Tuesday, 29 October 2019

കോതമംഗലത്തെ തെറി കൊടുങ്ങല്ലൂർ പൂരപാട്ടിനെകാൾ ബഹുകേമമായിരുന്നു .

കോതമംഗലത്തെ തെറി കൊടുങ്ങല്ലൂർ പൂരപാട്ടിനെകാൾ ബഹുകേമമായിരുന്നു .
സുപ്രീം കോടതിയുടെ  വിധി നടത്തിപ്പിന് എതിരെ കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളിയിൽ  ഒത്തുകൂടിയ  യാക്കോബായ അനുകൂലികൾ    പോൾ റമ്പാച്ചനെയും  മറ്റ്  ഓർത്തഡോൿസ് പ്രതിനിധികളെയും  6 മണിക്കൂർ  തുടരെ വിളിച്ച തെറി കൊടുങ്ങല്ലൂർ പൂരപാട്ടിനെകാൾ ബഹുകേമമായിരുന്നു .കൊടുങ്ങല്ലൂർ ഭരണിയിൽ പങ്കെടുക്കുന്ന ഭക്തർ ക്ഷേത്രാങ്കണത്തിൽ ലൈംഗികച്ചുവയുള്ള ഭക്തിപ്പാട്ടുകൾ പാടുന്ന  ഒരു ആചാരം അടുത്തകാലം വരെ നിലനിന്നിരുന്നു.ഇത്  ബൗദ്ധരെ ഓടിക്കാൻ വേണ്ടിയായിരുന്നുവെന്നും; ശാക്തേയ ആചാരത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമായാണ് ഭരണിപാട്ട് പാടിയിരുന്നതെന്നും പറയപ്പെടുന്നു .
 കോതമംഗലം ചെറിയ പള്ളിയിൽന്ന് ഉയർന്ന അന്തിയോക്യയുടെ പിള്ളേരുടെ . അന്തിയോക്യൻ സ്തുതി ഗീതം. ഓർത്തോഡോസ്‌കാരെ  ഓടിക്കാൻ വേണ്ടി ആയിരുന്നോ ? ഒന്നിനുപുറകെ ഒന്നായി പള്ളികൾ  ഓർത്തഡോൿസ് സഭയ്ക്ക്  പോകുന്നതുകണ്ട്  വിറളി പിടിച്ചാണോ ?ഓർത്തഡോൿസ്‌ വിശ്വാസികളുടെ കൈ വെട്ടും, കാല് വെട്ടും, വേണേൽ തലയും വെട്ടും. എന്ന് ആക്രോശിക്കുമ്പോൾ. അന്തിയോക്യയുടെ പിള്ളേർ  പിള്ളേരല്ലാതാകുന്നു ,തീവ്രവാദികളാകുകയാണ് .ഇവരുടെ മുന്നിൽ ചെറുപിഞ്ചിയോടെ  നിലകൊണ്ട  ഓർത്തഡോൿസ് പ്രതിനിധികളെ ആദരിക്കുന്നു. അന്ത്യോക്യൻ സംസ്ക്കാരം എന്നൊരു തെറി സംസ്ക്കാരം  കേരളത്തിൽ ഉടലെടുത്തുവരുന്നു .കോതമംഗലത്തെ തെറി കേട്ട കേരളമമേ കേഴുക !
 2017ലെ വിധി,  ഓർത്തഡോൿസ്കാർ  കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടിയതാണന്ന്  വിഘടിത വിഭാഗം പറയുന്നു .ഈ കേസ് നടക്കുമ്പോൾ യാക്കോബായക്കാർ എവിടെയായിരുന്നു ? ഇടവകക്കാർ വഞ്ചിതരാകരുത് , അവർ ഇടവകവിട്ടുപോകരുത് .തങ്ങൾ പണിത പള്ളിയിൽ നിന്നും പുറത്തുപോയാൽ  എല്ലാ അവകാശവും നഷ്‌ടപ്പെടുകയാണ് .അവരുടെ മൃതരായവരുടെ മൃതശരീരം അവർ കാശു കൊടുത്തു മേടിച്ച കല്ലറയിൽ പോലും അടക്കുവാൻ സാധിക്കയില്ല .ഒരു പള്ളിയും സെമിത്തേരിയും ഉണ്ടാക്കുക  എളുപ്പമല്ല . പരമോന്നത കോടതിയുടെ വിധി അംഗീകരിച്ച്  ഒരുമിച്ച് പോകുക . മെത്രാന്മാരും വൈദീകരും അധികം താമസിക്കാതെ ബുദ്ധിപൂർവം പ്രവർത്തിക്കും .ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ നമുക്ക് മനസിലാകും കോതമംഗലത്തു മഹാപരിശുദ്ധനായ മുത്തപ്പന്റെ നടയിൽ അന്തിയോക്യയുടെ പിള്ളേർ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ട് കേട്ടപ്പോൾ  ഇവർക്ക്  എന്ത് പള്ളി? എന്ത് വിശ്വാസം? എന്ത് മുത്തപ്പൻ? എന്ന് തോന്നിപോയി .അനുഗ്രഹത്തിന് പകരം  ശാപം നമ്മുടെ പിള്ളേർ  ഏറ്റുവാങ്ങിയോ എന്നൊരു സംശയം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment