Sunday, 27 October 2019

കോതമംഗലം പള്ളിയിൽ കോടതി വിധി നടപ്പാക്കുന്നതിനെതിരെ മത മൈത്രി കൂട്ടായ്മയും കുട്ടിക്കൂട്ടവും

കോതമംഗലം പള്ളിയിൽ കോടതി വിധി നടപ്പാക്കുന്നതിനെതിരെ  മത മൈത്രി കൂട്ടായ്മയും  കുട്ടിക്കൂട്ടവും
കോതമംഗലം  മാർ തോമ ചെറിയ പള്ളിയിൽ വിധി നടപ്പിലാക്കുന്നത് എന്ത് വിലകൊടുത്തും ചെറുത്ത്തോല്പിക്കും എന്ന് മത മൈത്രി കൂട്ടായ്മ. അതിനായി എന്ത് ത്യാഗത്തിനും തയാറാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് . സത്യ വിശ്വാസ സംരക്ഷണത്തിന് എന്ന പേരിൽ  പുതു തലമുറയുടെ വിശ്വാസ ചങ്ങല തീർക്കുകയാണ് .കുട്ടികളെ മുൻനിർത്തി  വിധിക്കെതിരെ പ്രതിഷേധിക്കുന്നതിരെ കേന്ദ്ര സംസ്ഥാന ബാലാവകാശ കമ്മീഷനിൽ പരാതി പ്രവഹിക്കുകയാണ് .പാത്രിയർക്കീസ് വിഭാഗം  സംഘാടകർ നിയമ നടപടികൾ നേരിടേണ്ടി വരും.
കോതമംഗലത്ത് നടന്ന സംഭവം  സാക്ഷര കേരളത്തിന് അപമാനം.തന്നെയാണ് .1934 ലെ ഭരണഘടന അനുസരിച്ച് മലങ്കര സഭയിലെ പള്ളികൾ ഭരിക്കപെടണം എന്നും സമാന്തര ഭരണം ഇനി മലങ്കരസഭയിൽ ഇല്ല എന്നും ബഹുമാനപ്പെട്ട കോടതി വ്യക്തമാക്കിയിട്ടുള്ളതാണ് . അന്ത്യോഖ്യ എന്ന് എഴുതാൻ പോലും  കഴിയാത്ത,പിഞ്ചു കുഞ്ഞുങ്ങളെ വർഗീയതയുടെയും വൈരാഗ്യത്തിന്റെയും വിഷവിത്ത് പാകി   ചോരകൊണ്ട് എഴുതിപ്പിച്ച് സഭാ സ്നേഹം ഊട്ടി വളർത്താൻ ശ്രമിക്കുന്നവർ ചെയ്യുന്നത് സത്യത്തിൽ ഒരു തലമുറയോട് ചെയ്യുന്ന ദ്രോഹംതന്നെയാണ് .ഇതിനെതിരെ കേസ് എടുക്കാൻ സർക്കാരോ, ചൈൽഡ് ഹെല്പ് ലൈൻ പോലുള്ള സംഘടനകളോ, സാംസ്കാരിക പ്രവർത്തകരോ മുന്നോട്ടു വരണം.കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചോരക്കളി തീക്കളിയാണ് .  പാത്രിയർക്കീസ് വിഭാഗത്തിൻറെ കയ്യിലിരുന്ന പള്ളികളൊക്കെ  മലങ്കരസഭയുടെ ഭാഗമായി .കൈവിട്ടുപോയ  പള്ളികൾ നശിപ്പിക്കാനും  കൊള്ളയടിക്കാനുമുള്ള  ശ്രമം നടക്കുന്നു . പള്ളി വസ്തുക്കൾ നശിപ്പിച്ചാൽ കോടികൾ നഷ്ടപരിഹാരമായി  യാക്കോബായ വിഭാഗം കൊടുക്കേണ്ടി വരും . വിഷയത്തിൽ  പിന്നീട് കേസ് ഉണ്ടാകാം .യാക്കോബായ വിഭാഗം അന്ത്യോക്യൻ പാത്രിയർക്കീസിൻറെ മേൽക്കോയ്മ ഇഷ്ടപ്പെടുന്നു .ഓർത്തഡോൿസ് കാർ  അത് ഇഷ്ടപ്പെടുന്നില്ല .ഇവർ തമ്മിലുള്ള വ്യത്യാസം ഇതു മാത്രമാണ് .

                                                 പ്രൊഫ് . ജോൺ കുരാക്കാർ

No comments:

Post a Comment