സുപ്രീം കോടതിവിധി നടപ്പാക്കാൻ കഴിയാത്ത വിധംകോതമംഗലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു .
കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയില്‍ സുപ്രീം കോടതിവിധി നടപ്പാക്കാന്‍ സർക്കാരും പോലീസുംവൈമുഖ്യം കാണിക്കുകയാണ് .വ്യക്തമായ സുപ്രീം കോടതിവിധി നിലനില്‍ക്കെ,കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപള്ളിയില്‍ ആരാധനയ്ക്കായി എത്തിയ അംഗീകൃത വികാരി വന്ദ്യ തോമസ് പോള്‍ റമ്പാച്ചനെയും അഭിവന്ദ്യ തിരുമേനിമാരെയും ബഹുമാനപ്പെട്ട വൈദികര്‍ ഉള്‍പ്പെടെയുള്ള ഓര്‍ത്തോഡോക്സ് വിശ്വാസികളെയും നോക്കുകുത്തികളാക്കിക്കൊണ്ട്
പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നാടകം കളിക്കുന്നു. നഗ്നമായ നീതി നിഷേധമാണ് ഇന്ന് കോതമംഗലം പള്ളിയില്‍ അരങ്ങേറുന്നത്.
ബഹു. കേരളാ ഹൈക്കോടതി വിധി പ്രകാരം ഡി.ജി.പി
യ്ക്ക് കൊടുത്ത നിര്‍ദ്ദേശം അനുസരിച്ച് സുശക്തമായ പോലീസ് പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്തുകയും, സുപ്രീം കോടതിവിധി നടപ്പാക്കുന്നതിന് വികാരി വന്ദ്യ തോമസ് പോള്‍ റമ്പാച്ചനും ഓര്‍ത്തോഡോക്സ് വിശ്വാസികള്‍ക്കും സാഹചര്യം ഒരുക്കുകയും ചെയ്യേണ്ട പോലീസ് വിഘടവിഭാഗത്തിന് പള്ളിയിലും പുറത്തും തമ്പടിക്കാനും, കേട്ടാല്‍ അറയ്ക്കുന്ന തെറി പറയാനുമാണ് പ്രൊട്ടക്ഷന്‍ കൊടുത്തിരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളാണ് മാദ്ധ്യമങ്ങളില്‍ കൂടി പുറത്തുവരുന്നത്.ഡി ജി പി
യ്ക്കും, കളക്ടര്‍ ഉള്‍പ്പെടെ ജില്ലാ ഭരണകൂടത്തിനും രേഖാമൂലം അറിയിപ്പ് നല്‍കി കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപള്ളിയില്‍ സമാധാനപരമായി എത്തിയ മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ അഭി.മെത്രാപ്പോലീത്താമാര്‍ ഉള്‍പ്പെടെയുള്ള വിശ്വാസ സമൂഹത്തിന് തികഞ്ഞ അവഗണനയാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
പോലീസുകാര്‍
നോക്കിനില്‍വിധി നിലനിൽക്കേ
പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വിഘടിത വിഭാഗം ആക്രമണത്തിനും തയ്യാറെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് .ഇന്ന് രാവിലെ മുതല്‍ പള്ളിയ്ക്ക് മുന്നില്‍ സമാധാനപരമായി പോലീസിന്റെ നടപടികള്‍ക്കായി കാത്തുനില്‍ക്കുന്ന ഓര്‍ത്തോഡോക്സ് വിശ്വാസികള്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്നും അവരുടെ നിലപാട് എന്തെന്ന് അറിയാന്‍ പോലും കഴിഞ്ഞിട്ടില്ല.
വിശ്വാസികള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ ശ്രമിച്ച ആളുകളെ മര്‍ദ്ദിക്കുകയും വാഹനം നശിപ്പിച്ച് കേടുവരുത്തുകയും ചെയ്തു. അക്രമം കൊണ്ട് വിധി തടയാനാവില്ല .യാക്കോബായ വിശ്വാസികൾ സത്യം
മനസിലാക്കാൻ വൈകുന്നു
.ഒരു പള്ളിയും ആരും കൊണ്ടുപോകില്ല ,പള്ളി അവിടെത്തന്നെ ഉണ്ടാകും .ഇടവകക്കാർ തന്നെയാണ് 34 ലെ ഭരണഘടനയനുസരിച്ച്
ഭരിക്കേണ്ടത്. സത്യം മനസിലാക്കി ഇടവകയിൽ ഉറച്ചു നിൽക്കുക . കേരള പൊലീസിനെ കൊണ്ട് വിധി
നടപ്പിലാക്കാൻ കഴിയാതെവന്നാൽ കേന്ദ്രസേന
വരും .ഒന്നായിപോകാനുള്ള അവസാന അവസരം നഷ്‌ടപ്പെടുത്തരുത് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment