ മേധാവിത്വത്തിനുവേണ്ടി  തമ്മിൽ തല്ലുന്നു ?.ക്രിസ്തു ശിഷ്യമാരെല്ലാം സമൻമാരല്ലേ ?പത്രോസും തോമസും തമ്മിൽ നമുക്ക് എന്ത് വ്യത്യാസം ? ഇന്ത്യയിൽ ക്രിസ്തുമതം സ്ഥാപിച്ചത് മാർത്തോമ്മാശ്ലീഹായല്ലേ ? ഒന്നാം നൂറ്റാണ്ടുമുതൽ മലങ്കരസഭയില്ലേ ? സുറിയാനി പാരമ്പര്യവും  അന്ത്യോക്യബന്ധവും  പതിനേഴാംനൂറ്റാണ്ടിലല്ലേ ഉണ്ടായത് .പള്ളികളും സ്വത്തുക്കളും എല്ലാഇടവകാർക്കും  കൂടിയുള്ളതാണ്. ഒന്നിച്ചു നിന്ന്  നമുക്ക് ആരാധിക്കാം . ഒരിക്കലും വഞ്ചിതരാകരുത്
ബുദ്ധിയുള്ള വിശ്വാസികൾ മനസിലാക്കുക .സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുന്നവർ  ഭാഗ്യവാന്മാർ , അങ്ങനെയുള്ളവർ  ദൈവത്തിൻറെ പുത്രന്മാർ  എന്നറിയപ്പെടും . സമാധാനത്തിനുള്ള മാർഗങ്ങൾ അന്വേഷിക്കുന്നതിന് പകരം എരിതീയിൽ എണ്ണ ഒഴിക്കരുത്.

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment