Wednesday, 23 October 2019




അന്തിയോക്യൻ ഓർത്തഡോക്സ് സഭയുംമലങ്കര ഓർത്തഡോക്സ് സഭയും
അന്തിയോക്യൻ ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സഭയും രണ്ടു സഭകളാണ് .പരിശുദ്ധ പാത്രിയർക്കീസ് ബാവ അന്തിയോക്യൻ ഓർത്തഡോക്സ് സഭയുടെ  അധിപനും  പരിശുദ്ധ കാതോലിക്കാബാവ  മലങ്കര ഓർത്തഡോൿസ് സഭയുടെ അധിപനുമാണ് .കത്തോലിക്കാ സഭയുടെ അധിപൻ  പരിശുദ്ധ മാർപ്പാപ്പയാണ് .അന്തിയോക്യൻ ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സഭയും അലക്സാണ്ട്രിയൻ വേദശാസ്ത്രമാണ്  ഉപയോഗിക്കുന്നത് .  ഈ  സഭകൾ  പരസ്പരം  സഹായിച്ചിട്ടുണ്ട് .അന്തിയോക്യൻ സഭയിൽ ഒരു മെത്രാനെ വാഴിച്ചു സഭയെ നിലനിർത്തിയത് അലക്സാന്ത്രിയൻ സഭയാണ് .അന്തിയോക്യൻ ഓർത്തഡോക്സ് സഭയുടെ സഹായം വളരെ കൂടുതൽ  മലങ്കര സഭക്ക് ലഭിച്ചിട്ടുണ്ട് .ഒരു സഭയും മറ്റൊരു സഭയുടെ കീഴിലല്ല

അന്തിയോക്യൻ സഭയിൽ ഒരു മെത്രാനെ വാഴിച്ചു നൽകിയതുകൊണ്ട് അന്തിയോക്യൻ സഭ അലക്സാന്ത്രിയൻ സഭയുടെ കീഴിൽ ആണോ നിൽക്കുന്നത്?ഈ മുന്ന് സഭകളുടെയും വിശ്വാസം സത്യാ വിശ്വാസം  ഒന്ന് തന്നെയല്ലേ ? അത് ഓർത്തഡോക്സ് വിശ്വാസം അല്ലെ? കത്തോലിക്കർക്ക്  ആർച്ച് ബിഷപ്പ്, കർദ്ദിനാൾ ,പോപ്പ്  എന്നീ സ്ഥാനങ്ങൾ മാത്രമേയുള്ളൂ . മലങ്കര സഭ ഒന്നേയുള്ളൂ .സമാന്തരഭരണം കോടതി അനുവദിക്കുന്നില്ല.2002 ഇല്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ മലങ്കര അസോസിയേഷന് മുന്നോടിയായി ഇരു കൂട്ടരും അംഗീകരിച്ച് ഒപ്പിട്ടു കൊടുത്ത പള്ളികളുടെ ലിസ്റ്റ് ആണ് 1664 . അതായത് ഈ പള്ളികളും അതിന്റെ സ്വത്തുക്കളും ഒക്കെ മലങ്കര സഭയുടേത് മാത്രമാണ് .. ചര്‍ച്ച് ആക്ട് നടപ്പാക്കിയാലും മലങ്കര സഭക്കോ അതിന്റെ ഭരണ ഘടനക്കോ യാതൊരു വിധ കോട്ടവും സംഭവിക്കില്ല .അനധികൃതമായി നടക്കുന്ന  പ്രാർത്ഥന കൂട്ടങ്ങൾക്കാണ്  കുഴപ്പം സംഭവിക്കുന്നത്

. മലങ്കര സഭയിലെ സഹോദരങ്ങൾ മാതൃസഭയിൽ നിന്ന് അകന്നുപോയാൽ  മലങ്കര സഭയുടെ കീഴില്‍ ഉണ്ടായിരുന്നതെല്ലാം  എല്ലാ സ്വത്തുക്കളും പള്ളികളും മറന്നു കളയുക .പിടിയരി കൊടുത്തും  കോഴിമുട്ട വിറ്റും, പശുവിനെ കറന്നും ഒക്കെ ഉണ്ടാക്കിയ കോടികള്‍  മുടക്കിയാണ് പള്ളിവച്ചത് എന്നൊന്നും പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല. ഉടമസ്ഥന്‍ വരുമ്പോള്‍ ഇറങ്ങി കൊടുക്കേണ്ടി വരും. ഒരിക്കലും  ജയിക്കാനാവില്ല എന്നറിഞ്ഞുകൊണ്ട്  എന്തിന്  ഇനി കേസ് കൊടുക്കുന്നു ?

ജനങ്ങളെ  ഇനിയും പിഴിയാമെന്നല്ലാതെ , സമയം കുറച്ചു കളയാമെന്നല്ലാതെ എന്തു ഫലം?ചെറുത്തു നില്‍ക്കാം എന്ന് വിചാരിക്കുന്നത്  മണ്ടത്തരമാണ് . സമൂഹം എന്നെങ്കിലും സത്യങ്ങള്‍ മനസ്സിലാക്കും.. വേർപെട്ടു പോകുന്നതിനേക്കാൾ  ഒന്നായി പോകുന്നതല്ലേ നല്ലത് ?



പ്രൊഫ്.ജോൺ കുരാക്കാർ

No comments:

Post a Comment