Saturday, 26 October 2019

പള്ളികാര്യവും രാഷ്ട്രീയകാര്യവും

പള്ളികാര്യവും രാഷ്ട്രീയകാര്യവും

1934 ഭരണ ഘടന അംഗീകരിച്ചു മാത്രമേ ഇനി മലങ്കരസഭയിൽ ഭരണം നടക്കുകയുള്ളൂ .പരമോന്നത കോടതിയുടെ വിധിയെ മറികടക്കാൻ മറ്റൊരു പോംവഴിയുമില്ല .യാക്കോബായ വിഭാഗത്തിൻറെ വിശ്വാസം വ്യത്യാസമാണെങ്കിൽ  ഇതുവരെ അവർ കൂടിനടന്ന പള്ളിയും, സ്വത്തും, സെമിത്തേരിയും ഉപേക്ഷിച്ച്  പോകേണ്ടിവരും .പിതാക്കന്മാർ  കൈമാറി തന്ന സത്യവിശ്വാസത്തിന് വ്യത്യാസമുണ്ടോയെന്ന് സൂക്ഷമായി നോക്കുന്നത് നല്ലതാണ് . പോയിക്കഴിഞ്ഞതിനു ശേഷം വ്യത്യാസമില്ലായെന്നു പറയരുത് . കോതമംഗലം പള്ളിയിലും അധികം താമസിക്കാതെ വിധി നടപ്പിലാകും .പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവ വരുന്നതിനു മുമ്പ്  പണിത പള്ളിയല്ലേ  കോതമംഗലംചെറിയപള്ളി.ഈ പള്ളി പരിശുദ്ധ അന്ത്യോഖ്യ പാത്രിയർക്കീസിന്റെ ഭരണത്തിലായിരുന്നോ? ഈ പള്ളി ഓർത്തഡോൿസ് സഭയുടേതായിരുന്നില്ലേ ?
വിശ്വാസത്തിൽ വ്യത്യാസമില്ലെങ്കിൽ മാത്രം  34 അംഗീകരിച്ചാൽ മതി.പള്ളിയിലെ സാധനങ്ങൾ കടത്തി കൊണ്ട് പോകുന്നത്  ശരിയല്ല .സംഭാവന കൊടുത്തത് പള്ളിയ്ക്കാണ് . അത് കടത്തുന്നത് വിശ്വാസ വഞ്ചനയാണ് .പള്ളി മണി കടത്തികൊണ്ടുപോകാൻ ശ്രമം നടക്കുന്നു .ഒരു ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടവും ജുഡീഷ്യറിയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് സ്ഥാപനങ്ങൾ ആണ്. അവ രണ്ടിനും ജനാധിപത്യ പ്രക്രിയയിൽ നിർണ്ണായകമായ പങ്കാണ് ഉള്ളത്.
 വോട്ടവകാശമുള്ള പൗരൻമാർ അവരുടെ സമ്മതിദാന അവകാശം വിനിയോഗിച്ച് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളിൽ ഭൂരിപക്ഷമാണ് കേന്ദ്ര-സംസ്ഥാന - പ്രാദേശിക ഭരണകൂടങ്ങൾക്ക് രൂപം കൊടുക്കുന്നത്.ഇവർ രാജ്യത്തിന്റെ ഭരണഘടനയുടെ ചട്ടക്കൂടിന് അനുസൃതമായി ഭരണം നിർവ്വഹിക്കുന്നു. നിയമപരമായ രീതിയിൽ രൂപപ്പെടുത്തിയിരിക്കുന്ന, നിയമ വിദഗ്ദരുടെ സംഘമാണ് ജുഡീഷ്യറി. രാജ്യത്തുള്ള വ്യക്തി - സമൂഹ - സ്ഥാപന സംവിധാനങ്ങളുടെ അവകാശ സ്വാതന്ത്ര്യ - അധികാരങ്ങൾ സംരക്ഷിക്കുക, തർക്കങ്ങൾക്ക് നിയമാനുസൃതമായ പരിഹാരങ്ങൾ നിർദ്ദേശിക്കു,ക , നിയമ ലംഘനം നടത്തുന്നവരെ വിചാരണ ചെയ്ത് ശിക്ഷകൾ പ്രഖ്യാപിക്കുക, ഭരണ പ്രക്രിയയെ ഭരണഘടനാധിഷ്ഠിതമായി നിയന്ത്രിക്കുക ഇവയെല്ലാം ജുഡീഷ്യറിയുടെ പ്രവർത്തന പരിധിയിൽപ്പെടും.രാജ്യത്തെ സകല പ്രവർത്തനങ്ങളും നീതിപരവും നിയമാനുസൃതവും ഭരണഘടനയുടെ നിർദ്ദേശ.പ്രകാരവും ആക്കുകയാണ് ജുഡീഷ്യറിയുടെ പ്രാഥമിക ലക്ഷ്യം . നിയമവും ധാർമ്മികതയുമെല്ലാം ധ്വംസിക്കപ്പെടുന്നിടത്ത് നിയമ-ധാർമ്മിക വാഴ്ച ഇതിന്റെ പ്രവർത്തനം വഴി ഉറപ്പിക്കുവാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അതു കൊണ്ട് ജുഡീഷ്യറിയുടെ പങ്ക് ജനാധിപത്യ സംവിധാനത്തിൽ നിർണ്ണായകമാണ്.
പരമോന്നത കോടതിയുടെ അന്തിമ വിധി നടപ്പിലാക്കാൻ കേരളസർക്കാർ  വൈമനസ്യം കാണിക്കുന്നതിൻറെ  കാരണം മനസ്സിലാകുന്നില്ല  കോടതിയുടെ തീരുമാനങ്ങൾ  തുടർച്ചയായി കേരളത്തിൽ അനാദരിക്കപ്പെടുന്ന സാഹചരും ഉണ്ടാകുന്നത് ഈ നാട്ടിൽ നിയമവാഴ്ചയ്ക്കും ക്രമസമാധാന നിലനില്പ്പിനും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. നിയമങ്ങൾ അട്ടിമറിക്കപ്പെടുമ്പോൾ നിയമ വ്യവസ്ഥ ദുർബലമാക്കപ്പെടുകയും പൗരനും ബലഹീന സമൂഹങ്ങൾക്കും നീതി ലഭിക്കാതാവുകയും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യം ശക്തമാവുകയും നാട്ടിൽ അഴിമതി വളരുകയുമാണ് ഉണ്ടാവുന്നത്.അങ്ങനെ ആത്യന്തികമായി ജനാധിപത്യം തകരുന്നു. ഭരണകൂടം തന്നെ  നിയമം അനുസരിക്കാതാകുമ്പോൾ പൗര സമൂഹവും നിയമത്തെ ധിക്കരിക്കുവാൻ തയ്യാറാകുന്നു. അരാജകത്വത്തിലേക്കും നീതി നിഷേധത്തിലേക്കും ദുർബല വിഭാഗങ്ങളുടെ അടിച്ചമർത്തലിലേക്കുമാണ് ഇത് നയിക്കുക.ഈ തിരിച്ചറിവ് ഭരണാധികാരികൾക്കും പാരസമൂഹത്തിനും ഉണ്ടായെ തീരൂ. വിധി അനകൂലമായവർ വിധി നടപ്പിലാക്കാൻ കൈയ്യൂക്ക് കാട്ടണമോ ? പള്ളിക്കാര്യത്തിൽ  രാഷ്‌ടീയം കലർത്തരുത് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment