Friday, 25 October 2019

പള്ളിയാണോ വിശ്വാസമാണോ വലുത്

പള്ളിയാണോ 
 വിശ്വാസമാണോ വലുത്
യാക്കോബായ വിഭാഗത്തിൻറെ കയ്യിലിരുന്ന പള്ളികളൊക്കെ ശാശ്വതമായി മലങ്കരസഭയിലേക്ക്  വന്നുകൊണ്ടിരിക്കുകയാണ് .മുളപ്പുറം പള്ളി: യാക്കോബായ ട്രസ്റ്റി യിൽ നിന്ന് താക്കോൽ RDO വാങ്ങി ഓർത്തഡോക്സ് വികാരിയെ ഏൽപ്പിച്ചു കഴിഞ്ഞു  വളരെ സമാധാനത്തോടുകൂടി അവിടെ വിധി നടപ്പിലായി .കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളിയിൽ ബഹു കോടതി ഉത്തരവുകൾ നടത്തിപ്പ് 2019 ഒക്ടോബർ 28 തിങ്കൾ 9 മണിക്ക്നടപ്പിലാക്കും .മുളന്തുരുത്തി പള്ളിയിൽ സമാന്തര ഭരണം അവസാനിച്ചു . പള്ളി മലങ്കര ഓർത്തഡോൿസ് സഭയുടെ ഭാഗമായി . കൈവശം ഇരുന്ന പള്ളികളൊക്കെ പോയിട്ടും യാക്കോബായ വിശ്വാസികൾക്ക്  ഒന്നും മനസ്സിലായില്ലല്ലോ ?
വിശ്വാസമാണ് വലുതെങ്കിൽ  പള്ളിപോയതിൽ വിഷമിക്കാനില്ല . പള്ളി നഷ്ടപ്പെട്ടാൽ തീരുന്നതല്ല ഞങ്ങളുടെ വിശ്വാസം എന്ന് യാക്കോബായക്കാർക്ക് പറയാമല്ലോ .എൻറെ  ആലയം സകല ജാതികള്ക്കും പ്രാര്ത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു തിരുവചനത്തിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക .ഞങ്ങളുടെ പിതാക്കന്മാർ ഞങ്ങൾക്ക് തന്ന പള്ളി എന്തും സഹിച്ചു ഞങ്ങൾ സംരക്ഷിക്കും എന്ന് വിളിച്ചുപറയുമ്പോൾ .  വിശ്വാസം വേണോ പള്ളി വേണോ എന്ന് ചോദ്യം ഉയർന്നു വരികയാണ് . 1934 ഭരണഘടന ഉണ്ടാക്കിയ സഭയാണോ പ്രാചീണ സഭ എന്ന് ഒരു കൂട്ടർ ചോദിക്കുന്നു . ഇവർക്ക് സഭയെകുറിച്ച് ഒന്നും അറിയില്ല .
ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയത് 1947 ശേഷമാണ് അതിനു ശേഷമാണ് ഇന്ത്യയുടെ  ഭരണഘടന ഉണ്ടാക്കിയത് എന്ന് വെച്ചു കൊണ്ട് ഇന്ത്യ എന്ന പ്രാചീണ സംസ്കാരമുള്ള കോടാനുകോടി വർഷങ്ങൾക്ക് മുൻപുള്ളരാജ്യം സ്വാതന്ത്യം കിട്ടിയത് 1947 ൽ ആണ് അതു കൊണ്ട് ഇന്ത്യയെ ഒരു പാരമ്പര്യം ഇല്ലാത്ത പുതിയ രാജ്യം എന്ന് പറയുവാൻ സാധിക്കുമോ?. പിന്നെ ഇത് ഉന്നയിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം ഇന്ത്യയുടെ ഭരണഘടന ഉണ്ടാക്കുന്നതിനും മുൻപ് തന്നെ orthodox സഭയുടെ 1934 ഭരണഘടന ഉണ്ടായതാണ് ആ ഭരണഘടനക്ക് ഭാരതത്തിന്റെ പരമോന്നത കോടതി തന്നെ അംഗികാരം കൊടുത്തിട്ടുള്ളതും ആണ് . ചരിത്രങ്ങൾ പഠിച്ചാൽ മനസ്സിലാകും . സത്യവും  ചരിത്രവും മനസ്സിലാക്കി  യാക്കോബായ വിശ്വാസികൾ സ്വന്തം പള്ളിയിലേക്ക് മടങ്ങി വരിക . വിശ്വാസം ഒന്നുതന്നെയെന്ന് ആദ്യം തിരിച്ചറിയുക .

പ്രൊഫ്. ജോൺ കുരാക്കാർ






No comments:

Post a Comment